പൾസർ നിരയിൽ നിന്ന് പരിഷ്കാരിയായ കുഞ്ഞൻ പടിയിറങ്ങിയതിന് പിന്നാലെ 2019 ൽ 125 എത്തി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ 125 എൻജിനുമായി പൾസർ പാരമ്പരഗത ഡിസൈനിലാണ് 125 നെ അവതരിപ്പിച്ചത്. ഇന്ത്യയിൽ വലിയ വിജയമായെങ്കിലും പൾസർ വയസ്സനായി പോയി എന്ന യാഥാർഥ്യം കൂടി പതുക്കെ മനസ്സിലായി തുടങ്ങി ബജാജിന്.
എന്നാൽ അടുത്ത ആൾ പടിയിറങ്ങുന്നതും ആ വർഷം തന്നെയാണ്. 160, 200 മോഡലുകൾ വലിയ വിജയമായതോടെ 180 താരത്തെ വാങ്ങാൻ ആളില്ലാതായി. അതോടെ ഒരു അവസാന ചാൻസ് കൂടി പൾസർ 180 ക്ക് നൽകി. അന്ന് മികച്ച വില്പനയിൽ ഇരിക്കുന്ന 220 യുടെ സെമി ഫയറിങ് 180 ക്ക് നൽകി. 220 യുടെ ഫയറിങ് നൽകിയാലും 180 വാങ്ങാൻ ആളിലായിരുന്നു. അതോടെ തകിട തരികിട മാറ്റങ്ങൾ വില പോവില്ല എന്ന് മനസ്സിലാക്കിയ ബജാജ് ഇവനെ 2022 ൽ പൂർണ്ണമായി പിൻവലിച്ചു. അങ്ങനെ ആദ്യ പൾസറുകളിൽ ഒന്നിന് തിരശീല വീണു.
ആ വർഷം തന്നെയാണ് വലിയൊരു ചുവടുവയ്പ്പ് ബജാജ് നടത്തിയത് യുവാക്കളുടെ ഇഷ്ട്ടം തിരിച്ചുപിടിക്കാൻ പുതിയ “ദി ബിഗസ്റ്റ് എവർ പൾസർ” എത്തി. രണ്ടുപതിറ്റാണ്ടുകൾ നീണ്ടു നിന്ന പൾസർ നിരയുടെ പുതിയ വെളിച്ചമായിരുന്നു 220 യുടെ പകരക്കാരൻ 250.
അങ്ങനെ ആ ധീരമായ പുതുവഴിയിലാണ് പൾസറിൻറെ ഇപ്പോഴത്തെ സഞ്ചാരം. 250 യുടെ പാത പിന്തുടർന്ന് എൻ 160 എത്തിയെങ്കിലും എൻ എസ് 160 യെ പിൻവലിക്കുന്ന കാര്യം ഉറപ്പിച്ചിട്ടില്ല ബജാജ്. എന്നാൽ അവസാനമായി പിൻവാങ്ങിയത് പൾസർ 150 യാണ്. എൻ ഡിസൈനോപ്പം കുറച്ച് മിനിക്ക് പണികൾ കൂടി ചേർത്താണ് പി 150 എത്തിയിരിക്കുന്നത്.
അങ്ങനെ പിൻവലിച്ചവരുടെ ലിസ്റ്റ് അവസാനിക്കുമ്പോൾ ഇനി ഈ നിരയിലേക്ക് ഊഴം കാത്ത് നിൽക്കുന്നത് 200 സീരീസ് ആണ്. പൾസർ എനിൽ ഇവരെ കയറ്റിയാൽ ഒടിഞ്ഞ് പോകാനാണ് സാധ്യത.
ഈ ആർട്ടിക്കിൾ ഇഷ്ടമായാൽ ഷെയർ ചെയ്യുമല്ലോ…
Leave a comment