എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി എത്തിയ പൾസർ നിരയിലെ വില്പനയുടെ ഭൂരിഭാഗം കൊണ്ടുവരുന്നത് പൾസർ 125 സീരീസാണ്. മറ്റ് മോഡലുകൾ വില്പനയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവക്കുമ്പോൾ.
പുതിയ മോഡലുകൾ വലിയ കുതിപ്പ് നടത്തതാണ് ബജാജിൻറെ മെയിൻ തലവേദന. ഇതിനൊപ്പം ട്രിപ്പിൾ സ്പാർക്ക് സാങ്കേതിക വിദ്യ കൈവിടുന്നു. എന്ന വാർത്തയും ഇപ്പോൾ പുറത്ത് വരുന്നുണ്ട്, ഒഫീഷ്യൽ ആയി ഇത് സ്ഥിതികരിച്ചിട്ടില്ലെങ്കിലും. ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഇതിനെല്ലാം കൂടിയുള്ള ഉത്തരമാണ് അടുത്ത 6 മാസം ബജാജ് കാണിച്ചു തരാൻ പോകുന്നത്. പുതിയ എൻജിൻ സ്പെസിഫിക്കേഷനിനൊപ്പം ടെക്നോളജിയിലും കൂട്ടി ച്ചേർക്കലുകൾ നടത്തിയാകും. അടുത്ത 6 മാസം 6 പൾസർ മോഡലുകൾ ഒരുക്കുന്നത്.
മോഡലുകളെ കുറിച്ച് വ്യക്തത ഇല്ലെങ്കിലും. പ്രതീക്ഷിക്കുന്ന മോഡലുകൾ ഇവയൊക്കെയാണ്. എൻ എസ് 200, ആർ എസ് 200 എന്നിവ സ്പാർക്ക് പ്ലഗ്ഗ് മൂന്നിൽ നിന്നും ഒന്നാകാൻ സാധ്യതയുണ്ട്. ഒപ്പം പൾസർ 250 സീരിസിൽ കുറച്ചധികം മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

ഇരു മോഡലുകളും ഇപ്പോൾ ഷോറൂമിൽ എത്തുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. പുതിയ മോഡൽ വലിയ ജനസ്വീകാര്യത ലഭിച്ചില്ല എന്ന്. പൾസർ 220 യുടെ തിരിച്ചു വരവിൽ നിന്ന് തന്നെ വ്യക്തമായത് ആണല്ലോ.
ഇനിയാണ് പൾസർ നിരയിലെ ഏറ്റവും വലിയ നീക്കം വരുന്നത്. ഇപ്പോൾ 125 മുതൽ 250 വരെയാണ് പൾസർ റേഞ്ച് വരുന്നത്. അത് ഒരു പടി കൂടി കൂട്ടി പുതിയ ട്രെൻഡിനൊത്ത് 400 സിസി യിലേക്ക് വ്യാപിപ്പിക്കാനാണ് പുതിയ നീക്കം. പൾസർ 400 അടുത്ത മാർച്ചിനുള്ളിൽ വിപണിയിൽ എത്തും.
ഇപ്പോൾ ഏറ്റവും വലിയ ബജാജ് മോഡലായ ഡോമിനാറിനെക്കാളും. കൂടുതൽ പെർഫോമൻസ് മോഡലായിട്ടാകും ഇവൻ എത്തുക. അപ്പാച്ചെ ആർ ട്ടി ആർ 310 ന് ഒത്ത എതിരാളി. എന്നാൽ പെർഫോർമൻസിനൊപ്പം ടെക്നോളജി കൂടി പുത്തൻ മോഡലുകളുടെ ഭാഗമാകും എന്നാണ് കരുതപ്പെടുന്നത്.
Leave a comment