ചൊവ്വാഴ്‌ച , 28 നവംബർ 2023
Home latest News വലിയ പൾസറിൻറെ 3 വിശേഷങ്ങൾ
latest News

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

മൂന്നും സന്തോഷ വാർത്തയാണ്

pulsar 400 new details out
pulsar 400 new details out

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം ആറു മോഡലുകൾ അവതരിപ്പിക്കുന്ന ബജാജ് റേഞ്ചിൽ. ആദ്യം എത്തുന്ന മോട്ടോർസൈക്കിൾ ഇതിനോടകം തന്നെ ഷോറൂമുകളിൽ എത്തി കഴിഞ്ഞു.

  • പുതിയ എൻജിൻ
  • ബജാജിൽ ആദ്യമായി പുത്തൻ ഫീച്ചേഴ്‌സ്
  • ഡിസൈനിലും മാറ്റം

എന്നാൽ നമ്മൾ ഏറെ കാത്തിരിക്കുന്നത് ഏറ്റവും വലിയ പൾസറിനെ ആയിരിക്കും. ഡ്യൂക്ക് 390 യുടെ ഹൃദയവുമായി എത്തുന്നുമെന്ന് പ്രതീക്ഷിച്ചപ്പോൾ. പുതിയൊരു ട്വിസ്റ്റ് വന്നിരിക്കുന്നത്. പൂർണമായി ഉറപ്പു വരുത്താൻ സാധിക്കില്ലെങ്കിലും.

വലിയ പൾസറിൻറെ ഹൃദയം 399 അല്ല, 294 സിസി ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. 250 കഴിഞ്ഞാൽ 390 മാത്രമാണ് ബജാജിൻറെ കൈയിലുള്ളത്. എന്നാൽ ആർ ട്ടി ആർ 310, ആർ ആർ 310, ജി 310 ആർ എന്നിവർ വലിയ മാർക്കറ്റ് ഉണ്ടാക്കി എടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നാണ് വിലയിരുത്തൽ.

tvs apache rtr 310 launched in india

294 സിസി, ലിക്വിഡ് കൂൾഡ്, എൻജിനായിരിക്കും ഇവൻറെ ഹൃദയം. 30 പി എസോളം കരുത്ത് വരുന്ന ഇവന് 25 എൻ എം ടോർക്കും പ്രതീക്ഷിക്കുന്നുണ്ട്. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി കണ്ടുപിടിക്കാത്ത ബജാജ് നിരയിൽ ഇവനോടെയാകും അതിന് തുടക്കം കുറിക്കുന്നത്.

ഇതിനൊപ്പം വലിയ സന്തോഷകരമായ വാർത്ത എന്തെന്നാൽ. ഇപ്പോഴത്തെ ഏറ്റവും വലിയ പൾസർ ഡിസൈനിൽ ആയിരിക്കില്ല ഇവൻ എത്തുന്നത്. 250 യുടെ ഡിസൈൻ അത്ര ക്ലച്ച് പിടിച്ചില്ല എന്നുള്ള വിലയിരുത്തലിലാണ് പുതിയ ഡിസൈൻ ഒരുക്കുന്നത്.

അടുത്ത വർഷം മാർച്ചോടെ ആയിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. എന്നാൽ വിലയുടെ കാര്യത്തിൽ ഇപ്പോഴുള്ള 300 സിസി മോഡലുകളെ ഞെട്ടിക്കുന്ന തരത്തിലാകും ഇവൻറെ ലോഞ്ച്. ഡോമിനർ ട്വിൻസിൻറെ ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കരിസ്‌മ പതുക്കെ തുടങ്ങി ഹീറോ തിളങ്ങി

ഇന്ത്യയിൽ ഉത്സവകാലം അടി തിമിർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ സ്ഥിതി കുറച്ചു...

എക്സ് 440 യുടെ ആദ്യ മാസ വില്പന പുറത്ത്

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ്...

സിംഗിളിലെ സാഹസികരുടെ രാജാവ് ആര് ???

ഇന്ത്യയിൽ ട്ടോപ്പ് ഏൻഡ് സിംഗിൾ സിലിണ്ടർ സാഹസികരിൽ രാജാവായി വാഴുകയായിരുന്നു എ ഡി വി 390....

ഷോട്ട്ഗൺ 650 അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് 650 നിരയിൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടി. നമ്മൾ റോഡിൽ പല തവണ...