ഇന്ത്യയിൽ പൾസർ നിരയുടെ മുഖമാറ്റമായിരുന്നു പൾസർ 250 യിലൂടെ ബജാജ് ഉദ്ദേശിച്ചത്. പൾസർ 250 എത്തിയതിന് പിന്നാലെ പൾസർ 220 പിൻവലിച്ചതോടെ വില്പനയിൽ വലിയ ഇടിവാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ മാസങ്ങളുടെ എല്ലാ ക്ഷിണവും മാറ്റുകയാണ് പൾസർ 220 തിരിച്ചെത്തിയതോടെ.
തിരിച്ചുവരവിലെ ആദ്യമാസം പൾസർ 220, 250 യും കൂടി വില്പന നടത്തിയത് 4839 യൂണിറ്റ്. പൾസർ 250 സീരീസ് കഴിഞ്ഞ ആറുമാസം കൊണ്ട് ആകെ വില്പന നടത്തിയത് 4,995 യൂണിറ്റ്. ഇതാണ് പൾസറിനെ തിരിച്ചെത്തിക്കാനുള്ള പ്രധാന കാരണം.
ഇതിനൊപ്പം ഒരു ആശങ്കയും പുകയുന്നുണ്ട്. അത് പൾസർ 220 കുറച്ചു നാളത്തേക്ക് മാത്രമാണ് വില്പനക്ക് ഉണ്ടാക്കുകയുള്ളൂ എന്നതാണ്. കാരണം ഇന്ത്യയിലെ പ്രമുഖ ഓട്ടോ മൊബൈൽ മീഡിയായ സിഗ് വീൽ ഒരു വാർത്ത പുറത്ത് വിട്ടിരുന്നു. പൾസർ 220 കുറച്ചു കാലം കൂടിയേ ഇന്ത്യയിൽ ഉണ്ടാകൂ എന്ന്.
ആ വാർത്തക്ക് ജീവൻ നൽകുന്ന ഒരു കാര്യം ബജാജ് ഒഫീഷ്യൽ വെബ്‌സൈറ്റിൽ തന്നെയുണ്ട്. പുതുതായി വന്ന എല്ലാ മോഡലുകളുടെയും പുത്തൻ നിറങ്ങളും പുതിയ സ്പെകും അപ്ഡേറ്റ് ചെയ്തപ്പോൾ. വന്നിട്ട് രണ്ടാം മാസത്തിലേക്ക് കടക്കുന്ന 220 യുടെ മാത്രം ഇപ്പോഴും ഒഫീഷ്യൽ വെബ്‌സൈറ്റിൽ എത്തിയിട്ടില്ല.
ഒപ്പം പൾസർ നിരയുടെ ഫെബ്രുവരി മാസത്തെ വില്പന താഴെ നൽകുന്നു.
മോഡൽസ് | ഫെബ്. 2023 |
പൾസർ 125 | 48728 |
പൾസർ 150 | 13585 |
പൾസർ 160, 200 | 12954 |
പൾസർ 220, 250 | 4839 |
ആകെ | 80106 |
Leave a comment