ബജാജ് തങ്ങളുടെ പൾസർ 220 യെ തിരിച്ചു വിളിച്ചിരിക്കുകയാണ്. 220 യുടെ പകരക്കാരനായ എഫ് 250 തന്നെയാണ് പ്രധാന എതിരാളി. ഇരുവരും തമ്മിൽ 1000 രൂപയുടെ വ്യത്യാസമാണ് ഇപ്പോൾ ഉള്ളത്. 250 ഇപ്പോഴും ബി എസ് 6.2 വിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഏകദേശം 4,000 രൂപയുടെ വിലകയ്യറ്റം ഉടൻ തന്നെ പുത്തൻ പൾസറിൽ പ്രതിക്ഷിക്കാം. പൾസർ നിരയിലെ ഇനിയുള്ള മോഡലുകളുടെ വഴിവിളക്കായതിനാൽ ആധുനികത കൂടുതൽ എഫ് 250 യിലാണ് എന്ന് നിസംശയം പറയാം. എന്നാൽ ലെജൻഡ് പൾസറിന് അങ്ങനെ തള്ളി കളയാൻ സാധിക്കില്ല. കാരണം പൾസർ 220 എഫിന് മുൻതൂക്കം തരുന്ന ചില കാര്യങ്ങളും ഉണ്ട്.
അപ്പോൾ കണക്കുകളിലേക്ക് കടക്കാം.
പൾസർ 220എഫ് | പൾസർ എഫ് 250 | |
എൻജിൻ | 220 സിസി, ഓയിൽ കൂൾഡ് | 249 സിസി, ഓയിൽ കൂൾഡ് |
പവർ | 20 എച്ച് പി @ 8,500 ആർ പി എം | 24.5 എച്ച് പി @ 8,750 ആർ പി എം |
ടോർക് | 18.55 എൻ എം @ 7,000 ആർ പി എം | 21.5 എൻ എം @ 6,500 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 5 സ്പീഡ് |
സസ്പെൻഷൻ | ടെലിസ്കോപിക് // ട്വിൻ ഷോക്ക് | ടെലിസ്കോപിക് // മോണോഷോക്ക് |
ബ്രേക്ക് (സിംഗിൾ ചാനൽ എ ബി എസ് ) | 280 // 230 – എം എം ഡിസ്ക് | 300 // 230 – എം എം ഡിസ്ക് |
ടയർ | 90/90-17 // 120/80 -17 | 100/80-17 // 130/70 -17 |
കെർബ് വൈറ്റ് | 160 കെ ജി | 164 കെ ജി |
സീറ്റ് ഹൈറ്റ് | 795 എം എം | 795 എം എം |
വീൽബേസ് | 1,350 എം എം | 1,351എം എം |
ഫ്യൂൽ കപ്പാസിറ്റി | 15 ലിറ്റർ | 14 ലിറ്റർ |
ഗ്രൗണ്ട് ക്ലീറൻസ് | 165 എം എം | 165 എം എം |
വില | 139,686/- | 140,333/- |
Leave a comment