നാലോ അഞ്ചോ വർഷങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ഒരു ഡിസൈന് കാലാവധിയുള്ളത്. അത് കഴിഞ്ഞാൽ മുഴുവനായി ഇല്ലെങ്കിലും ഓരോ ഭാഗങ്ങളായി മാറ്റങ്ങൾ വരുത്തി തുടങ്ങും. എന്നാൽ ഡിസൈനിൽ ഒരു മാറ്റവും ഇല്ലാതെ ഇന്ത്യയിൽ നിറഞ്ഞാടിയ ചുരുക്കം മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. അതിൽ ഒരാളാണ് നമ്മുടെ പൾസർ 220. 2007 ൽ ഇന്ത്യയിൽ എത്തിയ 220, 15 വർഷങ്ങൾ പിന്നിടുമ്പോളും ബജാജ് നിരയിലെ ഹോട്ട് കേക്ക് തന്നെയായിരുന്നു.
ആകെ പഴയതായ പൾസർ നിരയിൽ പുതിയ തുടക്കം കൊണ്ടുവരുന്നതിനായി പൾസർ 220 യുടെ പകരക്കാരനായി പൾസർ 250 യെ എത്തിച്ചു. അതും രണ്ടു 250 മോഡലുകൾ. വില്പനയിൽ തുടക്കത്തിൽ ഒരു കയറ്റമുണ്ടായെങ്കിലും പിന്നെയുള്ള മാസങ്ങളിൽ ആ ചാട്ടം ഉണ്ടായില്ല. ഇപ്പോൾ വില്പനയിൽ വലിയ ഇടിവ് നേരിട്ടിരിക്കുന്ന സാഹചര്യത്തിൽ പൾസർ 220 യെ തിരിച്ചെത്തിക്കാതെ പറ്റില്ല എന്ന ഗതിയായി ബജാജിന്.

അത് കൂടുതൽ വിശദീകരിച്ചാൽ 4000 യൂണിറ്റിന് മുകളിൽ വില്പന നടത്തിയിരുന്ന പൾസർ 220. പകരക്കാരനായ പൾസർ 250 ഇപ്പോൾ വില്പന നടത്തുന്നത്. 2022 ലെ കണക്ക് അനുസരിച്ച് ഒരുമാസം ശരാശരി 1163 യൂണിറ്റുകൾ മാത്രമാണ്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ 500 ന് താഴെയാണ് വില്പന . ഈ കണക്കുകൾ ആകാം ബജാജിനെ 220 യെ തിരിച്ചെത്തിക്കാനുള്ള പ്രധാന കാരണം. ഒപ്പം ഷോറൂമിൽ ഇപ്പോഴും 220 യുടെ എൻക്വിറിക്കൾ എത്തുന്നുണ്ട് എന്ന് ബജാജിന് വിവരം കിട്ടുന്നുണ്ട്.
ഇനി പുതിയ 220 യുടെ വിശേഷങ്ങൾ നോക്കാം. പൾസർ 220 കഴിഞ്ഞ ഏപ്രിലിൽ ആണ് വില്പന അവസാനിപ്പിച്ചത്. അന്ന് വന്ന മോഡലും ഇനി ഈ മാർച്ചിൽ എത്തുന്ന മോഡലുമായി വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല. അതെ പ്രൊജക്ടർ ഹെഡ്‍ലാംപ് ഓട് കൂടിയ സെമി ഫയറിങ്, സ്പ്ലിറ്റ് സീറ്റ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എന്നിവ തുടരുമ്പോൾ.
220 സിസി, ഓയിൽ കൂൾഡ് എൻജിന് കരുത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല. 21 ബി എച്ച് പി കരുത്തും 19 എൻ എം ടോർക്കും അതുപോലെ തന്നെ. പക്ഷേ ബി എസ് 6.2 മലിനീകരണം പാലിക്കുന്ന എൻജിനാകും എന്ന് മാത്രം. ഏകദേശം 4000 രൂപയുടെ അടുത്ത് വിലകയ്യറ്റം പ്രതിക്ഷിക്കാം. അന്ന് പടിയിറങ്ങുമ്പോൾ 1.35 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
Leave a comment