ഇന്ത്യയിലെ ഏറ്റവും വിൽക്കപ്പെടുന്ന മോട്ടോർസൈക്കിൾ സീരിസിൽ ഒന്നാണ് പൾസർ. അവിടെ കുന്തമുനയായ പൾസർ 125 ന് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബജാജ്. ബി എസ് 6.2 വിൽ പുതിയ തലമുറ 125 സിസി പൾസർ വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ പുതിയ തലമുറ പൾസർ ഇറക്കിയപ്പോളൊക്കെ കൈ പൊളിയ ബജാജ്. പൾസർ 125 തന്നെ തുടരാനാണ് ഇപ്പോഴത്തെ തിരുമാനം എന്ന് തോന്നുന്നു. അതിനായി മാറ്റങ്ങളുമായി കുഞ്ഞൻ പൾസർ ഷോറൂമുകളിൽ എത്തി കഴിഞ്ഞു. അപ്പോൾ പുതിയ മാറ്റങ്ങൾ എന്തൊക്കെ ഒന്ന് നോക്കാം.
രൂപത്തിൽ വലിയ മാറ്റങ്ങളില്ല, ആ പഴയ ഡിസൈൻ അങ്ങനെ തന്നെ തുടരുന്നു. പക്ഷേ അലോയ് വീൽ ഡിസൈൻ മാറ്റിയിട്ടുണ്ട്. ആറ് സ്പോക്ക് അലോയ് വീലിന് പകരം കുറച്ച് സ്‌പോർട്ടി ആയ മൂന്ന് സ്പോക് വീലുകളാണ് നൽകിയിരിക്കുന്നത്. പുതിയ സ്റ്റിക്കറും എത്തിയിട്ടുണ്ട്.
അടുത്ത മാറ്റം വന്നിരിക്കുന്നത് മീറ്റർ കൺസോളിലാണ്. പഴയ ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോളിൻറെ ലേയൗട്ട് തുടരുമ്പോൾ തന്നെ പുതിയ എഡിഷനിൽ റിയൽ ടൈം മൈലേജ്, ഡിസ്റ്റൻസ് ട്ടു എംറ്റി, ഓ ബി ഡി 2 അപ്‌ഡേഷൻ എന്നിവ കൂടി തെളിയും.
മൂന്നാമത്തെ മാറ്റം വരുന്നത് എൻജിൻ സ്പെസിഫിക്കേഷനിലാണ്. ഇലക്ട്രോണിക് കാർബുറേറ്റർ ആണ് ഇതുവരെ ഉപയോഗിച്ചതെങ്കിൽ ഇനി മുതൽ ഫ്യൂൽ ഇൻജെക്ഷനിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 11.8 എച്ച് പി കരുത്തിനും 10.8 എൻ എം ടോർക്കിനും ചെറിയ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനൊപ്പം ഫ്രീ ആയി കിട്ടുന്ന ഒരാൾ കൂടി ഈ ലിസ്റ്റിലുണ്ട്. അത് വിലകയ്യറ്റമാണ് ഏകദേശം 5000 രൂപയാണ് ഈ മാറ്റങ്ങൾക്ക് ഒക്കെ കൂടി ബജാജ് ചാർജ് ചെയ്യാൻ സാധ്യത. ഇപ്പോൾ 84,602/- രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
Leave a comment