ഒരു മാസം 28 കോടി 80 ലക്ഷം ആളുകൾ കളിക്കുന്ന മൊബൈൽ ഗെയിം ആണ് പബ്ജി. ഷൂട്ടിംഗ് ഗെയിം ആയ ഈ കളിയുടെ തീം വരുന്നത്. ഒരു പ്രത്യക പ്രേദേശത്ത് 100 പ്ലേയേറുകൾ കൊമ്പ് കോർക്കുന്നു. എന്നിട്ട് നിശ്ചിത സമയത്തിനുള്ളിൽ ബാക്കിയെല്ലാവരെയും തകർത്തെറിഞ്ഞ് ഒരു പ്രത്യക സ്ഥലത്തേക്ക് എത്തുന്ന ആളാണ് വിജയി.
അപ്പോൾ ഇതിൽ ഷൂട്ടിങ്ങിനൊപ്പം തന്നെ യാത്രയും അവിഭാജ്യ ഘടകങ്ങളാണ്. എന്നാൽ വാഹന പ്രേമികളായ നമ്മുക്ക് അത്ര ഇഷ്ട്ടപ്പെടുന്ന വാഹനങ്ങളല്ല ഇതിൽ ഉള്ളത്. എന്നാൽ പുതിയ വേർഷൻ 2.6 ൽ കളി മാറുകയാണ്. വാഹന പ്രേമികളുടെ ഹരമായ സാക്ഷാൽ ഡുക്കാറ്റിയാണ് പബ്ജിയിൽ എത്താൻ പോകുന്നത്.
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
- ഹോണ്ട സി എൽ 300 ഇന്ത്യയിലേക്ക്
- മുഖം മുടിയില്ലാതെ കരിസ്‌മ എക്സ് എം ആർ
സൂപ്പർ സ്പോർട്ട് താരം പാനിഗാലെ വി 4 എസ് ആണ് പബ്ജി നിരയിൽ എത്തുന്ന സൂപ്പർ താരം. ട്രെഡിഷണൽ റെഡ്, ബ്ലാക്ക് ഫാൻറ്റം, ക്രിമ്സോൺ സ്‌ട്രോം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വി 4 എസ് എത്തുന്നത്. ഒപ്പം ഡുക്കാറ്റിയുടെ ക്രിമ്സോൺ സ്‌ട്രോം ഹെൽമെറ്റ്, ഡുക്കാറ്റി സ്പോർട്ട് സി 2 ട്രൗസർ, ജാക്കറ്റ്, ഡുക്കാറ്റി കോഴ്സ് സി 2 ബൂട്ട്സ്, ഡുക്കാറ്റി ഹൂഡി, സ്വിഫ്റ്റ് മിറാജ് ബാക്ക് പാക്കും അടങ്ങുന്നതാണ് ഡുക്കാറ്റിയുടെ പബ്ജിയിലെ സാധന സമഗരികൾ.
ഇത്ര ജനസമതിയുള്ള ഈ ഗെയിമിൽ കയറുന്നതോടെ ഡുക്കാറ്റി എന്ന ബ്രാൻഡിന് യുവാക്കളുടെ ഇടയിൽ കൂടുതൽ ജനപ്രീതി സ്വന്തമാക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ഈ തന്ത്രം കുറച്ചു മുൻപ് തന്നെ ട്ടി വി എസ് നടത്തിയിരുന്നു. എന്നത് ഇന്ത്യക്കാർ എന്ന രീതിയിൽ നമ്മുക്ക് അഭിമാനം തരുന്ന കാര്യമാണ്.
Leave a comment