എല്ലാ ഏപ്രിൽ മാസത്തിലും പുതിയൊരു സാമ്പത്തിക വർഷം തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ നികുതിയിലും മറ്റും ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 2023 ഏപ്രിലിൽ കുറച്ചധികം ഭാരം ജനങ്ങളുടെ മുകളിൽ എത്തുന്നുണ്ട്, പ്രത്യകിച്ച് നമ്മൾ കേരളത്തിൽ താമസിക്കുന്ന മലയാളികൾക്ക്.
പെട്രോൾ, ഡീസൽ എന്നീ അത്യാവശ്യ സാധനങ്ങൾക്ക് 2 രൂപയോളം അധികം വർദ്ധിക്കും. സാമൂഹ്യ സുരക്ഷ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഈ അധിക സെസ്സിലൂടെ ഈടാക്കുന്നത്. 30.03.2023 ലെ കൊച്ചിയിലെ പെട്രോൾ, ഡീസൽ വില 105.81/- ഉം 94.74/- രൂപയുമാണ്.
ഈ വർദ്ധനകേട്ട് ഇനി മൈലേജ് ഉള്ള ബൈക്ക് വാങ്ങാൻ ഷോറൂമിൽ എത്തിയല്ലോ. അവിടെയും വിലകയ്യറ്റം തന്നെ. കേരളത്തിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന ഇരുചക്രങ്ങൾ രണ്ടു ലക്ഷത്തിന് താഴെ വിലയുള്ളവയാണ്. അവിടെയും ടാക്സിൽ വർദ്ധന വരുത്തിയിരിക്കുകയാണ്.
ഒരു ലക്ഷത്തിന് താഴെയുള്ള മോഡലുകളിൽ 11% നികുതിയായിരുന്നു കൊടുക്കേണ്ടത്. എന്നാൽ 2023 ഏപ്രിൽ മുതൽ അത് 13% ആയിട്ടുണ്ട്. രണ്ടു ലക്ഷത്തിന് താഴെയുള്ള മോഡലുകളിൽ 13% ത്തിൽ നിന്ന് 15% ത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിന് മുകളിൽ ആണെങ്കിൽ മാറ്റമില്ല 21% തന്നെ.
ഇതിനൊപ്പം മറ്റ് പല മേഖലയിലും നികുതി വർദ്ധനയുണ്ട്.
Leave a comment