ബജാജിന് കമ്യൂട്ടർ നിരയിൽ ഏറ്റവും ഇഷ്ട്ടമുള്ള മോട്ടോർസൈക്കിൾ ആണ് പ്ലാറ്റിന 110. ഈ നിരയിലെ ബാക്കി എല്ലാവരും മുഖം മിനുക്കുന്നതിൽ ശ്രെദ്ധ കേന്ദ്രികരിക്കുന്നത്. എന്നാൽ ബജാജ് പ്ലാറ്റിനക്ക് കൂടുതൽ സ്പെസിഫിക്കേഷനാണ് നൽകുന്നത്.
തേച്ചു മിനുക്കി പ്ലാറ്റിന
110 സിസി മോഡലിന് സെഗ്മെന്റിൽ ആദ്യമായി 5 സ്പീഡ് ട്രാൻസ്മിഷൻ നൽകി ഞെട്ടിച്ച് രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ. ഇതാ വരുന്നു 2023 എഡിഷനിൽ ഇന്ത്യയിലെ ബെസ്റ്റ് സെല്ലെർ പൾസർ 125 നെ പിന്തളളി പ്ലാറ്റിന 110 നിന് സിംഗിൾ ചാനൽ എ ബി എസ്. ഇതിനൊപ്പം വന്നിരിക്കുന്ന മാറ്റങ്ങൾ നക്കിൾ ഗാർഡ് എടുത്തു മാറ്റുകയും പുതിയ ഗ്രാഫിക്സ് എത്തിയതുമാണ്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഗിയർ ഗൈഡൻസ് ഫീച്ചേഴ്‌സ് തുടങ്ങിയവ സെമി ഡിജിറ്റൽ ഡിജിറ്റൽ മീറ്റർ കൺസോളിൻറെ ഹൈലൈറ്റുകൾ ഇവനിലും തുടരും
നിറവും കുറഞ്ഞ വിലയും
സ്പെസിഫിക്കേഷനിൽ വലിയ വ്യത്യാസമില്ല. 5 സ്പീഡ് ട്രാൻസ്മിഷൻ കരുത്ത് നൽകുന്നത് 115.45 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, എൻജിന് കരുത്ത് 8.44 ബി എച്ച് പി യും ടോർക് 9.81 എൻ എം വുമാണ്. ഇബോണി ബ്ലാക്ക്, ഗ്ലോസ് ഗ്രേ, കോക്ക് ടൈൽ വൈൻ റെഡ്, സഫയർ ബ്ലൂ എന്നിങ്ങനെ നാലു നിറങ്ങളിൽ പുതിയ വേരിയന്റ് ലഭ്യമാക്കുന്നത്. സ്റ്റാൻഡേർഡ് വേർഷൻ 110 ഡ്രം വാരിയന്റിനെക്കാളും 3680 രൂപ അധികം നൽകിയാൽ മതി എ ബി എസ് വേർഷന് എന്നത് എതിരാളികളെ ഒന്ന് ഞെട്ടിക്കും.
എതിരാളികളും വിലയും
എൻട്രി ലെവൽ കമ്യൂട്ടർ നിരയിൽ പരിഷ്കരിക്കളെ വച്ചു നോക്കുമ്പോൾ ഞെട്ടിക്കുന്ന വിലയിലാണ് പ്ലാറ്റിന 110 എ ബി എസ് എത്തുന്നത്. വില വെറും 72,224/- രൂപയാണ്. എതിരാളികളായ ഹീറോയുടെ പാഷൻ പ്രൊ – 77,408/- , ഹോണ്ടയുടെ ലിവോ, ട്ടി വി എസ് സ്റ്റാർ സിറ്റി + എന്നിവർക്ക് 79,000 രൂപയുമാണ്. ഇവരുടെ ഡിസ്ക് വാരിയന്റിൻറെ ഡൽഹിയിലെ എക്സ് ഷോറൂം വില.
ഇവരെക്കാളും കാഴ്ചയിൽ കുറച്ച് ഭംഗി കുറവ് ഒഴിച്ച് നിർത്തിയാൽ ഒരു ഗിയർ അധികവും എ ബി എസിൻറെ അധിക സുരക്ഷയും ഒപ്പം കുറഞ്ഞ വിലയും പ്ലാറ്റിനയുടെ തിളക്കം ഇവരുടെ മുന്നിൽ ഒരു പടി മുന്നിൽ നില്കും. . ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എ ബി എസ് മോഡൽ കൂടിയാണ് പ്ലാറ്റിന 110 എ ബി എസ്.
Leave a comment