ഇന്ത്യയിൽ ഇപ്പോൾ അഫൊർഡബിൾ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ കാലമാണല്ലോ. എഥർ അവതരിപ്പിച്ചതിന് പിന്നാലെ വില കുറവുള്ള സ്കൂട്ടറുമായി ഓലയും എത്തിയിരിക്കുകയാണ്. ഓല ” എസ് 1 എക്സ് ” സീരീസ് ആണ് ഓലയുടെ ഇപ്പോഴത്തെ എൻട്രി ലെവൽ സ്കൂട്ടറുകൾ.
മൂന്ന് വാരിയന്റുകളിലായാണ് ഓല എസ് 1 എക്സിനെ ഒതുക്കി വച്ചിരിക്കുന്നത്. വാരിയന്റുകളിലേക്ക് കടക്കുന്നതിന് മുൻപ് കുറച്ചു പൊതുവായ കാര്യങ്ങൾ നോക്കാം. ഓലയുടെ പ്രായോഗിക മോഡലായി അവതരിപ്പിച്ച എസ് 1 എയറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുന്നത്.

അതുകൊണ്ട് എസ് 1 എയറിൽ കാണുന്ന ഒട്ടു മിക്യ കാര്യങ്ങളും പുത്തൻ മോഡലിൽ കാണാം.
- ഹബ്ബ് മോട്ടോർ
- ഫ്ലാറ്റ് ഫ്ലോർ ബോർഡ്
- ടെലിസ്കോപിക് സസ്പെൻഷൻ // ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ്
- സ്റ്റീൽ വീൽ // ഡ്രം ബ്രേക്ക്
- ഡബിൾ സൈഡഡ് സ്വിങ് ആം
- സൈഡ് പാനലിലെ കറുപ്പ് നിറം
- 37 ലിറ്റർ അണ്ടർ സ്റ്റോറെജ് സ്പേസ്
എന്നിവയെല്ലാം എസ് 1 എയറിൽ കണ്ടത് പോലെ തന്നെ. ഇനി മാറ്റങ്ങളിലേക്ക് കടക്കാം.
നിറത്തിലെ മാറ്റങ്ങൾ

ഒറ്റ നോട്ടത്തിൽ തന്നെ ഇവൻ എസ് 1 എക്സ് സീരീസ് ആണെന്ന് മനസ്സിലാക്കും. അതിന് പ്രധാന കാരണം പുതിയ കളർ തീമും, വിൻഡ് ഷിൽഡുമാണ്. നിറത്തിലേക്ക് കടന്നാൽ 7 നിറങ്ങളിലാണ് എക്സ് സീരിസിന് നൽകിയിരിക്കുന്നത്.
ഇതുവരെ ഒറ്റ നിറത്തിൽ എത്തിയ ഓല, ഇനി മുതൽ രണ്ടു നിറങ്ങളിൽ കാണാം. ചില നിറങ്ങളിൽ കുറച്ചു ഗ്രാഫിക്‌സും, ഹാൻഡ് ഗ്രിപ്പിന് ബോഡി കളറും നൽകിയിട്ടുണ്ട്.
ബാറ്ററിയിലെ കുറവ്
എയറിൽ 3 കെ. ഡബിൾ യൂ. എച്ച് ബാറ്ററിയാണ് ജീവൻ നൽകുന്നതെങ്കിൽ. ഇവിടെയും അതുപോലെ തന്നെ പക്ഷേ ഒരു 2 കെ. ഡബിൾ യൂ. എച്ച് വേരിയന്റ് കൂടി ലഭ്യമാണ് എന്ന് മാത്രം. താഴത്തെ വാരിയന്റിന് 85 കിലോ മീറ്റർ പരമാവധി വേഗതയും, 91 കിലോ മീറ്റർ റേഞ്ചുമാണ് അവകാശപ്പെടുന്നത്.
ബാറ്ററിയുടെ കുറവ് ആക്സിലറേഷനിലും ബാധിക്കുന്നുണ്ട്. 4.1 സെക്കൻഡ് വേണം 40 കിലോ മീറ്റർ വേഗത കൈവരിക്കാൻ എങ്കിൽ. മുകളിലെ 3 കെ. ഡബിൾ യൂ. എച്ച് താരങ്ങൾക്ക് 3.3 സെക്കൻഡ് മതി.ഉയർന്ന വേഗത 90 കിലോ മീറ്ററും. 151 കിലോ മീറ്റർ റേഞ്ചുമാണ് ഇവർ അവകാശപ്പെടുന്നത്
എല്ലാവർക്കും 6 കിലോ വാട്ട് കരുത്തുള്ള ഇലക്ട്രിക്ക് മോട്ടോറാണ് ജീവൻ നൽകുന്നത്. ഫുൾ ചാർജ് ആകാൻ 7.4 മണിക്കൂറും വേണം.

ഇനി മീറ്റർ കൺസോളിലേക്ക്
ബാറ്ററിയിലെ മാറ്റം കഴിഞ്ഞാൽ പിന്നെ ഓടി എത്തുന്നത് മീറ്റർ കൺസോളിലേക്കാണ്. ഇപ്പോഴത്തെ ട്രെൻഡ് പോലെ ട്ടി എഫ് ട്ടി ക്ക് പകരം എൽ സി ഡി തന്നെയാണ് ഇവനും എത്തുന്നത്. എന്നാൽ ഇവിടെയും ഏറ്റവും അഫൊർഡബിൾ മോഡലിന് കുറവുണ്ട്.
3.5 ഇഞ്ച് എൽ സി ഡി മീറ്റർ കൺസോളാണ് ഇവന്. മുകളിലെ രണ്ടുപേർക്കും 5 ഇഞ്ച് എൽ സി ഡി മീറ്റർ കൺസോളും. ടെക്നോളജിയുടെ അതി പ്രസരം ഒന്നും ഇവിടെയില്ല. ട്ടോപ്പിലുള്ള എക്സ് + വാരിയന്റിന് മാത്രമാണ് അത്യാവശ്യം വേണ്ട കാര്യങ്ങൾ നൽകിയിരിക്കുന്നത്.
നാവിഗേഷൻ, ആരാണ് ഫോണിൽ വിളിക്കുന്നത് എന്നറിയാനുള്ളതും മീറ്റർ കൺസോൾ പറഞ്ഞു തരും. കീ ലെസ്സ് അൺലോക്കും ഇവന് മാത്രം സ്വന്തം.
ഞെട്ടിക്കുന്ന വില
എല്ലാ വെട്ടി കുറക്കലും കഴിഞ്ഞ് ഇനി എത്തുന്നത് വിലയുടെ അടുത്താണ്. എയറുമായി താരതമ്യം ചെയ്യുമ്പോൾ 30,000 രൂപയുടെ കുറവാണ് പുത്തൻ മോഡലിൽ ഉള്ളത്. ഇനി എക്സ് ഷോറൂം പ്രൈസ് നോക്കാം. ഒപ്പം ഓഗസ്റ്റ് 21 ഓടെ എല്ലാ വാരിയന്റുകൾക്കും 10,000 രൂപ കൂടുമെന്നും ഓല അറിയിച്ചിട്ടുണ്ട്.
വാരിയൻറ് | വില |
എസ് 1 എക്സ് (2 കെ. ഡബിൾ യൂ. എച്ച്) | 79,999/- |
എസ് 1 എക്സ് (3 കെ. ഡബിൾ യൂ. എച്ച്) | 89,999/- |
എസ് 1 എക്സ് + | 99,999/ |
Leave a comment