Saturday , 4 February 2023
Home latest News പഴയ ഓല പുതിയതാകാം.
latest News

പഴയ ഓല പുതിയതാകാം.

മൂവ് ഓ എസ് 3 യിലേക്ക് അപ്ഡേറ്റ് ചെയ്യാം.

ola move os3 updation
ola move os3 updation

കഴിഞ്ഞ കാലങ്ങളിൽ നമ്മൾ വാങ്ങിച്ച വണ്ടിക്ക് പുതിയൊരു അപ്‌ഡേഷൻ വന്നാൽ അതും നമ്മുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനേ സാധിക്കു. എന്നാൽ ടെക്നോളോജിയുടെ കടന്ന് വരവോടെ നമ്മുടെ ഓല സ്കൂട്ടർ ഇന്ന് വാങ്ങുന്ന ഓലയിലേക്ക് അപ്‌ഡേഷൻ ചെയ്യാൻ കഴിയുമെന്നത് ഒരു ബോണസ് തന്നെയാണ്. നമ്മുടെ മൊബൈൽ ഫോൺ അപ്‌ഡേഷൻ നടത്താൻ കഴിയുമെന്നത് പോലെ തന്നെ.

മൂന്നാമത്തെ അപ്ഡേഷനിൽ ഓല ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്. ഏകദേശം 50 ഓളം മാറ്റങ്ങളാണ് പുതിയ മോഡലിന് വരുന്നത്. എന്നാൽ ഇതിൽ ഏറ്റവും മികച്ച അപ്ഡേഷനുകളാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

ഓലയുടെ പുതിയ അപ്ഡേഷനിൽ നമ്മൾ എത്തുന്നതിന് കുറച്ച് മുൻപ് തന്നെ ഇലക്ട്രിക്ക് സ്കൂട്ടർ റെഡി ആയി നിൽക്കും. പ്രോസ്‌മിറ്റി അലേർട്ട് ആണ് ആദ്യത്തെ അപ്‌ഡേഷൻ. സ്കൂട്ടർ റൈഡ് തുടങ്ങുന്നതിന് മുൻപ് ബോൾട്ട്, വിന്റേജ്, എക്ലിപ്സ് എന്നിങ്ങനെ മൂന്ന് തീമിൽ ട്ടി എഫ് ട്ടി ഡിസ്പ്ലേ തിരഞ്ഞെടുക്കാം. ഒപ്പം ഓരോ തീമിനും പ്രത്യകം റൈഡിങ് സൗണ്ടും പുറത്തെടുക്കും.

ക്രിസ്തുമസ് രാത്രിയായതിനാൽ തിക്കും തിരക്കിലുമായി കുറച്ചധികം എനെർജി നഷ്ടപ്പെടും. എന്നാൽ ഇപ്പോൾ ആ പേടിവേണ്ട, ചാർജ് ഓൺ ദി ഗോ എന്ന് വിളിക്കുന്ന റീജനറേറ്റീവ് സിസ്റ്റം പുതിയ അപ്ഡേഷനോടെ ഓലയിൽ എത്തിയിട്ടുണ്ട്. ബ്രേക്ക് പിടിക്കുമ്പോൾ, ആക്സിസിലറേഷൻ കൂട്ടുമ്പോൾ എന്തിന് കുറക്കുമ്പോൾ പോലും പുറത്തുപോകുന്ന എനർജി വീണ്ടും ബാറ്റെറിയിൽ എത്തിച്ച് ഓടിക്കാൻ സഹായിക്കുന്നതാണ് ഈ സിസ്റ്റം.

ക്രിസ്തുമസ് കാലമല്ലേ പാട്ടൊക്കെ ഉണ്ടെങ്കിൽ ഉഷാറാല്ലെ. നമ്മുടെ ഓല പാട്ടും പാടും ഡി ജെ യും നടത്തും. സ്പീക്കർ വഴി പാട്ടുപാടുന്ന ഓല അതിനനുസരിച്ച് ഹെഡ്‍ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ മിനിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.

വക്കേഷൻ ആയതിനാൽ ഒരു യാത്രക്ക് പൊക്കാൻ സാധ്യതയുണ്ട്. ഓല വക്കേഷൻ മോഡിലേക്ക് സ്വിച്ച് ചെയ്താൽ ബാറ്റെറിയിൽ ചാർജ് ചോരാതെ 200 ദിവസം വരെ നിൽക്കും. വരുമ്പോൾ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പോയിട്ട് വരുകയും ആവാം. എന്നാൽ വക്കേഷൻ മോഡിൽ ഇടുന്നതിന് മുൻപ് തന്നെ ചാർജ് കുറച്ചേ ഉണ്ടായിരുന്നെങ്കിലോ അതിനും വഴിയുണ്ട്. പുതിയ അപ്ഡേഷന് വഴി 15 മിനിറ്റ് കൊണ്ട് 50 കിലോ മീറ്റർ ചാർജ് ചെയ്യാൻ സാധിക്കും. അതാണ് ആറാമത്തേത്. ഏഴാമത്തേതും അവസാനത്തേതും പ്രീമിയം കാറുകളിൽ കാണുന്ന ഹിൽ ഹോൾഡ് കണ്ട്രോൾ ഇവനിലും എത്തിയിട്ടുണ്ട്. ഇനി മുതൽ ഓടുന്ന ഓല കയറ്റത് പെട്ടെന്ന് നിർത്തിയാൽ പിന്നോട്ട് പോക്കുമെന്നുള്ള പേടി വേണ്ട.

ഇതൊക്കെയാണ് ഓലയുടെ പുതിയ അപ്‌ഡേഷൻ. ഒപ്പം ഇന്ത്യയിൽ ഇപ്പോൾ ഒന്നാമനായ ഓലക്ക് ഇപ്പോഴുള്ള ഡിസ്‌കൗണ്ടിനൊപ്പം പുതിയ അപ്ഡേഷനും കൂടി എത്തുമ്പോൾ അടുത്ത മാസങ്ങളിലും മിനിക്കാനാണ് സാധ്യത.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

പുതിയ നിറങ്ങളിൽ യെസ്‌ടി ഫാമിലി

2023 ൻറെ തുടക്കമാണ്, ഓരോ കമ്പനികളും തങ്ങളുടെ മോഡലുകളെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം. ഏറ്റവും...

ബി എം ഡബിൾ യൂ പേരുകൾ ഡികോഡ് ചെയ്താൽ

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ബി എം ഡബിൾ യൂ വിൻറെ പേരിടുന്ന...

വാഹനങ്ങൾക്കും പെട്രോളിനും വില കൂടും

2023 സംസ്ഥാന ബഡ്‌ജറ്റ്‌ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. പെട്രോൾ, വാഹനം, മദ്യം,...

ഇസഡ് എക്സ് 4 ൻറെ പിൻഗാമി

കവാസാക്കി തങ്ങളുടെ സൂപ്പർ സ്പോർട്ട് നിരയിലെ ഗ്യാപ് അടച്ചിരിക്കുകയാണ് ഇന്നലെത്തെ ലൗഞ്ചോട് കൂടെ. എന്നാൽ ഈ...