ബുധനാഴ്‌ച , 29 നവംബർ 2023
Home latest News നാഴികകല്ലുമായി ഓല
latest News

നാഴികകല്ലുമായി ഓല

പുതിയ വലിയ പ്ലാനുകളും അണിയറയിൽ

ola get new milestone and future plans

ഇന്ത്യയെ ഇലക്ട്രിക്ക് ആകാൻ വന്ന ഓല ഇന്ത്യയിൽ വിചാരിച്ച പോലെ കത്തിയില്ലെങ്കിലും വലിയ തകരാറുകൾ പറ്റാതെ ഓടിത്തുടങ്ങിയിട്ട് ഒരു വർഷം കഴിയുമ്പോൾ ഇതാ വരുന്നു ഒരു ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നടത്തി എന്നുള്ള വാർത്ത. ഈ ആഘോഷത്തിൻറെ ഭാഗമായി ഭാവി പദ്ധതികൾ അറിയിച്ചിരിക്കുകയാണ് ഓല.

ഇനി അടുത്ത ഒരു ലക്ഷം പ്രൊഡക്ഷൻ നടത്താൻ ആറുമാസം മതിയെന്നാണ് ഓലയുടെ മേധാവി പറയുന്നത്. എന്നാൽ പുറത്ത് വരുന്ന കണക്കുകൾ പരിശോധിക്കുക്കയാണെങ്കിൽ അതിന് മുൻപ് തന്നെ ഈ ലക്ഷ്യം മറികടക്കുമെന്നാണ് കണക്ക് കൂട്ടൽ. ഒക്ടോബറിൽ 20,000 യൂണിറ്റുകളാണ് ഓല മാത്രം വില്പന നടത്തിയിരിക്കുന്നത്. ഇതിനൊപ്പം പുതിയ കാല ഷോറൂം ആയ ഓലയുടെ എക്സ്പീരിയൻസ് സെൻറെർ എന്ന പേരിൽ ഇപ്പോൾ തന്നെ 50 ഓളം സെന്ററുകൾ പ്രവർത്തന സജ്ജമായിട്ടുണ്ട്. മാർച്ച് ആകുമ്പോഴേക്കും അത്‌ 200 സെന്ററിലേക്ക് എത്തിക്കുമെന്നാണ് ഓല പറയുന്നത്.  

ഇതിനൊപ്പം ഓലയുടെ ഇപ്പോഴത്തെ ഹോട്ട് കേക്ക് ആയ അഫൊർഡബിൾ ഓല എയർ, നേരത്തെ അറിയിച്ചത് പോലെ അടുത്ത വർഷം ഏപ്രിലിൽ ഡെലിവറി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കരിസ്‌മ പതുക്കെ തുടങ്ങി ഹീറോ തിളങ്ങി

ഇന്ത്യയിൽ ഉത്സവകാലം അടി തിമിർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ സ്ഥിതി കുറച്ചു...

എക്സ് 440 യുടെ ആദ്യ മാസ വില്പന പുറത്ത്

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ്...

സിംഗിളിലെ സാഹസികരുടെ രാജാവ് ആര് ???

ഇന്ത്യയിൽ ട്ടോപ്പ് ഏൻഡ് സിംഗിൾ സിലിണ്ടർ സാഹസികരിൽ രാജാവായി വാഴുകയായിരുന്നു എ ഡി വി 390....

ഷോട്ട്ഗൺ 650 അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് 650 നിരയിൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടി. നമ്മൾ റോഡിൽ പല തവണ...