കഴിഞ്ഞ കാലങ്ങളിൽ വലിയ കുതിച്ചു ചാട്ടമാണ് ടെക്നോളജിയുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരിക്കുന്നത്. പ്രീമിയം കാറുകളിൽ മാത്രം കണ്ടിരുന്ന ക്രൂയിസ് കണ്ട്രോൾ, ഹിൽ കണ്ട്രോൾ റിവേഴ്‌സ് മോഡ്, പ്രോക്സിമിറ്റി അൺലോക്ക് തുടങ്ങിയ കാര്യങ്ങൾ.
ഇപ്പോഴുള്ള നമ്മുടെ ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ പരിചിതമാണ്. ആ നിരയിലേക്ക് പുതിയൊരു സുരക്ഷാ സംവിധാനം കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഓല. കേരളത്തിൽ ഹെൽമെറ്റ് നിർബന്ധമാകുന്ന ഈ സമയത്ത്. ഹെൽമെറ്റ് ധരിക്കാതെ നമ്മുടെ ഇരുചക്രങ്ങൾ ഓണായിലെങ്കിലോ.
അതാണ് ഇനി ഓല അവതരിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യ. ഹെൽമെറ്റ് ഡിറ്റക്ഷൻ സിസ്റ്റത്തിൻറെ പ്രവർത്തനം എങ്ങനെ എന്ന് നോക്കാം. ഓല പാർക്കിംഗ് മോഡിലാണ് ഓണാകുന്നത്. അപ്പോൾ തന്നെ ഓല റൈഡർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നു.
എന്നിട്ട് വെഹിക്കിൾ കണ്ട്രോൾ യൂണിറ്റിലേക്ക് വിവരം കൊടുക്കുകയും. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ മാത്രം പാർക്കിംഗ് മോഡിൽ നിന്ന് റൈഡിങ് മോഡിലേക്ക് മാറുന്നു. ഇങ്ങനെയാണ് ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തന തത്വം.
ഇപ്പോൾ കാറുകളിൽ സജീവമായ അടാസ് ടെക്നോളജി ഓലയിൽ എത്തുന്നുണ്ട് എന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനോടൊപ്പമാണ് പുതിയ സാങ്കേതിക അവതരിപ്പിക്കാൻ സാധ്യത. ജൂലൈ മാസത്തിലാകും പുതിയ ടെക്നോളജി തങ്ങളുടെ പുതിയ മോഡലുകളിൽ എത്തുന്നത്.
ഹാർഡ്വെയർ, സോഫ്റ്റ് വെയർ മാറ്റങ്ങൾ വരുത്തേണ്ടതിനാൽ പഴയ മോഡലുകളിൽ ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
Leave a comment