ഇലക്ട്രിക്ക് ഇലക്ട്രിക്ക് ഏതുവേണമെന്ന് ഓല ഒരു തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. അതിൽ സ്പോർട്സ്, ക്രൂയ്സർ, എ ഡി വി, സ്ക്രമ്ബ്ലെർ എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. അതിൽ ഇപ്പോഴത്തെ ട്രെൻഡിങ്ങിന് വിപരീതമായി മുന്നിൽ എത്തിയത് സ്പോർട്സ് ബൈക്കാണ്.
ഓല സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്‍തമായി കുറച്ചു ഷാർപ്പ് ആയിട്ടാകും. പുത്തൻ മോട്ടോർസൈക്കിൾ ഒരുക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ബാറ്ററി, മോട്ടോർ, റേഞ്ച് തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ടുകൾ ഇല്ലെങ്കിലും.

ഓല എസ് 1 സ്കൂട്ടറിനേക്കാളും ഒരു പിടി മുന്നിലായിരിക്കും ഇവൻറെ സ്ഥാനം. തിരഞ്ഞെടുപ്പിലെ വിജയി സ്പോർട്സ് ബൈക്കായതിനാൽ അത് എന്തായാലും പ്രതീക്ഷിക്കാം. അപ്പോൾ ടോപ്പ് വാരിയൻറ് ആയ എസ് 1 പ്രൊയുടെ സ്പെക് ഷീറ്റ് ഒന്ന് നോക്കാം.
5.5 കെ ഡബിൾ യൂ ഇലക്ട്രിക്ക് മോട്ടോറാണ് ഇവൻറെ ഹൃദയം. ഈ പവർപ്ലാന്റിലേക്ക് കരുത്ത് പകരുന്നത് 4 കെ. ഡബിൾ യൂ. എച്ച് ബാറ്ററി പാക്ക് ആണ്. 170 കിലോ മീറ്റർ പരമാവധി റേഞ്ച് ലഭിക്കുന്ന ഇവന്. പരമാവധി വേഗത 116 കിലോ മീറ്റർ ആയിരിക്കും. 1.6 ലക്ഷം രൂപയാണ് ഇവൻറെ ഓൺ റോഡ് പ്രൈസ് വരുന്നത്.
ഓലയുടെ ഇലക്ട്രിക്ക് ബൈക്കിന് ഇതിനെല്ലാം മുകളിലുള്ള സ്പെകും വിലയും പ്രതീക്ഷിക്കാം. ഏകദേശം 2 ലക്ഷത്തിന് താഴെ ആയിരിക്കും ബൈക്കിൻറെ ഓൺ റോഡ് വില.
Leave a comment