ഇന്ത്യയെ മാറ്റി മറിക്കാൻ പോകുന്ന ഇരുചക്ര ഇലക്ട്രിക്ക് കമ്പനി തുടക്കത്തിൽ തന്നെ വലിയ വാഗ്ദാന ങ്ങളുമായാണ് കടന്ന് വന്നത്. വലിയ തോതിൽ മാറ്റങ്ങൾ വന്നില്ലെങ്കിലും ഇലക്ട്രിക്ക് വിപണിയുടെ മുന്നിലാണ് ഓലയുടെ ഇപ്പോഴത്തെ സ്ഥാനം. 2022 അവസാനത്തിൽ എല്ലാ കമ്പനിക്കളും പോലെ ഇതാ ഓല തങ്ങളുടെ ഇലക്ട്രിക്ക് ഭാവി പദ്ധതികൾ വിശധികരിക്കുകയാണ്.

2023 ൽ ആദ്യത്തിൽ ഓല എയർ എത്തി കഴിഞ്ഞ ശേഷം ഈ വർഷം തന്നെ ഒരു ഒരാൾ കൂടി വിപണിയിൽ എത്താൻ ഒരുങ്ങുന്നുണ്ട്. അത് മറ്റാരുമല്ല തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത സ്പോർട്സ് ബൈക്ക് ആണ്. അവൻ കുറച്ച് പ്രീമിയം മോട്ടോർസൈക്കിൾ ആയാണ് വിപണിയിൽ എത്തുന്നത്. മികച്ച റേഞ്ചിനൊപ്പം മികച്ച പെർഫോമൻസും ഈ മോഡലിൽ പ്രതീഷിക്കാം. അങ്ങനെ 2023 ലെ ലോഞ്ച് അവസാനിക്കുന്നു.
2024 ലും വലിയ പ്ലാനുകളാണ് ഉള്ളത്. ബഡ്‌ജറ്റ് ബൈക്കുകളുടെ വരവാണ് തൂടക്കത്തില്ലെങ്കിൽ 2024 തന്നെ പ്രീമിയം കാറും വിപണിയിൽ എത്തും. പിന്നെ ഇരുചക്ര നിർമാതാവ് മാറി നാലു ചക്ര നിർമ്മാതാവിലേക്കാണ് പിന്നെയുള്ള പോക്ക്. 2025 ഓടെ പ്രീമിയം എസ് യൂ വിയും 2026 ൽ ബഡ്‌ജറ്റ് കാറും ഓലയുടെതായി പുറത്തിറങ്ങും.
ഓലയുടെ ബഡ്‌ജറ്റ് സ്കൂട്ടറിനോടൊപ്പം പിടിക്കാൻ എഥറും അണിയറയിൽ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.
Leave a comment