ഡയമണ്ട് ഹെഡും, സാഹസികനും കഴിഞ്ഞെത്തുന്നത് നേക്കഡ് കോൺസെപ്റ്റിലേക്കാണ്. ഡയമണ്ട് ഹെഡ് ഒരു സ്പോർട്സ് ബൈക്ക് ആണെങ്കിൽ അവൻറെ സഹോദരൻ ആണല്ലോ ഇവൻ. അങ്ങനെ ആണല്ലോ നാട്ടു നടപ്പ്. എന്നാൽ അത് തെറ്റിക്കുകയാണ് ഇവിടെ.
ഒരു വര പോലെയുള്ള ഹെഡ്‍ലൈറ്റ് വേണമെങ്കിൽ ഒരു സാമ്യത തോന്നിക്കും. അതുകഴിഞ്ഞു തൊട്ട് മുകളിലായി ഒരു ഫ്ലൈ സ്ക്രീൻ. ഇന്ധന ടാങ്ക് ഇല്ലെങ്കിലും അവിടെ കേറി നിൽക്കുന്ന സീറ്റ്. സീറ്റിന് ബോഡി ഗാർഡ് ആയി ഇരു അറ്റത്തും രണ്ടു സൈഡ് പാനലുകൾ.

ഒഴുകിയിറങ്ങുന്ന സീറ്റ് സ്പ്ലിറ്റ് ആയി മാറുന്നുണ്ട്. സ്പ്ലിറ്റ് ഗ്രബ് റെയിൽ എന്നിവ സാധാ ബൈക്കിനെ പോലെ തോന്നിക്കുമെങ്കിലും. പിൻവശം ഡയവലുമായി ചെറിയ സാമ്യമുണ്ട്. തുറന്നിരിക്കുന്ന പിൻവശം. ഒരു സൈഡിൽ മാത്രം ഘടിപ്പിച്ചിരിക്കുന്ന ടയർ ഹഗർ.
കഴിഞ്ഞെത്തുന്നത് സിംഗിൾ സൈഡഡ് സ്വിങ് ആർമ്മിലേക്കാണ്. ഡയമണ്ട് കട്ട് അലോയ് വീൽ ഇവന് പിന്നിൽ നിന്ന് ഒരു ഭീകര ലൂക്ക് നൽകുന്നുണ്ട്. പിന്നെയെല്ലാം നേരത്തെ പറഞ്ഞതുപോലെ തന്നെ. ഇരട്ട ഡിസ്ക് ബ്രേക്ക്, മൂടിക്കെട്ടി നിൽക്കുന്ന മോട്ടോർ സൈഡ്. യൂ എസ് ഡി ഫോർക്ക് എന്നിവ ഇവനിലും തുടരും.

അവസാനമായി എത്തുന്നത് ക്രൂയ്സർ ആണ്. പ്രധാനമായും ക്രൂയ്സർ എന്ന് പറയുമ്പോൾ ഡയവലിനെ ഇൻസ്പൈർ ചെയ്താണല്ലോ തുടങ്ങുന്നത്. ഇവിടെയും അതുപോലെ തന്നെ. ഹെഡ്‍ലൈറ്റ് അടിച്ചു പരത്തി ചെറിയൊരു ഡയവൽ സ്റ്റൈലിൽ എത്തിച്ചിട്ടുണ്ട്.
ടാങ്കും സീറ്റും വരെ ഡയവലിൽ നിന്ന് എടുത്തപ്പോൾ. പിൻവശം ഏറെ സാമ്യം തോന്നുന്നത് ഡയവലിൻറെ എതിരാളിയായ റോക്കറ്റിൽ നിന്നുമാണ്. നേക്കഡിനെ പോലെ സിംഗിൾ സൈഡഡ് സ്വിങ് ആം തന്നെയാണ് ഇവനിലും എത്തുന്നത്.

എല്ലാ മോഡലുകളെയും പോലെ ഇവനെ വ്യത്യസ്തനാക്കുന്നത്. മുന്നിലെ സസ്പെൻഷൻ ആണ്. ഡിസൈൻ ഇപ്പോഴത്തെ മോഡേൺ പവർ ക്രൂയ്‌സറുമായാണ് സാമ്യം എങ്കിലും. സസ്പെൻഷൻ പഴയ ബൈക്കുകളിൽ കാണുന്നത് പോലെയുള്ള ഗിർഡർ ഫോർക്കാണ് നൽകിയിരിക്കുന്നത്.
അടുത്ത വർഷമായിരിക്കും ഇവർ വിപണിയിൽ എത്തുന്നത്.
Leave a comment