ഓല ഇന്ത്യയിൽ വലിയ ഓഫറുകളുമായാണ് ഈ ഉത്സവകാലം ആഘോഷിക്കാനായി എത്തിയത്. സെപ്റ്റംബറിൽ തുടങ്ങിയ ഓഫറുകളുടെ ആഘോഷം ഡിസംബറോടെ അവസാനിപ്പിക്കുകയാണ്. എന്നാൽ അവസാനം ഒന്ന് കൊഴുപ്പിക്കാൻ തന്നെയാണ് തീരുമാനം.
സെപ്റ്റംബറിലെ ഓഫറുകൾ
സെപ്റ്റംബറിൽ ആരംഭിച്ചിരുന്ന ഓഫറുകളിൽ മൂന്നെണ്ണമായിരുന്നു ഉണ്ടായിരുന്നത്. അതിൽ ആദ്യത്തേത് ഓലയുടെ പ്രീമിയം മോഡലായ എസ് 1 പ്രൊക്ക് 10,000 രൂപയുടെ ഡിസ്‌കൗണ്ടാണ്. രണ്ടാമത്തേത് ഒരു വർഷത്തേക്ക് 3,999 രൂപവരെ സർവീസ് ഫ്രീ ആയി നൽകുന്നു. മൂന്നാമതായി എത്തുന്നത് ഫാസ്റ്റ് ചാർജിങ് നെറ്റ്വർക്ക് ആയ ഹൈപ്പർ ചാർജറിൽ ഒരു വർഷത്തെ ഫ്രീ അക്സസ്സ് എന്നിങ്ങനെ നീളുന്നു ആദ്യഘട്ട ഡിസ്‌കൗണ്ട്.

പുതിയ ഓഫറുകൾ
എന്നാൽ ഡിസംബറിലേക്ക് എത്തുമ്പോൾ ഈ ഡിസ്‌കൗണ്ടുകൾ നിലനിർത്തി. ഒപ്പം പോക്കറ്റിന് കുറച്ച് കൂടി ഇഷ്ട്ടപ്പെടുന്ന ഓഫറുകളാണ് ക്രിസ്തുമസ് മാസത്തിൽ എത്തിയിരിക്കുന്നത്. 2499 രൂപയിൽ തുടങ്ങുന്ന ഇ എം ഐ ഓപ്ഷൻ. പലിശ 2.2% കുറച്ച് 8.99% ത്തിലേക്ക് എത്തിച്ചതിനൊപ്പം സീറോ ഡൌൺ പേമെൻറ്, സീറോ പ്രോസസ്സിംഗ് ഫീ, തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഇ എം ഐ ക്ക് 5% ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. തീർന്നിട്ടില്ല, ഓലയെ റെഫർ ചെയ്താൽ 4500 ക്യാഷ് ബാക്ക് കൂടി കഴിയുന്നതോടെ ഓഫറുകളുടെ ലിസ്റ്റ് അവസാനിപ്പിക്കുക്കയാണ്.
ഓലക്ക് ഇന്ത്യയിൽ ആകെ മൂന്ന് മോഡലുകളാണ് ഉള്ളത്. റോഡിൽ അടുത്ത മാസം വരാനിരിക്കുന്ന ഏറ്റവും അഫൊർഡബിൾ എസ് 1 എയർ 85,000 രൂപയാണ്. തൊട്ട് മുകളിലുള്ള എസ് 1 ന് ഒരു ലക്ഷം രൂപയും എസ് 1 പ്രൊ ക്ക് 139,000 രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.
ഓലക്കൊപ്പം പ്രധാന എതിരാളിയായ എഥറും ഡിസംബറിൽ മികച്ച ഓഫറുകൾ നൽകുന്നുണ്ട്.
Leave a comment