ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News ഓലയുടെ ഇലക്ട്രിക്ക് ബൈക്കുകൾ
latest News

ഓലയുടെ ഇലക്ട്രിക്ക് ബൈക്കുകൾ

ആദ്യത്തെ 2 കോൺസെപ്റ്റുകൾ

ola electric concepts
ola electric concepts

ഓല ഓഗസ്റ്റ് 15 ന് തങ്ങളുടെ ഇലക്ട്രിക്ക് ബൈക്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഓല തങ്ങളുടെ ഇലക്ട്രിക്ക് ബൈക്കുകളുടെ കൺസെപ്റ്റ് വേർഷൻ മാത്രമാണ് ഇന്നലെ അവതരിപ്പിച്ചത്.

2024 ൽ പ്രതീക്ഷിക്കുന്ന 4 മോഡലുകളുടെ സ്പെക്ക് തുടങ്ങിയ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ പ്രദർശിപ്പിച്ച കോൺസെപ്റ്റിലെ വിശേഷങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യം ഈ നിരയിലെ സ്പെഷ്യൽ താരത്തെ പരിചയപ്പെടാം. പേരിലാണ് ഇവൻറെ ഗൂഡൻസ് ഇരിക്കുന്നത്.

ola electric concepts

ബാക്കി എല്ലാവർക്കും തങ്ങളുടെ സ്വഭാവമാണ് പേരായി നൽകിയതെങ്കിൽ. ഇവന് ഡയമണ്ട് ഹെഡ് എന്നാണ് ഓല വിളിക്കുന്നത്. പേര് വന്നത് ഇവൻറെ മുകൾ ഭാഗം കണ്ട് തന്നെ ആവണം. ഡയമണ്ട് ഷെയ്പ്പിലാണ് മുകളിലെ ഡിസൈൻ വരുന്നത്.

ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ് എന്നിവ ആ ഡിസൈനോട് ചേർന്ന് നിൽക്കുന്നു. ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ. പഴയ ആർ സി യോട് സാമ്യം തോന്നിക്കുന്ന സീറ്റ്. എന്നിവയാണ് മുകളിലെ വിശേഷങ്ങൾ എങ്കിൽ. താഴോട്ട് പോകുമ്പോൾ ഫൂട്ട് പെഗ് പൊസിഷൻ നമ്മുക്ക് ക്രമീകരിക്കാൻ സാധിക്കും.

ola electric concepts

കൺസെപ്റ്റ് ആകുമ്പോൾ ഫാൻസി ഐറ്റം വേണമല്ലോ. ഡിസൈനിൽ അത് ഉള്ളപ്പോൾ. സ്പെകിലും ആ കുറവ് നികത്തനായി എക്സോട്ടിക് ബൈക്ക് നിർമ്മാതാക്കളായ ബിമൊട്ടയിൽ കണ്ട തരം ബില്ലെറ്റ് അലൂമിനിയം സ്വിങ് ആം ആണ്. ഇവന് സസ്പെൻഷൻ നിരയിൽ നൽകിയിരിക്കുന്നത്.

ബെൽറ്റ് ഡ്രൈവോട് കൂടിയ ഇവന് ഇരട്ട ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്. ഇവൻ കുറച്ചു പെർഫോമൻസ് മോഡൽ ആണെന്ന കാര്യത്തിൽ സംശയമില്ല.

ഹാർഡ് കോർ ഓഫ് റോഡർ

ഇപ്പോൾ ഇവൻറെ കാലമല്ലേ എന്ന് പറയാവുന്ന സാഹസികനും ഓലയുടെ കൺസെപ്റ്റ് നിരയിലുണ്ട്. ഡയമണ്ട് ഹെഡിനെ പോലെ വലിയ തള്ളോന്നും ഇല്ലാതെയാണ് ഇവൻ എത്തുന്നത്. നാട്ടുനടപ്പുള്ള സാഹസികൻ തന്നെ. ഓഫ് റോഡ് ഏറെ ഇഷ്ട്ടപ്പെടുന്ന ഇവൻറെ.

ola electric concepts

ഹെഡ്‍ലൈറ്റ് യമഹയുടെ ട്ടെനെറുമായി സാമ്യം തോന്നുന്നുണ്ട്. എല്ലായിടത്തും ചതുര വടിവിലാണ് ഡിസൈൻ. ബാക്കിയെല്ലാം സാഹസികനിൽ കാണുന്നത് പോലെ തന്നെ.

  • വലിയ വിൻഡ് സ്‌ക്രീൻ
  • ഫ്രണ്ട് ബീക്ക്
  • ഹാൻഡ് ഗാർഡ്
  • സ്പോക്ക് വീൽ
  • ഡ്യൂവൽ പർപ്പസ് ടയർ
  • ഉയർന്ന ഹാൻഡിൽ ബാർ

പക്ഷേ മോട്ടോർ സൈഡിൽ ഒന്നുമില്ല ആകെ അടച്ചു പൂട്ടി വച്ചിരിക്കുന്നു. അത് നമ്മളെ പോലുള്ള ബൈക്ക് പ്രേമികൾക്ക് കുറച്ചു വിഷമം ഉണ്ടാകുന്ന കാര്യമാണ്.

ola electric concepts

ഒപ്പം യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ നൽകിയപ്പോൾ. കൺസെപ്റ്റ് പ്രദർശിപ്പിച്ചപ്പോൾ ഒറ്റ ഡിസ്‌ക്കും എന്നാൽ വെബ്സൈറ്റിലുള്ള മോഡലിന് ഇരട്ട ഡിസ്ക് ബ്രേക്കുമാണ് മുന്നിൽ നൽകിയിരിക്കുന്നത്. എന്തായാലും എല്ലാവർക്കും ഏകദേശം ഒരു പവർ ട്രെയിൻ വരാനാണ് സാധ്യത.

ഏകദേശം മോഡലിൻറെ ആകെ കാഴ്ചയിൽ ഒരു 600 സിസി + പെട്രോൾ ബൈക്കിന് ഒപ്പം പിടിക്കാൻ സാധ്യതയുണ്ട്. ഈ സെക്ഷൻ വലുതായതിനാൽ അടുത്ത രണ്ടാളെ അടുത്ത സെക്ഷനിലാണ് ഉൾപ്പെടുത്തിരിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...