ഇന്ത്യയിൽ ബി എസ് 6.2 എൻജിനുകൾ എത്തി തുടങ്ങിയിരിക്കുകയാണ്. അതിൽ എൻട്രി ലെവൽ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലുകളുടെ നിരയിലെ രണ്ടു താരങ്ങളാണ് എൻ എസ് 200, എം ട്ടി 15 ഉം. അവരുടെ രണ്ടു പേരുടെയും സ്പെസിഫിക്കേഷൻ ഒന്ന് ഒത്തു നോക്കിയല്ലോ.
എൻജിൻ സ്പെക്കും ഭാരവും
എൻജിൻ സ്പെസിഫിക്കേഷൻ നോക്കിയാൽ പേപ്പറിൽ എൻ എസ് 200 നാണ് മുൻതൂക്കം. എന്നാൽ കുറവ് ഭാരം എം ട്ടി ക്ക് ഗുണകരമാണ്. നഗരയാത്രയിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാം. എന്നാൽ ഹൈവേയിൽ കയറുമ്പോൾ എൻ എസ് ലീഡ് ചെയ്യും.
എൻ എസ് 200 | എം ട്ടി 15 | |
എൻജിൻ | ലിക്വിഡ് കൂൾഡ്, എസ് ഓ എച്ച് സി , ട്രിപ്പിൾ സ്പാർക്ക് | ലിക്വിഡ് കൂൾഡ്, എസ് ഓ എച്ച് സി |
കപ്പാസിറ്റി | 199.5 സിസി | 155 സിസി |
പവർ | 24.5 പി എസ് @ 9750 ആർ പി എം | 18.4 പി എസ് @10000 ആർ പി എം |
ടോർക് | 18.74 എൻ എം @ 8000 ആർ പി എം | 14.1 എൻ എം @ 7500 ആർ പി എം |
ഭാരം | 156.5 കെ ജി | 141 കെ ജി |

സസ്പെൻഷനും ബ്രേക്കിങ്ങും
സസ്പെൻഷൻ ഇരുവർക്കും ഒരു പോലെ ആണെങ്കിലും ബ്രേക്കിങ്ങിൻറെ കാര്യത്തിൽ എൻ എസ് ആയിരിക്കും കൂടുതൽ മികച്ചത്. കാരണം ഡിസ്ക്കുകളുടെ വലുപ്പം തന്നെ.
ടയർ | 100/80-17 // 130/70-17 | 100/80-17 // 140/70-17 |
സസ്പെൻഷൻ | യൂ എസ് ഡി ഫോർക്ക് // മോണോ സസ്പെൻഷൻ | യൂ എസ് ഡി ഫോർക്ക് // മോണോ സസ്പെൻഷൻ |
എ ബി എസ് | ഡ്യൂവൽ ചാനൽ എ ബി എസ് | ഡ്യൂവൽ ചാനൽ എ ബി എസ് |
ബ്രേക്ക് | 300 // 230 എം എം ഡിസ്ക് | 282 // 220 എം എം ഡിസ്ക് |

അളവുകൾ
അളവുകളിൽ കൃത്യമായ മുൻതൂക്കം എൻ എസിന് തന്നെയാണ്. സീറ്റുകളിൽ വലിയ സീറ്റ് ഉള്ളതും എൻ എസ് 200 ന് തന്നെ. വീൽബേസിന് പ്രത്യക പരമാർശം അർഹിക്കുന്നുണ്ട്.
നീളം *വീതി *ഉയരം | 2017 * 804 * 1075 എം എം | 2015 * 800 * 1,070 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 168 എം എം | 170 എം എം |
വീൽബേസ് | 1363 എം എം | 1,325 എം എം |
ഫ്യൂൽ ടാങ്ക് | 12 ലിറ്റർ | 10 ലിറ്റർ |

ഫീച്ചേഴ്‌സ്
അങ്ങനെ എൻ എസ് ലീഡ് പിടിച്ചു പോകുമ്പോൾ അടുത്ത സെക്ഷൻ എത്തുന്നത് ഫീച്ചേഴ്‌സ് ആണ്. ഇലക്ട്രോണിക്സിൽ ഇത്രയും പിന്നിൽ നിൽക്കുന്ന ഒരു കമ്പനി ഇന്ത്യയിൽ ഉണ്ടാകില്ല.
ഫീച്ചേഴ്‌സ് | ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ റിയൽ ടൈം മൈലേജ് | ട്രാക്ഷൻ കണ്ട്രോൾ, സ്ലിപ്പർ ക്ലച്ച്, ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ലൈറ്റിങ്, അലൂമിനിയം സ്വിങ് ആം |

വില
വിലയുടെ കാര്യത്തിൽ ഇന്ത്യൻ മോഡലുകളുടെ ഒപ്പം നിൽക്കാൻ ജപ്പാനീസ് നിർമാതാക്കൾക്ക് ആകില്ല. ഇരുവരും തമ്മിൽ 21,000 രൂപയുടെ വ്യത്യാസമുണ്ട്.
വില | 1,47,347/-* | 1 68 400/-* |
എം ട്ടി യുടെ ഓൺ റോഡ് പ്രൈസ്
*ഡൽഹി എക്സ് ഷോറൂം പ്രൈസ്
Leave a comment