ഞായറാഴ്‌ച , 4 ജൂൺ 2023
Home latest News എൻ എസ് സിരിസിൻറെ ഓൺ റോഡ് പ്രൈസ്
latest News

എൻ എസ് സിരിസിൻറെ ഓൺ റോഡ് പ്രൈസ്

പുതിയ ഇടിവെട്ട് നിറങ്ങളും

എൻ എസ് സീരീസ് ഓൺ റോഡ് പ്രൈസ്
എൻ എസ് സീരീസ് ഓൺ റോഡ് പ്രൈസ്

ഇന്ത്യയിൽ എൻ എസ് സീരീസ് മോഡലുകളെ കൂടുതൽ മികച്ചതാക്കിയിരിക്കുകയാണ്. പുതിയ ഫീച്ചേഴ്സിനൊപ്പം പുതിയ നിറങ്ങളും എൻ എസ് സീരിസിന് എത്തിയിട്ടുണ്ട്. അപ്പാച്ചെ സീരിസിലെ പോലെ, ഫീച്ചേഴ്സിൽ 160, 200 മോഡലുകൾ തമ്മിലുള്ള വ്യത്യാസം വലിയ തോതിൽ തന്നെ പുതിയ മോഡലിൽ കുറക്കാൻ ബജാജ് ശ്രമിച്ചിട്ടുണ്ട്.

നിറങ്ങളിലും അങ്ങനെ തന്നെ. സ്റ്റിക്കറിലെ 160, 200 ബാഡ്ജ് മാറ്റിനിർത്തിയാൽ ഇരുവരെയും മനസ്സിലാകാൻ കുറച്ച് വിഷമമാണ്. രണ്ടു നിറങ്ങളും ബാക്കിയെല്ലാം കൊണ്ടും ഒരുപോലെ തന്നെ. ഇബോണി ബ്ലാക്ക്, പേൾ വൈറ്റ് എന്നിങ്ങനെയാണ് അവ. ഓൺ റോഡ് പ്രൈസ് നോക്കുകയാണെങ്കിൽ ചെറിയവൻ എൻ എസ് 160 ക്ക് തൃശ്ശൂരിലെ ഓൺ റോഡ് വില വരുന്നത് 1.63 ലക്ഷം രൂപയാണ്. വലിയവൻ എൻ എസ് 200 നാകട്ടെ 1.82 ലക്ഷമാണ് റോഡിൽ എത്തുമ്പോൾ വരുന്ന വില.

പുതിയ മലിനീകരണ ചട്ടത്തിൽ എത്തിയെങ്കിലും എൻ എസ് സീരീസിലെ എൻജിനുകൾക്ക് കരുത്തിൽ മാറ്റമില്ല. പക്ഷേ ഭാരത്തിൽ എൻ എസ് 160 ക്ക് വർദ്ധനയുണ്ടായപ്പോൾ, കരുത്തൻ 200 ന് ഭാരം കുറയുകയാണ് ഉണ്ടായത്.

എൻ എസ് സീരിസിൻറെയും മറ്റ് ബജാജ് മോഡലുകളുടെ വിൽപ്പനക്കായി ഗ്രാൻഡ് ബജാജ് ത്യശ്ശൂരിനെ ബന്ധപ്പെടാം.
സാം +91 75580 45333

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...