ഇന്ത്യയിൽ ഉത്സവകാല പതുക്കെ പടിയിറങ്ങുകയാണ്. ഓഗസ്റ്റ് മാസത്തിൽ 10 ലക്ഷത്തിന് മുകളിൽ വില്പനയായിരുന്നു. ടോപ് 10 മോഡലുകൾ എല്ലാം കൂടി കാഴ്ചവച്ചിരുന്നത്. എന്നാൽ നവംബറോടെ വില്പന വീണ്ടും 10 ലക്ഷത്തിന് താഴെയായി.
ലിസ്റ്റില്ലേ അംഗങ്ങൾ എല്ലാം വില്പനയിൽ കാൽ വഴുതിയപ്പോൾ മുന്നോട്ട് നീങ്ങിയത് ബെസ്റ്റ് സെല്ലെർ ആയ സ്‌പ്ലെൻഡോർ സീരീസ് മാത്രമാണ്. എന്നാൽ ഈ ഇടിവിലും അക്സസ്സ് കുറച്ചെങ്കിലും പിടിച്ചു നിന്നപ്പോൾ വലിയ തിരിച്ചടി നേരിട്ടത് ബജാജ് മോഡലുകളാണ്. പ്ലാറ്റിന, പൾസർ എന്നിവർ 36, 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ഇടയിലാണ് ട്ടി വി എസ് ജൂപ്പിറ്ററിൻറെ സ്ഥാനം. എച്ച് എഫ് ഡീലക്സ്, ആക്റ്റീവ എന്നിവർ 16% ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഷൈൻ, യൂണികോൺ എന്നിവരുടെ ഇടിവ് 12 ഉം 10 ശതമാനമാണ്. നവംബറിലെ വിൽപ്പനയിലെ ഇടിവ് മറികടക്കാൻ ഡിസംബറിലെ ഓഫറുകൾക്ക് കഴിയുമോ എന്ന് കണ്ടു തന്നെ അറിയണം.
ഇന്ത്യയിലെ നവംബർ മാസത്തിലെ ടോപ് 10 ബെസ്റ്റ് സെല്ലെർ മോഡലുകൾ.
ടോപ് 10 | നവം. 2022 | ഒക്. 2022 | വ്യത്യാസം | % |
സ്‌പ്ലെൻഡോർ | 2,65,588 | 2,61,721 | 3,867 | 1.48 |
ആക്റ്റീവ | 1,75,084 | 2,10,623 | -35,539 | -16.87 |
സി ബി ഷൈൻ | 1,14,965 | 1,30,916 | -15,951 | -12.18 |
പൾസർ | 72,735 | 1,13,870 | -41,135 | -36.12 |
എച്ച് എഫ് ഡീലക്സ് | 65,074 | 78,076 | -13,002 | -16.65 |
അക്സസ്സ് | 48,113 | 49,192 | -1,079 | -2.19 |
ജൂപ്പിറ്റർ | 47,422 | 77,042 | -29,620 | -38.45 |
എക്സ് എൽ 100 | 34,465 | 44,638 | -10,173 | -22.79 |
പ്ലാറ്റിന | 33,702 | 57,842 | -24,140 | -41.73 |
യൂണികോൺ | 28,729 | 31,986 | -3,257 | -10.18 |
ആകെ | 8,85,877 | 10,55,906 | -1,70,029 | -16.10 |
Leave a comment