ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ ചെറിയ മോട്ടോർസൈക്കിളുകളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും. പല വമ്പന്മാരെയും വാങ്ങുകയും പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരു സൂപ്പർ എക്സ്ക്ലൂസിവ് കക്ഷിയാണ് ട്ടി വി എസിൻറെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് നോർട്ടൺ.

നിശ്ചലാവസ്ഥയിൽ ആയിരുന്ന നോർട്ടണിനെ ജീവൻ നൽകി. തങ്ങളുടെ പഴയ മോഡലുകളായ വി എസ് 4 എസ് വി, കമാൻഡോ 961 എന്നീ മോഡലുകളെ തിരിച്ചെത്തിച്ചതിന് ശേഷം. പുത്തൻ പുതിയ താരത്തെ അവതരിപ്പിക്കുയാണ് നോർട്ടൺ. സൂപ്പർ എക്സ്ക്ലൂസിവ് കക്ഷിയെ ഒന്ന് പരിചയപ്പെടാം.
വി 4 സി ആർ എന്ന് പേരിട്ടിട്ടുള്ള ഇവനൊരു കഫേ റൈസർ മോട്ടോർസൈക്കിൾ ആണ്. റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, മസ്ക്കുലർ ടാങ്ക്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, 6 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, സിംഗിൾ സീറ്റ് എന്നിങ്ങനെ വളരെ ലളിതമായ ഡിസൈനാണ് ഇവന് നോർട്ടൺ നൽകിയിരിക്കുന്നത്.
എക്സ്ക്ലൂസിവ് ഘടകങ്ങൾ
അപ്പോൾ ഇവനെ വിലകൂട്ടുന്ന ഘടകങ്ങൾ ഏതൊക്കെ എന്ന് നോക്കാം. മസ്ക്കുലർ ടാങ്ക് മുഴുവനായി ഫൈബറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹാൻഡ് മെയ്ഡ് ആയ അലൂമിനിയം ഷാസി, സൂപ്പർ താരങ്ങളുടെത് പോലെ സിംഗിൾ സൈഡഡ് സ്വിങ് ആം. ഫോർജ്ഡ് അലുമിനിയം അല്ലെങ്കിൽ കാർബൺ ഫൈബർ വീൽ. ടൈറ്റാനിയം എക്സ്ഹൌസ്റ്റ്. എന്നിവയാണ് ഇവൻറെ സൂപ്പർ എക്സ്ക്ലൂസിവ് ഘടകങ്ങൾ.
അതിനൊപ്പം ഓലിൻസിൻറെ അഡ്ജസ്റ്റബിൾ യൂ എസ് ഡി / മോണോ സസ്പെൻഷൻ, ബ്രെമ്പോയുടെ ബ്രേക്കുകൾ തുടങ്ങിയ ഹൈ ഏൻഡ് സ്പെകും പുത്തൻ മോഡലിലുണ്ട്. എൻജിൻ സൈഡ് നോക്കുകയാണെങ്കിൽ 185 ബി എച്ച് പി കരുത്ത് പകരുന്ന ലിക്വിഡ് കൂൾഡ് വി 4, 1200 സി സി എൻജിനാണ് ഇവൻറെ ഹൃദയം. ടോർക് 125 എൻ എം.

6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് ഇലക്ട്രോണിക്സിൽ അത്ര വലിയ നിര ഇല്ല എന്നുള്ളതും ശ്രദ്ദേയം. ട്രാക്ഷൻ കണ്ട്രോൾ, രണ്ട് എൻജിൻ മോഡ്, ലീൻ സെൻസറ്റിവ് ട്രാക്ഷൻ കണ്ട്രോൾ, ഡ്യൂവൽ ചാനൽ എ ബി എസ് എന്നിങ്ങനെ അത്യവശ്യം വേണ്ട കാര്യങ്ങളെല്ലാം നോർട്ടൺ ഇവന് നൽകിയിട്ടുണ്ട്. 204 കെ ജി മാത്രമാണ് ഇവൻറെ ഭാരം.
വിലയിലും ഭീകരൻ
ഇനി ഏറ്റവും വലിയ വിശേഷത്തിലേക്ക് കടക്കാം, വില. യൂ കെ യിലാണ് ഇപ്പോൾ ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. ഹാൻഡ് ബിൽഡ് ഘടകങ്ങൾ ഒത്തുചേർന്ന വി 4 സി ആറിന് നോർട്ടൺ ചോദിക്കുന്ന വില 41,999 പൗണ്ട് സ്റ്റെർലിങ് ആണ്. ഇവിടത്തെ വില ഏകദേശം 42.8 ലക്ഷം രൂപയുടെ അടുത്ത് വരും.

എന്നാൽ അവിടെ ആ വിലക്ക് രണ്ടു സൂപ്പർ ഡ്യൂക്ക് സ്വന്തമാകാം. 17,000 പൗണ്ട് സ്റ്റെർലിങ് മാത്രമാണ് സൂപ്പർ ഡ്യൂക്കിന് വില വരുന്നത്. വീണ്ടും ഇന്ത്യയിലേക്ക് എത്തിയാൽ ഇവിടെ കിട്ടുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഡുക്കാറ്റിയുടെ പാനിഗാലെ വി4 ആറിൻറെ അടുത്താണ് വില വരുന്നത്. ഇവിടെ വി4 ആറിൻറെ വില 70 ലക്ഷം രൂപയാണ്.
ഇന്ത്യയിൽ ഇവൻ ഏതിലെങ്കിലും ഇവൻറെ മറ്റൊരു വേർഷൻ പ്രതിക്ഷിക്കാം. ട്ടി വി എസിൻറെ 650 സിസി മോഡലിൻറെ പണിപ്പുരയിൽ ആണെന്ന് ചെറിയ സൂചന ലഭിച്ചിട്ടുണ്ട്. ആ എൻജിന് പിന്നിൽ നോർട്ടൺ ആകുമെന്ന് ഉറപ്പാണ്. ഒന്നും കാണാതെ 1000 കോടിയോളം രൂപ നോർട്ടണിൽ ട്ടി വി എസ് നിക്ഷേപം നടത്തില്ലല്ലോ.
Leave a comment