ഇന്ത്യയിൽ നിലവിലുള്ള നിൻജ 400 പിൻവാങ്ങുന്നു. മടക്കം അറിയിച്ചുകൊണ്ട് ഇ ഐ സി എം എ 2023 ൽ തങ്ങളുടെ 500 മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് കവാസാക്കി. ഇസഡ്, നിൻജ 500 മോഡലുകളുടെ പ്രധാനപ്പെട്ട വിശേഷങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
- ഡിസൈനിൽ പുതിയ ഇസഡ് എക്സ് 6 ആറിനോടാണ് നിൻജക്ക് സാമ്യമെങ്കിൽ
- നേക്കഡ് ഇസഡിന് എം ട്ടി 15 നെ പോലെ മൂന്ന് ഹെഡ്‍ലൈറ്റ് യൂണിറ്റുകളാണ്.
- പക്ഷേ കവാസാക്കി കുറച്ചു വിടർത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
- എൻജിൻ സൈഡിലേക്ക് 500 എന്നാണ് പേരിൽ നൽകിയിരിക്കുന്നത് എങ്കിലും

- എലിമിനേറ്ററിൽ കണ്ട 451 സിസി എൻജിൻ തന്നെയാണ് ഇവിടെയും
- അതുകൊണ്ട് തന്നെ കരുത്തിൽ മാറ്റമില്ല 45 പി എസ് തന്നെ
- പക്ഷേ ടോർകിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്, 37 ൽ നിന്നും 42.6 എൻ എം ആയപ്പോൾ
- ഇപ്പോഴുള്ള ഇലക്ട്രോണിക്സിൻറെ കുതിച്ചു ചാട്ടം ഇവനിലും ഇല്ല
- ആകെ ആർഭാടമായി പറയാനുള്ളത്, ഓപ്ഷണലായി ലഭിക്കുന്ന ട്ടി എഫ് ട്ടി മീറ്റർ കൺസോൾ മാത്രമാണ്
- എ ബി എസ് സ്ലിപ്പർ ക്ലച്ച് എന്നിവ സ്റ്റാൻഡേർഡ് ആണ്.
അടുത്ത വർഷം ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്ന ഇവന്. അധികം വൈകാതെ തന്നെ ഇന്ത്യയിലും പ്രതീക്ഷിക്കാം. ഇവനൊപ്പം എലിമിനേറ്റർ കൂടി ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയുണ്ട്.
Leave a comment