കവാസാക്കി നിൻജ 300 ഇന്ത്യയിൽ എത്തുന്നത് 2013 ലാണ്. നിൻജ ഇസഡ് എക്സ് 10 ആറിൻറെ ഡിസൈനുമായി എത്തിയ 300 ന് 10 ആറിന് പുതിയ ഡിസൈൻ എത്തിയിട്ടും നിൻജ 300 ൻറെ ഡിസൈനിൽ 10 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ബെസ്റ്റ് സെല്ലിങ് മോഡലായിട്ട് കൂടി നിൻജ 300 ന് മാറ്റം വരുത്താത്തത് എന്ന് നോക്കിയാല്ലോ.
കുറച്ച് ചരിത്രം
പുറകോട്ട് പോയാൽ 2013 ലാണ് ഇന്ത്യയിൽ നിൻജ 250 യുടെ പകരക്കാരനായി നിൻജ 300 എത്തുന്നത്. വലിയ വിജയമായില്ലെങ്കിലും നിൻജ 300 ന് ഒരു താര പരിവേഷം ഇന്ത്യയിൽ ഉണ്ടായിരുന്നു. അങ്ങനെ ബാജ്ജും കവാസാക്കിയും 2017 ൽ ഇന്ത്യയിൽ പിരിയുന്നു.

അതോടെ ഇന്ത്യയിൽ ഒറ്റക്ക് പ്രവർത്തിക്കാൻ കഴിയാതെ വന്ന കവാസാക്കിക്ക് ഈ താരപരിവേഷമാണ് തുണയായത്. ഇസഡ് 250 ഉണ്ടായിട്ടും ഇന്ത്യയിൽ മുന്നിൽ നിന്ന് നയിക്കാൻ എത്തിയത് 300 ആണ്. നിൻജയുടെ പ്രൊഡക്ഷൻ ഇന്ത്യയിലേക്ക് മാറ്റിയതോടെ വൻ വിലകുറവിലാണ് 2018 എഡിഷൻ എത്തുന്നത്. 62,000/- രൂപ കുറച്ച് 2.98 ലക്ഷം രൂപയാണ് അന്നത്തെ വിലയായിരുന്നത്.
അഞ്ചു വർഷങ്ങൾക്കിപ്പുറവും എതിരാളികൾ ഇല്ലാതെ പായുന്ന ഇവന് പിടിച്ചു കെട്ടാൻ മറ്റ് കമ്പനിക്കൾക്കും. ഇവന് പകരക്കാരനായി എത്തിക്കാൻ കവാസാക്കിക്കും കഴിഞ്ഞിട്ടില്ല. പ്രധാന മാർക്കറ്റുകളിൽ നിന്ന് 300 – 2018 ൽ തന്നെ പിൻവാങ്ങിയിട്ടുണ്ട്. നമ്മുടെ പോലെ ലോ വോളിയം മാർക്കറ്റിനുവേണ്ടി പുതിയ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് പ്രായോഗികമല്ല.
പിന്നെയുള്ള വഴി നിൻജ 400 നെ ലോക്കലൈസ് ചെയ്യുക എന്നതാണ് എന്നാലും നിൻജ 300 വിൽക്കുന്ന വിലക്ക് വിൽക്കാൻ സാധിക്കുകയില്ല. ഒപ്പം മറ്റൊരു വഴിയുള്ളത് നിൻജ 250 ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. പക്ഷേ ഇന്ത്യയിൽ നിർമ്മിക്കണം എന്ന് മാത്രം.
ഒപ്പം നിൻജ 250 ഇന്ത്യയിൽ പടിയിറങ്ങിയ മോഡലിനെക്കാളും വലിയ മാറ്റങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പക്ഷേ വില കുറച്ച് അവൻ എത്തിയാൽ പിന്നെ കളി മാറും. ഇന്ത്യയിൽ ഏറെ ആരാധകരുള്ള സി ബി ആർ 250 ആർ ആർ തുടങ്ങിയ മോഡലുകൾ ഇന്ത്യയിലെത്തും.

സി ബി ആർ 250 ആറിൻറെ ശാപം
ഇതിനൊപ്പം സി ബി ആർ 250 ആറിൻറെ ഒരു ശാപവും ഇതിന് പിന്നിലുണ്ട്. കാരണം നമ്മുടെ നാട്ടിൽ എത്തിയ സി ബി ആർ 250 ആറിന് അപ്‌ഡേഷൻ കിട്ടാത്തതിന് കാരണം നിൻജ 300 ആണ്. ഇന്റർനാഷണൽ മാർക്കറ്റിൽ സി ബി ആർ എത്തിയ കാലത്താണ് നിൻജ 300 എത്തുന്നത്.
ഇവനെ പിടിക്കാനായി സി ബി ആർ 300 ആർ അവതരിപ്പിച്ചതോടെ സി ബി ആർ 250 ആറിനെ ഹോണ്ട കൈയൊഴിഞ്ഞു. സി ബി ആറിനെ പോലെ പുതിയ അപ്‌ഡേഷൻ കിട്ടാതെ വലയുകയാണ് നിൻജ 300. പക്ഷേ സി ബി ആറിന് ഉണ്ടായത് പോലെയുള്ള അവസാനം ഇവന് ഉണ്ടാകാൻ സാധ്യതയില്ല.
Leave a comment