ഇന്ത്യയിലെ പ്രീമിയം ഇരുചക്ര ബ്രാൻഡുകളിൽ ഒന്നാമനായ കവാസാക്കി. തങ്ങളുടെ ബെസ്റ്റ് സെല്ലിങ് മോഡലായ നിൻജ 300 ന് വർഷ അവസാന ഡിസ്‌കൗണ്ട് നൽകുന്നു. 10,000 രൂപയുടെ വിലക്കിഴിവിൽ നിൻജ സ്വന്തമാകാം. ഇപ്പോൾ 340,000/- രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. ഡിസംബർ 31 വരെ മാത്രമാണ് ഈ ഡിസ്‌കൗണ്ട് ഉണ്ടാകുക എന്നും കവാസാക്കി അറിയിച്ചിട്ടുണ്ട്.
ബെസ്റ്റ് സെല്ലിങ് മോഡൽ ആയിട്ട് കൂടി എന്തുകൊണ്ടാണ് ഈ വില കിഴിവ് നൽകുന്നത്??? അതിന് പിന്നിൽ ചെറിയൊരു കഥയുണ്ട്. 2017 ൽ ബജാജുമായി പിരിഞ്ഞ കവാസാക്കി ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ വേണ്ടി അവതരിപ്പിച്ച മോഡലായിരുന്നു നിൻജ 300. അതിന് മുൻപ് തന്നെ 300 ഉണ്ടായിരുന്നെങ്കിലും സ്ലിപ്പർ ക്ലച്ചുമായി എത്തിയ 2018 മോഡലിന് വിലയിൽ 41,000 രൂപയുടെ കിഴിവുണ്ടായിരുന്നു. ഇന്ത്യയിൽ വലിയ തോതിൽ ലോക്കലൈസ് ചെയ്താണ് നിന്ജ 300 അന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത്. വില കുറവുമായി എത്തിയ ഇവൻ ഇന്ത്യയിൽ വലിയ വില്പന നേടി മുന്നേറി. 2018 മുതൽ 2020 മാർച്ച് വരെ 2.98 ലക്ഷം എന്ന കണ്ണുതള്ളിക്കുന്ന വിലയിൽ എത്തിയ നിൻജ 300.
ബി എസ് 6 വന്നതോടെ വിലയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന ഇവന് 20,000 രൂപ കൂടിയാണ് എത്തിയതെങ്കിൽ. പിന്നീട് അങ്ങോട്ട് വിലകയ്യറ്റം എന്ന ഭൂതം നിൻജ 300 നെ വിടാതെ പിന്തുടരുന്നു. 2021 ൽ 13,000 രൂപയും കഴിഞ്ഞ ഓഗസ്റ്റിൽ 3,000 രൂപയുടെ വർദ്ധനയുമാണ് ഉണ്ടായിരിക്കുന്നത്. ഇത് കുറച്ച് വിൽപ്പനയെ ബാധിച്ചെന്നാണ് കവാസാക്കിയുടെ കണക്ക് കൂട്ടൽ. ഈ ക്ഷിണം മാറ്റനാണ് ചെറിയൊരു ഡിസ്‌കൗണ്ട് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ ലഭിക്കുന്ന ഇരട്ട സിലിണ്ടർ സ്പോർട്സ് ടൂറെർ നിരയിൽ ഏറ്റവും അഫൊർഡബിൾ മോഡലാണ് ഇവൻ. എന്നാൽ കാര്യമായ അപ്‌ഡേഷൻ ഒന്നും നാൾ ഇതുവരെ നൽകാൻ കവാസാക്കി ശ്രമിച്ചിട്ടില്ല. നിൻജ 300 നെ വലിയ അപ്‌ഡേഷൻ ഉണ്ടാകാൻ സാധ്യതയുമില്ല. കാരണം ഇന്റർനാഷണൽ മാർക്കറ്റിൽ 300 നെ പിൻവലിച്ച് 400 വന്നിട്ട് വർഷങ്ങൾ ഏറെയായി.
ഇതിനൊപ്പം കവാസാക്കി ഇസഡ് 650, ഡബിൾ യൂ 800 എന്നിവർക്ക് വലിയ ഡിസ്‌കൗണ്ടും കുഞ്ഞൻ ക്ലാസിക് ഡബിൾ യൂ 175 വിപണിയിൽ എത്തിയെന്നും കവാസാക്കി സൈഡിൽ നിന്ന് വരുന്ന വാർത്തകളാണ്.
Leave a comment