അമേരിക്കയിൽ കാറുകളിൽ 96% ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ കാറുകളാണ്. അവിടെക്കാണ് പുതിയൊരു പരീക്ഷണവുമായി ചൈനീസ് കമ്പനിയായ ഹാൻവേ വരുന്നത്. മോട്ടോർസൈക്കിളിൻറെ രൂപവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഒരു സ്കൂട്ടർ ബൈക്ക് വെനം എക്സ് 22 ജി ട്ടി.
പാതി ജപ്പാനും പാതി ചൈനയുമായ ഈ മോഡലിനെ പരിചയപ്പെടാം. ആദ്യം ജപ്പാൻ പാർട്ടിലേക്ക് പോകാം. ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ നിൻജ 300 ൻറെ ഡിസൈൻ അങ്ങനെ തന്നെ പകർത്തിയിട്ടുണ്ട്. മുന്നിൽ നിന്ന് തുടങ്ങിയാൽ ഫുള്ളി ഫയറിങ്, ഇരട്ട ഹെഡ്‍ലൈറ്റ്, മീറ്റർ കൺസോൾ, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ടൈൽ സെക്ഷൻ വരെ ജപ്പാൻ തന്നെ.

എന്നാൽ ചെറിയ മാറ്റങ്ങൾ അവിടെയും വരുത്തിയിട്ടുണ്ട്. എൽ ഇ ഡി ലൈറ്റിങ് ആണ് എല്ലായിടത്തും എന്നത് മാത്രമാണ് നിൻജ 300 മായി നോക്കുമ്പോൾ ഉള്ള അപ്‌ഡേഷൻ.
അത് കഴിഞ്ഞു പിൻ വശത്തേക്ക് എത്തുമ്പോളാണ് ബോംബ് ഇരിക്കുന്നത്. ഇവിടെയാണ് ചൈനയുടെ വെൽക്കം ബോർഡ് തെളിയുന്നത്. സ്കൂട്ടറിൻറെ എൻജിൻ നൽകിയപ്പോൾ പിൻ ടയറും അവിടെ നിന്ന് തന്നെ. 14 ഇഞ്ച് പിൻ ടയറും ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ് കൂടി വന്നതോടെ പൂർത്തിയായി.

പിൻവശം കണ്ട് ആരും സംശയിക്കില്ല ഇത് നിൻജ 300 ആണ് എന്ന്. എക്സ്ഹൌസ്റ്റ് ഡിസൈനും അത്ര അങ് പോരാ. ചൈനീസ് ഇരുചക്രങ്ങളുടെ മുഖമുദ്രയാണ് കരുത്ത് കുറഞ്ഞ എൻജിൻ. ഇവിടെയും അതിനൊരു മാറ്റവുമില്ല. 223 സിസി, ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് വരുന്നത് 15 എച്ച് പി യാണ്.
- 390 യുടെ വിലക്ക് ഫാറ്റ് ബോബ്
- 200 എച്ച് പി ക്ലബ്ബിൽ ചൈനീസ് മോട്ടോർസൈക്കിൾ
- കവാസാക്കിക്ക് സമാധാനം കൊടുക്കാതെ ചൈനക്കാർ
ടോർക് വരുന്നത് 17.6 എൻ എം വും. എന്നാൽ ബ്രേക്കിൻറെ കാര്യത്തിൽ കുറച്ചു ലാവിഷ് ആയിട്ടുണ്ട്. മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്. 145 കിലോ മീറ്റർ ആണ് പരമാവതി വേഗത. വില നോക്കിയാൽ 3,299 ഡോളർ ( 2.72 ലക്ഷം ) ആണ്.
അമേരിക്കയിൽ ഹോണ്ടയുടെ മിനി ബൈക്ക് ആയ ഗ്രൂമിന് വില വരുന്നത് 3,599 ഡോളർ ആണ്.
Leave a comment