ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള 2 സ്ട്രോക്ക് ബൈക്കാണ് ആർ എക്സ് 100. യമഹയുടെ പല പഴയ താരങ്ങളും തിരിച്ചു വരവിൻറെ പാതയിലായ ഈ സമയത്ത്. ആർ എക്സ് തിരിച്ചെത്തുമെന്ന് യമഹയുടെ മേധാവി നേരത്തെ അറിയിച്ചിട്ടുണ്ട്.
വെറുതെ ഒരു പേരിനുള്ളൊരു തിരിച്ചുവരവല്ല യമഹ ഉദ്ദേശിക്കുന്നത്. ഇതിഹാസത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി തന്നെ എത്തിക്കാനാണ് യമഹയുടെ പ്ലാൻ. അതിനായി ആർ എക്സ് 100 ൻറെ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ശബ്ദവും. 4 സ്‌ട്രോക്കിൽ എത്തിക്കുന്നുണ്ട്.

ഇപ്പോഴുള്ള യമഹയുടെ ആർ 15 ന് ഉപയോഗിക്കുന്ന 155 സിസി, ലിക്വിഡ് കൂൾഡ് എൻജിനുമായി. എക്സ് എസ് ആർ പേരു മാറ്റി എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും. അത് പൂർണ്ണമായി തള്ളുകയാണ് യമഹ. ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഇവനെ ഒരു യൂണിക് പീസ് ആയി കൊണ്ടുവരാനാണ് യമഹ ഉദ്ദേശം.
അതിനായി 155 സിസി എൻജിൻ പരിഗണിച്ചെങ്കിലും. യമഹ ആർ എക്സ് 100 ൻറെ ഏറ്റവും വലിയ ഹൈലൈറ്റായ ശബ്ദം. ഈ എൻജിനിൽ കിട്ടില്ല എന്ന് കണ്ട് പിൻവാങ്ങുകയായിരുന്നു. അതിന് പകരമായി ഇരുനൂറോ അതിലധികമോ കപ്പാസിറ്റിയുള്ള എൻജിനിയായിരിക്കും പുതിയ ആർ എക്സിൽ എത്തുന്നത്.
അതിനൊപ്പം ആർ എക്സ് സീരീസ് 4 സ്‌ട്രോക്കിൽ എത്തുമ്പോൾ. ആർ എക്സ് 100 ൻറെ പെർഫോമൻസും ലൈറ്റ് വൈറ്റ് സ്വഭാവം കിട്ടാനും ഒരു വലിയ എൻജിനെ സാധിക്കു. എന്ന കണ്ടെത്തൽ കൂടിയാണ് പുതിയ എൻജിനുള്ള വഴി തുറന്നത്.

ഏറ്റവും ആഘോഷിക്കപ്പെട്ട തിരിച്ചു വരവുകളിൽ ഒന്നായ ജാവയിലും. പഴയ ശബ്ദം കൊണ്ടുവരാനുള്ള ശ്രമം ഉണ്ടായിരുന്നു. പക്ഷേ അത് പരാജയപ്പെടുകയാണ് ഉണ്ടായത്. ജാവക്ക് കഴിയാത്തത് യമഹക്ക് കഴിയട്ടെ.
Leave a comment