ചൊവ്വാഴ്‌ച , 28 നവംബർ 2023
Home latest News ഹീറോ എക്സ്പൾസ്‌ 210 നവംബറിൽ
latest News

ഹീറോ എക്സ്പൾസ്‌ 210 നവംബറിൽ

പുതിയ മോഡൽ ഇന്ത്യയിൽ സ്പോട്ട് ചെയ്തു

new xpulse 210 spotted in india
new xpulse 210 spotted in india

ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഓട്ടോ എക്സ്പോകളിൽ ഒന്നാണ് ഇ ഐ സി എം എ. ഇറ്റലിയിൽ നടക്കുന്ന ഈ ഷോയിൽ ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ ബ്രാൻഡുകളും. തങ്ങളുടെ അടുത്ത വർഷം അവതരിപ്പിക്കുന്ന മോഡലുകളെ വേദി എത്തിക്കും.

ഹൈലൈറ്റ്സ്
  • പ്രദർശന വേദി
  • ഡിസൈൻ
  • എൻജിൻ

അവിടെ ഇന്ത്യയുടെ സാന്നിധ്യമാണ് ഹീറോ. ഒപ്പം ഹീറോയുടെ ഭാഗ്യ വേദി കൂടിയാണ് ഇത്. 2017 ൽ എക്സ്പൾസ്‌ 200. 2019 ൽ എക്സ്ട്രെയിം 160 ആറിൻറെ കൺസെപ്റ്റ് എന്നിങ്ങനെ. ഇന്ത്യയിൽ വിജയക്കൊടി പാറിച്ച ഹീറോ മോഡലുകൾ എല്ലാം ആദ്യം എത്തിയത് ഇ ഐ സി എം എ യിൽ തന്നെ.

ഇ ഐ സി എം എ പടിവാതിലിൽ നിൽകുമ്പോൾ ഇത്തവണ ഹീറോയിൽ നിന്ന് പ്രതീക്ഷിക്കുന്ന മോഡൽ. പുതിയ വേർഷൻ എക്സ്പൾസ്‌ ആണ്, എന്നാണ് കരക്കമ്പി. ഇറ്റലിയിൽ എത്തുന്നതിന് മുൻപ് ഇന്ത്യയിൽ ഓടി ഒരു പരുവം ആകേണ്ടതുണ്ടല്ലോ. അതിനായി എക്സ്പൾസ്‌ 210 ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു.

എക്സ്പൾസ്‌ 200 നെ പോലെ തന്നെയാണ് ഡിസൈൻ. 21 // 18 ഇഞ്ച് സ്പോക്ക് വീലുകൾ. ലോങ്ങ് ട്രാവൽ സസ്പെൻഷൻ. പുതിയ എക്സ്പൾസ്‌ 200 ൻറെ ഹെഡ്‍ലൈറ്റ് എന്നിവയുമായാണ്. ഇവനെ സ്പോട്ട് ചെയ്തിരിക്കുന്നത്.

കാഴ്ചയിൽ എക്സ്പൾസ്‌ 200 പോലെ തോന്നിപ്പിക്കുമെങ്കിലും ഹൃദയം കരിസ്മയുടെതാണ് എന്നാണ് പറയപ്പെടുന്നത്. എൻജിൻ കരുത്തിലും ടോർക്കിലും വലിയ വ്യത്യാസം ഉണ്ടാകില്ലെങ്കിലും. ഓഫ് റോഡ് വേർഷന് വേണ്ട മാറ്റങ്ങൾ പുത്തൻ മോഡലിൽ ഉണ്ടാകും.

ഇറ്റലിയിൽ പ്രദർശിപ്പിച്ചതിന് ശേഷം. അടുത്ത വർഷം പകുതിയോടെയായിരിക്കും ഇവൻ വിപണിയിൽ എത്താൻ സാധ്യത. എന്നാൽ ഇവന് മുൻപ് വിപണിയിൽ എത്താൻ സാധ്യതയുള്ള കരിസ്മയുടെ നേക്കഡ് വേർഷനും. ഈ പരീക്ഷണ ഓട്ടത്തിൽ എക്സ്പൾസിന് കൂടെയുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കരിസ്‌മ പതുക്കെ തുടങ്ങി ഹീറോ തിളങ്ങി

ഇന്ത്യയിൽ ഉത്സവകാലം അടി തിമിർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ സ്ഥിതി കുറച്ചു...

എക്സ് 440 യുടെ ആദ്യ മാസ വില്പന പുറത്ത്

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ്...

സിംഗിളിലെ സാഹസികരുടെ രാജാവ് ആര് ???

ഇന്ത്യയിൽ ട്ടോപ്പ് ഏൻഡ് സിംഗിൾ സിലിണ്ടർ സാഹസികരിൽ രാജാവായി വാഴുകയായിരുന്നു എ ഡി വി 390....

ഷോട്ട്ഗൺ 650 അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് 650 നിരയിൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടി. നമ്മൾ റോഡിൽ പല തവണ...