ഇന്ത്യയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച മോഡലുകളെയാണ് ഈ സീരിസിലൂടെ പരിചയപ്പെടുത്തുന്നത്. 25 ഓളം ഇരുചക്ര നിർമാതാക്കളിൽ നിന്ന് ഏകദേശം 50 ഓളം മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ 2022 ൽ എത്തിയത്.

സ്റ്റൈലിഷ് 110 സിസി
അതിൽ ആദ്യം എത്തുന്നത് ഹീറോയുടെ സ്റ്റൈലിഷ് 110 സിസി മോഡലായ പാഷൻ എക്സ് ടെക് ആണ്. ആധുനികതയുടെ വെളിച്ചമായി 2022 ൽ എത്തിയ മോഡലിന് കുറച്ചധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കാലത്തിൻറെ മാറ്റമായ ഓൾ എൽ സി ഡി മീറ്റർ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സെഗ്മെന്റിൽ ആദ്യമായി പ്രൊജക്ടർ എൽ ഇ ഡി ഹെഡ്‍ലൈറ്റ്, എന്നിവക്കൊപ്പം യൂ എസ് ബി ചാർജിങ് പോർട്ട്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേഷൻ, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് എന്നിങ്ങനെ നീളുന്നു പാഷൻ എക്സ് ടെക്കിൻറെ വിശേഷങ്ങൾ. ജൂണിലെത്തിയ ഇവൻറെ ഇപ്പോഴത്തെ വില 79,238 രൂപ മുതലാണ്.

4 വി യുടെ റാലി എഡിഷൻ
ഇന്ത്യയിൽ അവതരിപ്പിച്ച അഫൊർഡബിൾ സാഹസികൻ എക്സ്പൾസ് 200 4 വി യുടെ റാലി എഡിഷൻ. റാലി കിറ്റുമായി എത്തുന്ന മോഡലിന് 250 എം എം ട്രാവൽ തരുന്ന ഫുള്ളി അഡ്ജസ്റ്റബിൾ ടെലിസ്കോപിക് ഫോർക്കും. പിന്നിൽ 220 എം എം ട്രാവൽ പ്രീലോഡ് റീബൗണ്ട് അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷൻ, നീളമേറിയ സൈഡ് സ്റ്റാൻഡ്, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ, മാസ്ക്സിൻറെ ഓഫ് റോഡ് ടയർ എന്നിങ്ങനെ നീളുന്നു റാലി കിറ്റിൻറെ വിശേഷങ്ങൾ. ജൂലൈയിൽ എത്തിയ എക്സ്പൾസ് 200 റാലി എഡിഷന് 16,122 രൂപ അധികം നൽകണം.

നീല കുറിഞ്ഞി
അടുത്തതായി മിണ്ടുന്നത്തിന് മിണ്ടുന്നതിന് വില കൂട്ടുന്ന ഇരുചക്ര നിർമാതാക്കളുടെ ഇടയിൽ നിന്ന് വ്യത്യസ്‍തനായ ബാലൻ. വില ഒരു പൈസ പോലും കൂട്ടാതെ കുറച്ചധികം മാറ്റങ്ങൾക്കുമായി എത്തിയ എക്സ്ട്രെയിം 160 ആർ ആണ്. എല്ലാ വാരിയന്റുകൾക്കും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും നെഗറ്റീവ് ഡിസ്പ്ലേയും നൽകി. എന്നാൽ വിലയിൽ ഒരു മാറ്റവും ഹീറോ തങ്ങളുടെ 160 സിസി മോഡലിന് നൽകിയില്ല. ഈ വർഷത്തെ എന്നല്ല ഇന്ത്യൻ വിപണിയിൽ നീല കുറിഞ്ഞി പൂക്കുന്ന പോലെയുള്ള ഒരു സംഭവമായി ഇത്.

രണ്ടാമത്തെ താരമായ പൾസർ എൻ 160
അടുത്തതായി എത്തുന്നത് പൾസർ നിരയിലെ പുതു തലമുറയിലെ രണ്ടാമത്തെ താരമായ പൾസർ എൻ 160 യാണ്. എൻ 250 യുടെ സ്റ്റൈലിൽ എത്തിയ പൾസർ 160 വലിയവനെക്കാളും മുൻപേ ഡ്യൂവൽ ചാനൽ എ ബി എസുമായാണ് എത്തിയത്. മികച്ച പെർഫോമൻസ് തരുന്ന 164.82 സിസി, ഓയിൽ കൂൾഡ് എൻജിന് 16 പി എസ് കരുത്തും 14.65 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. പവർ ബാൻഡ് മുഴുവൻ മികച്ച ടോർക് ആണ് ഇവൻറെ മെയിൻ. ജൂണിൽ അവതരിപ്പിച്ച ഇവൻറെ ഇപ്പോഴത്തെ വില 122,822 രൂപയാണ്.

ആ വലിയ വെപ്പൺ
വലിയ ടെക്നോളജിയൊക്കെ ഇന്ത്യയിൽ എത്തിയെങ്കിലും അവിടേക്ക് തിരിഞ്ഞു നോക്കാതെ പെട്രോൾ ഇരുചക്ര ബ്രാൻഡുകളിൽ ഒന്നാണ് ബജാജ്. എന്നാൽ ബജാജിൻറെ കൈയിലുള്ള വജ്രായുധത്തിന് തേയ്മാനം വരുന്നുമില്ല. വിലയാണ് ആ വലിയ വെപ്പൺ. ഇന്ത്യയിലെ 125 സിസി യിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് രണ്ടാമത് ബജാജ് എത്തിയത്. സി ട്ടി 125 എക്സ്, ഇന്ത്യയിലെ ഓഫ് റോഡ് ട്രെൻഡിൽ നിന്ന് എടുത്ത ഹെഡ് ലൈറ്റ് ഗാർഡ്, കവിൾ എന്നിവ ഇവനെ വ്യത്യസ്തനാക്കുന്നത്. ഓഗസ്റ്റിൽ എത്തിയ ഇവന് 75,360/- രൂപയാണ് എക്സ് ഷോറൂം വില.

ഇതിഹാസത്തിന് പകരക്കാരൻ
ഇന്നത്തെ എപ്പിസോഡിൽ അവസാനം എത്തുന്നത്. ഇതിഹാസ താരമായ പൾസർ 150 യുടെ പുതിയ തലമുറ പി 150 യാണ്. കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഇന്ത്യയിലെ 150 സിസി ഭരിച്ച മോഡലിന് പുതിയ അവതാരം. പൾസർ 250 യുടെ ഡിസൈൻ തന്നെയാണ് ഇവനിലും എത്തുന്നതെങ്കിലും കുറച്ച് സൗമ്യനാക്കിയിട്ടുണ്ട്. ഡ്യൂവൽ, സിംഗിൾ പീസ് സീറ്റിൽ ലഭിക്കുന്ന മോഡലിന് നവംബർ അവസാനത്തിലാണ് അവതരിപ്പിച്ചത്. വില തുടങ്ങുന്നത് 116,755 രൂപയിലാണ്.
Leave a comment