ലോകത്തിലെ വലിയ ബ്രാൻഡുകൾ എല്ലാം അണിചേരുന്ന ഇ ഐ സി എം എ യുടെ. 2023 എഡിഷൻ തുടങ്ങാൻ ഇനി 2 ദിവസങ്ങൾ മാത്രം. ഈ ആഘോഷത്തിന് പങ്കുചേരാൻ യൂറോപ്പിലെ വലിയ ബ്രാൻഡുകളിൽ ഒന്നായ കെ ട്ടി എമ്മും എത്തുകയാണ്.
ഇ ഐ സി എം എ 2023 ൽ എത്തുന്ന 2024 ലെ താരങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
കൂടുതൽ സൂപ്പർ ആയി സൂപ്പർ ഡ്യൂക്ക്

ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന താരം സൂപ്പർ ഡ്യൂക്ക് തന്നെയാകും. പുതിയ പ്രൊജക്ടർ ഹെഡ്‍ലൈറ്റ്, പുതിയ ഷാർപ്പർ ടാങ്ക് ഷോൾഡർ എന്നിങ്ങനെ മാറ്റങ്ങളുമായി സ്പോട്ട് ചെയ്ത മോഡലിന്. ഇന്ത്യയിൽ എത്തിയ പുതിയ ഡ്യൂക്ക് 390 യെ പോലെ എൻജിൻ കപ്പാസിറ്റിയിൽ വർദ്ധന ഉണ്ടാകും.
ഇപ്പോഴുള്ള 1301 സിസിയിൽ നിന്നും 1350 സിസി, വി ട്വിൻ എൻജിനാകും പുതിയ ബീസ്റ്റിൻറെ ഹൃദയം. 180 പി എസ് എന്നുള്ളത് കുറച്ചു കൂടി കൂടുകയും. 180 കെ ജി എന്നത് കുറച്ചു കുറയാനും സാധ്യതയുണ്ട്.
തിരിച്ചുവരവിൽ
അടുത്തതായി എത്തുന്നത് കെ ട്ടി എം നിരയിൽ വംശനാശം പിടിച്ച മോഡലുകളുടെ വരവാണ്. മറ്റാരുമല്ല 990 യാണ് ആ സിംഹവാലൻ കുരങ്ങുകൾ. 2005 മുതൽ 2013 വരെ കെ ട്ടി എം നിരയിലെ ഫ്ലാഗ്ഷിപ്പ് താരമായിരുന്നു. എന്നാൽ സൂപ്പർ ഡ്യൂക്ക് 1290 എത്തിയതോടെ ഇവർക്ക് മഴു വീഴുകയാണ് ഉണ്ടായത്.

ഇനി പുതിയ കാലത്ത് മറ്റ് ട്വിൻ സിലിണ്ടർ സീരിസിലെ പോലെ. സാഹസികൻ, നേക്കഡ് എന്നീ മോട്ടോർസൈക്കിളുകൾ ഈ നിരയിൽ നിന്ന് എത്തുമെങ്കിലും. ഇവിടം ആദ്യം നറുക്ക് വീണിരിക്കുന്നത് ഒരു അസാധാരണ മോഡലിനാണ്.
വലിയൊരു ഇടവേളക്ക് ശേഷം ട്വിൻ സിലിണ്ടർ ആർ സി എത്തുകയാണ്. ഇവനൊപ്പം ഡ്യൂക്ക് 990 യും ഉണ്ടാകുമെന്ന് അഭ്യുഹങ്ങളുണ്ട്. ഈ ഡിസൈൻ അടിസ്ഥാനപ്പെടുത്തിയാകും നമ്മുടെ കുഞ്ഞൻ ആർ സിയുടെ അടുത്ത തലമുറ എത്തുക.
Leave a comment