ഇന്ത്യയിൽ കരിസ്‌മ എത്താൻ 12 ദിവസത്തോളം ഇനി ഉണ്ടെങ്കിലും. ഹീറോ തങ്ങളുടെ ഇതിഹാസ താരത്തിൻറെ ഓരോ ഭാഗമായി പുറത്ത് വിടുകയാണ്. എക്സ്ട്രെയിം 160 ആറിലും ഇതുപോലെ തന്നെയായിരുന്നു. ഈ തന്ത്രം വിജയിച്ചതോടെ കരിസ്മയിലും ആ തന്ത്രം പയറ്റുകയാണ് ഹീറോ.
കരിസ്‌മയിൽ നിന്ന് ഇന്ന് പുറത്ത് വരുന്ന ചൂടൻ വാർത്ത ഹെഡ്‍ലൈറ്റ് ഡിസൈനാണ്. ഹീറോയുടെ ഏറ്റവും ഇഷ്ട്ടമുള്ള ഇംഗ്ലീഷ് അക്ഷരമായ എക്സ് ആകൃതിയിലാണ്. ഹെഡ്‍ലൈറ്റ് ഡി ആർ എൽ വരുന്നത്. ഹീറോയുടെ പുത്തൻ സ്കൂട്ടറായ സൂമിൻറെ ഡി ആർ എലിനോട് ഏറെ സാമ്യമുണ്ട്.

സൂമിൻറെ ഡി ആർ എൽ, എക്സ് പോലെ തോന്നുപ്പിക്കുമെങ്കിൽ ഇവിടെ അതില്ല. കാരണം എക്സിൻറെ നടുക്കിലുള്ള വര ഇവിടെ മുട്ടുന്നില്ല എന്ന് മാത്രം. ഒപ്പം നാല് എൽ ഇ ഡി ലൈറ്റുകളും ഹെഡ്‍ലൈറ്റിൻറെ ഭാഗമായുണ്ട്. എക്സ്പൾസിലെ പോലെ മിന്നാമിന്നി വെളിച്ചം എന്ന ചീത്ത പേര് ഇവനുണ്ടാകില്ല.
അടുത്ത ടീസറിൽ വന്നിരിക്കുന്നത്. ഫയറിങ്ങിലെ സൈഡ് പാനലുകളാണ്. ഷാർപ്പ് ആയാണ് സൈഡ് പാനലുകളുടെ ഡിസൈൻ വന്നിരിക്കുന്നത്. ഇന്നത്തെ വിശേഷങ്ങൾ കഴിയുമ്പോൾ നാളെ എന്താകും ഹീറോ ടീസറിലൂടെ പുറത്ത് വിടുക. എനി ഗസ് ???
നിങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയയിലുടെ ഞങ്ങളെ അറിയിക്കുമെന്ന് വിചാരിക്കുന്നു.
Leave a comment