ഇന്ത്യയിൽ ഏറെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളിൽ ഒന്നാണ് ഹിമാലയൻ 450. ഇന്ത്യയിൽ മാത്രമല്ല ഇന്റർനാഷണൽ മാർക്കറ്റിലും വലിയ ആരാധകരുള്ള ഇവനെ ഇത്തവണ സ്പോട്ട് ചെയ്തിരിക്കുന്നത് വിദേശത്താണ്.
മുഖം മൂടി ഏതുമില്ലാതെ കറങ്ങി നടക്കുന്ന ഇവൻറെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസൈൻ നമ്മൾ ഇന്ത്യയിൽ പല തവണ കണ്ടത് പോലെ തന്നെ. റൌണ്ട് ഹെഡ്‍ലൈറ്റ്, നീണ്ട് ഒഴുകിയിറങ്ങുന്ന ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ് എന്നിവക്കൊപ്പം ഇത്തവണ പിന്നിൽ ഒരു ടോപ്പ് ബോക്‌സും കൊണ്ടാണ് കറങ്ങുന്നത്.

എൻജിൻ സൈഡ് റോയൽ എൻഫീൽഡ് ചരിത്രത്തിലെ ആദ്യ ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവനിൽ ഒരുങ്ങുന്നത്. 450 സിസി, ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് 40 പി എസും 45 എൻ എം ടോർക്കും ആകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
- കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350
- സൂപ്പർ മിറ്റിയോർ 650 ക്ക് ആദ്യ വിലകയ്യറ്റം
- പുത്തനായി ഡോമിനർ 400 മലേഷ്യയിൽ
ഒപ്പം സസ്പെൻഷൻ നോക്കിയാൽ മുന്നിൽ യൂ എസ് ഡി ഫോർക്ക്, പിന്നിൽ മോണോ സസ്പെൻഷൻ. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്ക്, ഹിമാലയൻ 411 നിൽ കണ്ടതുപോലെ 21 / 17 ഇഞ്ച് ടയറുകൾ തന്നെയായിരിക്കും ഇവനിലും എത്താൻ സാധ്യത. പക്ഷേ ടയർ സൈസിൽ വർദ്ധന പ്രതിക്ഷിക്കാം.

റോയൽ എൻഫീൽഡ് നിരയിൽ ഇതുവരെ എത്താത്ത ഇലക്ട്രോണിക്സ് നിരയും 450 യിൽ ഉണ്ടാകും. പുതുതായി എത്തുന്നത് ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ് എന്നിവയാകും. വരും മാസങ്ങളിൽ പ്രതീക്ഷിക്കാവുന്ന ഇവൻറെ റോഡ് വേർഷനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Leave a comment