ഇന്ത്യയിലെ 150 സിസി യിലെ രാജാവായ പൾസർ 150 ക്ക് പുതിയ രൂപം. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ആകെ ഉടച്ച് വാർത്ത് പൾസർ 150 എത്തുന്നത്. പുതിയ തലമുറ പൾസറിന് പി 150 എന്നാണ് ബജാജ് പേരിട്ടിരിക്കുന്നത്. പി 150 യുടെ വിശേഷങ്ങൾ നോക്കാം.
എൻ 250 യുടെ ഡിസൈൻ സൗമ്യനായി
രൂപം പൾസറിൻറെ പുതിയ വഴിവിളക്കായ പൾസർ എൻ സീരിസിൽ നിന്ന് തന്നെയാണ്. എന്നാൽ മുൻ ഹെഡ്‍ലൈറ്റ് ഡിസൈനിൽ മാറ്റമുണ്ട്. മുകളിൽ നിറഞ്ഞു നിൽക്കുന്ന എൽ. ഇ. ഡി. ഡി ആർ എല്ലും പ്രോജെക്ടറ്റർ ഹെഡ്‍ലൈറ്റിന് മുന്നിൽ ഒരു ഗ്ലാസ് കവറിങ്ങും നൽകിയിരിക്കുന്നു. ഒപ്പം വിൻഡ് സ്ക്രീനും വരുന്നതോടെ എൻ 250 യുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുകൂടി സൗമ്യനാക്കിയിട്ടുണ്ട്. 150 പൾസറിനെക്കാളും ഒരു ലിറ്റർ കുറവുള്ള 14 ലിറ്റർ മസ്ക്കുലർ ഇന്ധനടാങ്ക്, ടാങ്ക് ഷോൾഡർ, സൈഡ് പാനലുക്കൾ, ടൈൽ ലൈറ്റ്, അണ്ടർബെല്ലി എക്സ്ഹൌസ്റ്റ്, എന്നിവ എൻ 250 യുടെ പോലെ തന്നെ തുടരുമ്പോൾ. സീറ്റിൽ ഇപ്പോഴുള്ള മോഡലുകളുടെ വ്യത്യാസം കാണാം. ഒപ്പം പൾസർ 150 യെക്കാളും വീൽബേസിൽ വർദ്ധനയും ഭാരത്തിൽ 10 കിലോ കുറഞ്ഞ് 140 കെജി യിൽ എത്തിയത് മികച്ച മാറ്റങ്ങളിൽ ഒന്നാണ്.
എൻജിനിലും മാറ്റം
ഭാര കുറവും പൾസർ 150 യെക്കാളും പെർഫോർമൻസിൽ മേൽക്കോയ്മ നേടുന്നതിനൊപ്പം. കിക്ക് സ്റ്റേർട്ടർ വഴിയും സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്ന 149.68 സിസി എയർ കൂൾഡ് എൻജിന് പൾസർ 150 യെക്കാളും .5 പി എസ് കരുത്തും .25 എൻ എം ടോർക്കും കൂടുതലായി ഉല്പാദിപ്പിക്കുന്ന പുതിയ പഴയ എൻജിന് കരുത്ത് 14.5 പി എസും ടോർക് 13.5 എൻ എം വുമാണ്. 5 സ്പീഡ് ട്രാൻസ്മിഷൻ വഴി കരുത്ത് ടയറിൽ എത്തിക്കുന്നത്. മുന്നിൽ ടെലിസ്കോപിക്, പിന്നിൽ മോണോ സസ്പെൻഷൻ ആണ്.സിംഗിൾ ചാനൽ എ ബി സും സുരക്ഷക്ക് സ്റ്റാൻഡേർഡ് ആയി തന്നെ എത്തുന്നുണ്ട്.
പി 150 വാരിയൻറ്സ്
സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെ രണ്ടു വാരിയന്റിൽ പൾസർ 150 യുടേത് പോലെ തന്നെയാണ് പി 150 യും എത്തുന്നത്. സിംഗിൾ സീറ്റ് ഓപ്ഷന് മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയപ്പോൾ ചെറിയ 80 ഉം പിന്നിൽ 100 സെക്ഷൻ ടയർ, സിംഗിൾ പിസ് സീറ്റ്, സിംഗിൾ പിസ് ഗ്രാബ് റെയിൽ എന്നിവയാണ്. സ്പ്ലിറ്റ് സീറ്റിന് ഇരു അറ്റത്തും ഡിസ്ക് ബ്രേകുക്കൾ, കുറച്ചു കൂടി വലിയ 90 ഉം പിന്നിൽ 110 സെക്ഷൻ ടയറുമാണ്. സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എന്നിവയുമാണ് ഇവൻറെ മറ്റ് ഹൈലൈറ്റുകൾ. ( പഴയ പൾസർ 150 ക്ക് സ്പ്ലിറ്റ് സീറ്റിൽ 120 സെക്ഷൻ പിൻ ടയർ ഉണ്ടായിരുന്നു)
നിറവും വിലയും
പി 150 രണ്ടു ഓപ്ഷനിലായി, രണ്ട് സിംഗിൾ കളറും മൂന്ന് ഡ്യൂവൽ കളറുകളും അടക്കം അഞ്ച നിറങ്ങളിൽ ലഭ്യമാണ്. പൾസർ 150 യെക്കാളും 5500 രൂപയാണ് പി 150 അധികമായി നൽകേണ്ടത്. സ്പ്ലിറ്റ് സീറ്റിന് 119,757/- രൂപയും സിംഗിൾ സീറ്റിന് 116,755/- രൂപയുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. കുറച്ചു കൂടി സ്‌പോർട്ടി ആയ എൻ 160 ക്ക് 3000 രൂപ കൂടി അധികം കൊടുത്താൽ മതി എന്നത് 150 യുടെ ശോഭ കുറക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.
Leave a comment