കെ ട്ടി എം ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആയതിനാൽ. ആദ്യം യൂ കെ പോലുള്ള രാജ്യങ്ങളിൽ ലോഞ്ച് ചെയ്തതിന് ശേഷം മാത്രമാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്റർനാഷണൽ മോഡൽ ഇന്ത്യയിൽ എത്തുമ്പോൾ കുറച്ചധികം മാറ്റങ്ങൾ വരാറുണ്ട്.
2024 ഡ്യൂക്ക് 390 യുടെ കാര്യത്തിൽ സ്ഥിതി വ്യത്യാസ്തമാണ്. 390 യിൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ ഒട്ടു മിക്ക്യ കാര്യങ്ങൾ എത്തിയതിനൊപ്പം കരുത്തിലും വർദ്ധനയുണ്ട്.
ആദ്യം വന്നിരിക്കുന്ന മാറ്റങ്ങൾ നോക്കാം.

ഡിസൈൻ സൂപ്പർ ഡ്യൂക്കിൻറെ ചെറിയ വേർഷൻ തന്നെ.വലിയ ടാങ്ക് ഷോൾഡർ, ഹെഡ്‍ലൈറ്റ് ഡിസൈൻ, ടൈൽ സെക്ഷൻ എന്നിവയിൽ എല്ലാം സൂപ്പർ ഡ്യൂക്കിനെ തെളിഞ്ഞ് കാണാം. സീറ്റിൻറെ കാര്യത്തിലാണ് ആദ്യം മാറ്റം വരുന്നത്. പൊതുവെ സീറ്റ് ഹൈറ്റ് കൂടുതൽ ആണെന്നുള്ള പരാതി ഇവിടെ തീരുകയാണ്.
ഇപ്പോഴുള്ള 390 ക്ക് സീറ്റ് ഹൈറ്റ് 830 ആണെങ്കിൽ ഇവന് വരുന്നത് 800 എം എം മാത്രമാണ്. ഇനി കൂട്ടണമെങ്കിൽ സ്പേസർ അവൈലബിൾ ആണെന്നും കെ ട്ടി എം അറിയിച്ചിട്ടുണ്ട്.
പരാതിയും പരിഹാരവും
ഇനി ഇന്റർനാഷണൽ മോഡലിനെ അപേക്ഷിച്ച് അടുത്ത മാറ്റം വരുന്ന ഭാഗം എൻജിനാണ്. പുതിയ 399 സിസി എൻജിൻ യൂ കെ സ്പെക് മോഡലിനെക്കാളും കൂടുതൽ കരുത്ത് ഇവിടെ ഉല്പാദിപ്പിക്കും. വിദേശത്ത് 44.8 പി എസ് ആണെങ്കിൽ ഇന്ത്യയിൽ എത്തുമ്പോൾ അത് 46 പി എസോളം വരും. ടോർക് 39 എൻ എം തന്നെ.
കരുത്ത് കൂട്ടിയതിനൊപ്പം എൻജിൻ സൈഡിലെ ചില പരാതികൾക്കും പരിഹാരം കണ്ടിട്ടുണ്ട്. അതിനുള്ള രേഖയാണ് ഇനി പറയാൻ പോകുന്നത്. ആദ്യം നേക്കഡ് സ്പോർട്സ് ബൈക്ക് ആയി 2013 വന്ന ഡ്യൂക്ക് 390 ഓരോ മലീനികരണം ചട്ടം പാലിക്കുന്നതോടെ. സ്പോർട്സ് ടൂറെർ ആയി എന്നുള്ള പരാതി ഉണ്ടായിരുന്നു.

എന്നാൽ പുതിയ ഡ്യൂക്ക് 390 ആ പരാതിയുടെ മുന ഒടിക്കും. 5,000 ആർ പി എമ്മിൽ തന്നെ 80% കരുത്തും ടോർക്കും പുറത്തെടുക്കാൻ വേണ്ടി. വലിയ എയർബോക്സ് വച്ചതാണ് ഇവനെ ഇറക്കിയിരിക്കുന്നത് . അത് മാത്രമല്ല മറ്റൊരു പ്രേശ്നമാണ് ചൂട്. പുതിയ കരുതന്നെ തണുപ്പിക്കാനായി രണ്ട് റേഡിയേറ്റർ ഫാനും നൽകിയിട്ടുണ്ട്.
സസ്പെൻഷൻ മുന്നിലെ യൂ എസ് ഡി ഫോർക്ക് അഡ്ജസ്റ്റബിൾ ആകിയതിനൊപ്പം. ഭാരം കുറഞ്ഞ ആർ സി യിൽ കണ്ട അലോയ് വീൽ, ബ്രേക്ക് എന്നിവയും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങൾക്കെല്ലാം കൂടി 5 കെ ജി മാത്രമാണ് കൂടിയിരിക്കുന്നത്. 2024 ഡ്യൂക്ക് 390 യുടെ ഭാരം 172 കെ ജി യാണ്.
ഇനി ഇപ്പോഴത്തെ ട്രെൻഡിങ് ആയ ഇലക്ട്രോണിക്സിലേക്ക് കടക്കാം. ആർ ട്ടി ആർ 310 നുമായി മത്സരിക്കാൻ സാധിക്കില്ലെങ്കിലും.

ഒരു വെടിക്കുള്ള ഉണ്ട കെ ട്ടി എം ഇവന് കരുതിവച്ചിട്ടുണ്ട്
- 5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
- ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി
- ക്വിക്ക് ഷിഫ്റ്റർ
- ലോഞ്ച് കണ്ട്രോൾ
- വഹീലി കണ്ട്രോൾ
- കോർണേറിങ് എ ബി എസ്
തുടങ്ങി സൂപ്പർ ബൈക്കുകളിൽ എത്തുന്നത് പോലെയുള്ള ഇലക്ട്രോണിക്സും പുത്തൻ ഡ്യൂക്കിലുണ്ട്. ഇനി വിലയിലേക്ക് കടന്നാൽ പ്രതീക്ഷിച്ചത് പോലെയുള്ള വിലകയറ്റം ഉണ്ടായിട്ടില്ല.
ഇപ്പോൾ 13,045 രൂപയാണ് പഴയ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ വില കൂടിയിരിക്കുന്നത്. 3.10 ലക്ഷം എക്സ് ഷോറൂം വില വരുന്ന ഇവന് പ്രധാന എതിരാളികൾ. ജി 310 ആർ, ആർ ട്ടി ആർ 310, സ്പീഡ് 400 എന്നിവരാണ്.
Leave a comment