ഇന്തോനേഷ്യയിൽ 250 സിസി യുദ്ധം ചൂട് പിടിക്കുകയാണ്. ഏറ്റവും കരുത്തുറ്റ 250 സിസി എന്ന പട്ടം ഹോണ്ടയിൽ നിന്ന് പോയെങ്കിലും. ഇരട്ട സിലിണ്ടറിൽ ഏറ്റവും ഭീകരൻ സി ബി ആർ 250 ആർ ആർ ആണെന്ന് ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹോണ്ട. അതിനായി പുതിയ എസ് പി വേർഷൻ അണിയറയിലാണ്.
അതിന് മുൻപ് അവിടത്തെ 250 സിസി യുദ്ധത്തിലെ പടയാളികളെ ഒന്ന് നോക്കി വരാം. ആദ്യം ഇപ്പോഴത്തെ ക്വാർട്ടർ ലിറ്റർ കിംഗ് നിൻജ ഇസഡ് എക്സ് 25 ആർ ആണ്. 50 പി എസ് ഉള്ള ഇവനെ നമ്മുക്ക് മാറ്റി നിർത്താം. കാരണം ഇവനൊരു 4 സിലിണ്ടർ മോഡൽ ആണല്ലോ. ഇവനെ തർക്കാനും ഹോണ്ട ലക്ഷ്യമിടുന്നുണ്ട്.

ഇനി ട്വിൻ സിലിണ്ടർ മോഡലുകളിലേക്ക് വന്നാൽ ഏറ്റവും താഴെ നമ്മുടെ പഴയകാല താരമായ നിൻജ 250 യാണ്. ഇവിടെ നിന്ന് പോയ ആളേയല്ല ഇപ്പോൾ, നിൻജ 400 ൻറെ അതേ ഡിസൈനിലാണ് അവിടെ ഉള്ളത്. 36 പി എസ് കരുത്തും 22 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.
ഇഞ്ചോട്ട് ഇഞ്ച് പോരാട്ടവുമായി യമഹ ആർ 25 ഉം തൊട്ട് അടുത്ത് തന്നെയുണ്ട്. ഒരു പോലെയാണ് കരുത്തെങ്കിലും ടോർക്കിൽ ചെറിയ മുൻതൂക്കം ആർ 25 നാണ്. നിൻജ 250 യെക്കാളും 1.6 എൻ എം അധിക ടോർക് ആർ 25 ഉല്പാദിപ്പിക്കും. ബിഗ് ഫൗറിലെ നാലാമൻ സുസുക്കിക്ക് അവിടെ വലിയ റോൾ ഒന്നുമില്ല.

ഇനി കഥയിലെ നായകനായ സി ബി ആർ 250 ആറിലേക്ക് വരാം. 38.7 പി എസ് കരുത്തും 23.3 എൻ എം ടോർക്കുമാണ് സ്റ്റാൻഡേർഡ് മോഡൽ ഉത്പാദിപ്പിക്കുന്നതെങ്കിൽ. പ്രീമിയം വേർഷനിൽ എത്തുമ്പോൾ അത് 42 പി എസും 25 എൻ എം ആകും.
എന്നാൽ അങ്കകലി കൊണ്ടുനിൽക്കുന്ന ഹോണ്ട, അവിടം കൊണ്ടും നിർത്താൻ തീരുമാനിച്ചിട്ടില്ല. 2024 എഡിഷനിൽ 42 ൽ നിന്ന് 45 പി എസിലേക്ക് എത്തിക്കാനാണ് പ്ലാൻ. അതായത് നിൻജ 400 ൻറെ ഒപ്പത്തിന് ഒപ്പം. എന്നാൽ അവിടത്തെ പ്രത്യക സാഹചര്യം അനുസരിച്ച് നിൻജ 400 അവിടെ ലഭ്യമല്ല.
ഈ നീക്കത്തിലൂടെ ഇരട്ട സിലിണ്ടറിൽ രാജാവ് താൻ തന്നെ എന്ന് ഉറപ്പിക്കുന്ന ഹോണ്ട. 250 യിലെ രാജാവിനെ വീഴ്ത്താനുള്ള പദ്ധതികളും അവസാനഘട്ടത്തിലാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Leave a comment