ഇന്ത്യയിൽ ഇപ്പോൾ ഇതിഹാസങ്ങളുടെ പുനർജനനമാണല്ലോ ട്രെൻഡ്. ഹീറോ കരിസ്മ എത്തി എല്ലാവരെയും ഞെട്ടിച്ചത്തിന് പിന്നാലെ. ബുള്ളറ്റും പുതിയ തലമുറയിലേക്ക് എത്തുകയാണ്. കരിസ്മ മുഴുവനായി പുതുക്കി പണിതപ്പോൾ, ക്ലാസിക്കിൽ ബുള്ളറ്റ് പണിയുകയാണ് എൻഫീൽഡ് ചെയ്തിരിക്കുന്നത്.
ക്ലാസ്സിക് ബുള്ളറ്റ് ആക്കിയപ്പോൾ

എന്തൊക്കെയാണ് ക്ലാസ്സിക് ബുള്ളറ്റ് ആക്കിയപ്പോൾ ചെയ്ത മാറ്റങ്ങൾ എന്ന് നോക്കാം. ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ. പുതിയ ബുള്ളറ്റിലെ പോലെ ഉയർന്ന് നിൽക്കുന്ന ഹാൻഡിൽ ബാർ ആണ് വന്നിരിക്കുന്നത്. ഒറ്റ പിസ് സീറ്റ്, ചെറിയ പിൻ മഡ്ഗാർഡ് കൂടി എത്തുന്നതോടെ പുതിയ ബുള്ളറ്റ് റെഡി.
- ഷാസി, എൻജിൻ
- ടയർ, സസ്പെൻഷൻ,
- ബ്രേക്ക്, സീറ്റ് ഹൈറ്റ്,
- മീറ്റർ കൺസോൾ
കിക്ക് സ്റ്റാർട്ട് ഇല്ല തുടങ്ങിയ കാര്യങ്ങൾ എല്ലാം മുറിച്ച മുറിയാലെ തന്നെ. അപ്പോൾ ഒന്ന് മനസ്സിലാക്കാം, ബുള്ളറ്റ് നിരയിലെ ഇല്ലായ്മയുടെ കാലം കഴിഞ്ഞു. മുന്നിൽ ഡിസ്ക് ബ്രേക്ക്, സെൽഫ് സ്റ്റാർട്ട്, ഡിജിറ്റൽ ഫ്യൂൽ ഗേജ് തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇനി സ്റ്റാൻഡേർഡ് ആയി തന്നെ ലഭിക്കും.
വാരിയന്റുകൾക്ക് ഇടയിലൂടെ
അപ്പോൾ മൂന്ന് നിലയിൽ ബുള്ളറ്റ് വാരിയൻറ്ക്കളിൽ എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കാം. ഏറ്റവും താഴെയുള്ള നിറങ്ങൾ മിലിറ്ററി – ബ്ലാക്ക്, റെഡ് എന്നിവയാണ്. രണ്ടുപേർക്കും പിന്നിൽ ഡ്രം ബ്രേക്കാണ് അതുകൊണ്ട് തന്നെ സിംഗിൾ ചാനൽ എ ബി എസ് ആണ് ഇവരുടേത്.

അടുത്ത നില മുതൽ ഡ്യൂവൽ ചാനൽ എ ബി എസ് ആണ് നൽകിയിരിക്കുന്നത്. അതിൽ ജാവയെ ഓർമയിൽ എത്തിക്കുന്ന മെറൂൺ നിറവും, പഴയ ബുള്ളറ്റിനെ അനുസ്‌മരിപ്പിക്കുന്ന ബ്ലാക്ക് നിറവുമാണ്. ഏറ്റവും മുകളിൽ നിൽക്കുന്ന നിറമാണ് ബ്ലാക്ക് ഗോൾഡ്.
നിറത്തിന് ലേശം വില കൂടിയോ ???
ഇവരുടെ വില നോക്കിയാൽ, 1.73 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഇഷ്ട്ടപ്പെട്ട നിറം അടുത്ത പടിയിലാണ് നിൽക്കുന്നത് എങ്കിൽ 24,000 രൂപ അധികം നൽകണം. അവിടെത്തെ വില 1.97 ലക്ഷം. ഇനി ഒരു പടി കൂടി കയറണമെങ്കിൽ വീണ്ടും കൊടുക്കണം 18,500 രൂപ.

ടോപ്പ് ഏൻഡ് മോഡലിന് 2.15 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നിറങ്ങൾക്ക് കുറച്ചു വില കൂടി പോയില്ലേ എന്ന് ചെറിയ സംശയം ഇല്ലാതില്ല. ഇനി ക്ലാസ്സിക് 350 യുടെ വില ആരംഭിക്കുന്നത് 1.93 ലക്ഷവും, ഹണ്ടർ 350 യുടെ വില ആരംഭിക്കുന്നത് 1.5 ലക്ഷം രൂപയിലാണ്.
കണ്ടു ഇഷ്ട്ടപ്പെട്ടു എന്ന് തോന്നിയാൽ വലിയ കാത്തിരിപ്പൊന്നും ഇവന് കൊടുക്കേണ്ട കാര്യമില്ല. സെപ്റ്റംബർ 03 മുതൽ തന്നെ ഡെലിവറി ആരംഭിക്കുമെന്നാണ് എൻഫീൽഡ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം 500 എത്തുമെന്ന് ചില അഭ്യുഹങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ എത്തിയിട്ടില്ല.
Leave a comment