ഡുക്കാറ്റി നിരയിൽ ഇരട്ടയിൽ നിന്ന് 4 സിലിണ്ടറിലേക്ക് എത്തിയപ്പോൾ എല്ലാവർക്കും വി4 എന്ന വാല് മുളച്ചു. പക്ഷേ എല്ലാവർക്കും ഒരേ 4 സിലിണ്ടർ എൻജിൻ ആണെങ്കിലും. ചിലർക്ക് കപ്പാസിറ്റിയിൽ മാറ്റങ്ങളുണ്ട്. കംഫോർട്ട് സൈഡിൽ നിൽക്കുന്ന ഡയവൽ, മൾട്ടിസ്റ്റാർഡ എന്നിവർക്ക് 1,158 സിസി ആണെങ്കിൽ.
കരുത്ത് കൂടുതൽ പുറത്തെടുക്കുന്ന പാനിഗാലെ, സ്ട്രീറ്റ് ഫൈറ്റർ എന്നിവർക്ക് 1,103 സിസി എൻജിനാണ്. എന്നാൽ സാഹസികരിലും സ്പോർട്സ് ടൂറിംഗ് കമ്പം കടുക്കുമ്പോൾ. ഡുക്കാറ്റി പുതിയൊരു ചേരുവ ചേർത്ത് കരുത്തൻ മൾട്ടിസ്റ്റാർഡ വി 4 ആർ എസിനെ അവതരിപ്പിക്കുകയാണ്.
മൾട്ടിസ്റ്റാർഡ എഫക്റ്റ്

ഇപ്പോഴുള്ള മൾട്ടിസ്റ്റാർഡ നിരയിലെ ഫ്ലാഗ്ഷിപ്പ് ആയ വി 4 പൈക്സ് പീക്ക് എഡിഷനും. പാനിഗാലെ എൻജിനുമായി ഒരു ബീസ്റ്റ് ഐറ്റം ആണ് ഇവൻ. അപ്പോൾ എന്തൊക്കെയാണ് ഇരുവരിലും നിന്ന് എടുത്തിരിക്കുന്നത് എന്ന് നോക്കാം.
ആദ്യം ഡിസൈനിൽ നിന്ന് തുടങ്ങിയാൽ, മൾട്ടിസ്റ്റാർഡ വി 4 തന്നെ. ഇരട്ട ഹെഡ്‍ലൈറ്റ്, ആഗ്രി ബോർഡ്സിനോട് അടുപ്പം തോന്നിക്കുന്ന മുൻ ഫയറിങ്. എന്നിങ്ങനെ ഒരു സാഹസികന് വേണ്ട അഴക്ക് അളവുകൾ എല്ലാം ഇവനിലും ഉണ്ട്. പക്ഷേ പിന്നോട്ട് നീങ്ങുമ്പോൾ ഒരു സ്പോർട്സ് ബൈക്കിനോടാണ് സാമ്യം.
സിംഗിൾ സൈഡഡ് സ്വിങ് ആം തന്നെ അതിന് പ്രധാന കാരണം. ഒപ്പം മൂന്ന് സ്പോക്ക് മച്ചേസിനിയുടെ ഫോർജ്ഡ് അലുമിനിയം വീൽസ്. അക്രയുടെ എക്സ്ഹൌസ്റ്റ്. ടൈറ്റാനിയം സബ് ഫ്രെയിം എന്നിങ്ങനെയുള്ള എസോട്ടിക് ഐറ്റങ്ങളുടെ ഒരു പട തന്നെയുണ്ട്.
പാനിഗാലെ എഫക്റ്റ്
അത് കഴിഞ്ഞു എൻജിൻ സൈഡിലേക്ക് പോയാൽ അവിടെയാണ് പാനിഗാലെ ഭാഗങ്ങൾ പണിയെടുക്കുന്നത്. ആദ്യം എൻജിൻ 1,103 സിസി, വി 4 ഇവിടെ ഉല്പാദിപ്പിക്കുന്നത് 180 പി എസാണ്. ടോർക്ക് 118 എൻ എം വും. മൾട്ടിസ്റ്റാർഡയുടെ മറ്റ് മോഡലുകളെക്കാൾ 10 പി എസ് കൂടുതലും 3 എൻ എം ടോർക്ക് കുറവും.

ഒപ്പം വി 4 ആറിലും, എസ് പി യിലും കണ്ടത് പോലെ ഡ്രൈ ക്ലച്ചും ഇവനിൽ എത്തുന്നുണ്ട്. കൂടുതൽ എൻഗേജിങ് ആയി നിർത്തുന്ന തരത്തിലാണ് റൈഡിങ് പൊസിഷൻ നൽകിയിരിക്കുന്നത്. റോഡ് മോഡൽ ആയതിനാൽ പിരെല്ലിയുടെ ഡയബ്ലോ റോസ്സോ 4 കോർസ ടയറുകൾ.
ഫുള്ളി അഡ്ജസ്റ്റബിൾ ഓലിൻസ് സസ്പെൻഷൻ എന്നിവയാണ് മറ്റ് വിശേഷങ്ങൾ. 840 എം എം റ്റു 860 എം എം സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാം. 22 ലിറ്റർ ഫ്യൂൽ ടാങ്ക് എന്നീ അളവുകൾ പുറത്ത് വിട്ടെങ്കിലും ഭാരത്തിൻറെ കാര്യത്തിൽ മാത്രം ഒരക്ഷരം ഡുക്കാറ്റി മിണ്ടിയിട്ടില്ല. വി4 പീക്ക് പിക്സിൻറെ ഭാരം 214 കെ ജി യാണ്. എന്തായാലും അതിന് താഴെ ആയിരിക്കും ഇവൻറെ ഭാരം.
ഇതിനൊപ്പം ഇലക്ട്രോണിക്സിൻറെ ഒരു പട തന്നെ ഇവനിൽ എത്തിയിട്ടുണ്ട്. അത് പിന്നെ പറയേണ്ടല്ലോ. എല്ലാ സാധന സമഗരികൾക്കൊപ്പം, ഇപ്പോഴത്തെ ഹൈൻഡ് ലെവൽ ഫീച്ചറായ റഡാർ സിസ്റ്റം കൂടിയാണ് പുത്തൻ മോഡൽ വിപണിയിൽ എത്തുന്നത്.
ജനുവരിയിൽ ഇന്റർനാഷണൽ റോഡുകളിൽ എത്തുന്ന ഇവന്. വില വരുന്നത് 31,995 പൗണ്ട് സ്‌ട്രെലിങ്ങാണ്. പീക്ക് പിക്സിൻറെ യൂ കെ യിലെ വില 26,595 ഓളം വരും. ഇന്ത്യയിൽ പീക്ക് പിക്സിന് വില വരുന്നത് 31.48 ലക്ഷം രൂപയാണ്. ആർ എസ് അടുത്ത വർഷം ഇന്ത്യയിലും പ്രതീഷിക്കാം.
Leave a comment