സാഹസിക രംഗം ചൂട് പിടിക്കുന്നതോടെ സാഹസികരിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഡുക്കാറ്റിയുടെ സാഹസികരിൽ സ്റ്റാൻഡേർഡ്, റാലി, ഗ്രാൻഡ് ടൂറെർ, പൈക്സ് പീക്ക് എഡിഷനുകൾക്ക് ശേഷം. മൾട്ടിസ്റ്റാർഡയുടെ ഓഫ് റോഡ് കിങ്ങിനെ കളത്തിൽ ഇറക്കുകയാണ്.
എൻജിൻ, രൂപം എന്നിവയിൽ ഒറ്റ നോട്ടത്തിൽ മാറ്റങ്ങൾ ഇല്ലെങ്കിലും. റോഡിൽ നിന്ന് കാട് കയറാൻ പോകുന്ന ഇവന് കുറച്ചധികം മാറ്റങ്ങൾ നല്കിയിട്ടുണ്ട്. അതിൽ ആദ്യം ഡിസൈനിലെ മാറ്റങ്ങൾ നോക്കാം.
- കാടു കയറാൻ പോകുന്നതിനാൽ കുറച്ചു വലിയ വിൻഡ് സ്‌ക്രീൻ ആണ്.
- 40 എം എം ഉയരവും, 20 എം എം വീതിയും കൂട്ടിയാണ് എത്തിയിരിക്കുന്നത്.

- അതുകഴിഞ്ഞെത്തുന്നത് ടാങ്കിലേക്കാണ് 30 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഇവന്
- കൂടുതൽ സാധനങ്ങൾ കയറ്റുന്നതിനൊപ്പം പില്ലിയൺ റൈഡറിന് കൂടുതൽ ലെഗ് റൂമും
- കിട്ടുന്ന തരത്തിലാണ് മൌണ്ടുക്കൾ ക്രമീകരിച്ചിരിക്കുന്നത്
- വലിയ ഓഫ് റോഡർ ആയതിനാൽ സീറ്റ് ഹൈറ്റ് 805 മുതൽ 905 വരെ ക്രമീകരിക്കാം
- ഇതിനൊപ്പം 19 // 17 ഇഞ്ച് സ്പോക്ക് വീലുകളുമാണ്
- അത് കഴിഞ്ഞെത്തുന്നത് സസ്പെൻഷൻ ഭാഗത്തേക്കാണ് ഇരു അറ്റത്തും 200 എം എം ട്രാവൽ ആയി കൂട്ടിയിട്ടുണ്ട്
ഡുക്കാറ്റി എന്നാൽ ടെക്നോളജിയുടെ നിറകുടം ആണല്ലോ. അവിടെയും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഓഫ് റോഡർ ആയതിനാൽ എപ്പോഴും വലിയ വേഗതയുടെ ആവശ്യമില്ല. അതുകൊണ്ട് സിലിണ്ടർ ഡീആക്ടിവേഷൻ ടെക്നോളജിയും നൽകിയിരിക്കുന്നു. ഇത് യാത്രയിൽ തന്നെ ഓഫ് ചെയ്യാനും ഓൺ ചെയ്യാനും സാധിക്കും.

ഇതിനൊപ്പം ഓഫ് റോഡിങ്ങിനായി ഒരു പവർ മോഡ് നൽകിയിരിക്കുന്നു. ഇതിലൂടെ 170 ബി എച്ച് പി കരുത്ത് 115 ൽ പിടിച്ചു നിർത്താൻ സാധിക്കും. ഇനി ഇവൻറെ എൻജിനിലേക്ക് കടന്നാൽ മൾട്ടിസ്റ്റാർഡ ഫാമിലിയെ പോലെ 1158 സിസി, വി 4, 170 ബി എച്ച് പി കരുത്ത് തന്നെയാണ് ഇവനും.
എന്നാൽ ടോർക്കിൽ ചെറിയ കുറവുണ്ട് 125 ൽ നിന്നും 121 എൻ എമ്മിലേക്ക് എത്തി. ഇതിനൊപ്പം ഭാരത്തിൽ ഈ കുടുംബത്തിലെ ഏറ്റവും വലിയവനാണ് ഇവൻ, 227 കെ ജി. ഇനി വിലയിലേക്ക് കടന്നാൽ പൈക്സ് പീക്കിനെക്കാളും തൊട്ട് താഴെ.
- വില കൂടിയ താരം ഡുക്കാറ്റി ലംബോർഗിനി
- ട്രിയംഫ് സാഹസിക്കന്മാരുടെ ഹൈറ്റ് കുറയും
- ട്രിയംഫ് ടൈഗറിന് എൻഫീഡിൻറെ മറുപടി
29.72 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. പ്രധാന എതിരാളികൾ പുതിയ ആർ 1300 ജി എസ്, ടൈഗർ 1200 എന്നിവരാണ്.
Leave a comment