യൂറോപ്പിൽ ഇപ്പോൾ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മിഡ്‌ഡിൽ വൈറ്റ് നിരയിൽ രാജാവായിരുന്ന യമഹ എം ട്ടി 07 നെ വീഴ്ത്താൻ ഹോണ്ട ഇറക്കിയ താരങ്ങൾ വലിയ വിൽപ്പനയാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. മികച്ച പെർഫോമൻസ്, കണക്റ്റിവിറ്റി, ഇലക്ട്രോണിക്സ് ഒപ്പം കുറഞ്ഞ വില കൂടി എത്തിയപ്പോൾ.
ഹോണ്ടക്ക് മുന്നിൽ കിഴടങ്ങാതെ പറ്റില്ല എന്നായി യമഹക്ക്. ഇപ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ മാർക്കറ്റ് ആയ ജർമ്മനിയിലെ, ജൂലൈ വിൽപ്പനയാണ് പുറത്ത് വന്നിരിക്കുന്നത്. പൊതുവെ ഹോണ്ടക്ക് നല്ല കാലമാണ്. ആദ്യ 10 ൽ അഞ്ചും ഹോണ്ടക്ക് തന്നെ. അപ്പോൾ വില്പനയുടെ ലിസ്റ്റ് നോക്കിയല്ലോ.
ജൂലൈ 2023 | വില്പന | |
1 | ആർ 1250 ജി എസ് | 836 |
2 | ഇസഡ് 900 | 398 |
3 | ഇസഡ് 650 | 283 |
4 | എക്സ് എൽ ട്രാൻസ്ലാപ് | 272 |
5 | സി ബി 750 ഹോർനെറ്റ് | 261 |
6 | എം ട്ടി 07 | 243 |
7 | റിബൽ 500 | 228 |
8 | സി ബി 500 എഫ് | 222 |
9 | സി ബി 650 ആർ | 177 |
10 | കെ ട്ടി എം 690 എസ് എം ആർ സി | 174 |
ഈ യുദ്ധം ഇന്ത്യയിലും ഗുണം ചെയ്യാൻ വലിയ സാധ്യതയുണ്ട്. യമഹ തങ്ങളുടെ എം ട്ടി 07, ആർ 7 തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ എത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യമഹയുടെ ബിഗ് ബൈക്കുകൾ ഇന്ത്യയിൽ മികച്ച പ്രതികരണം ലഭിച്ചാൽ. അധികം വൈകാതെ തന്നെ ഹോണ്ടയുടെ 750 ക്കളും ഇന്ത്യയിൽ എത്താം.
- എന്തുകൊണ്ട് എം ട്ടി യെ ലക്ഷ്യം വക്കുന്നു
- യമഹ ആർ ഇസഡ് 350 തിരിച്ചെത്തുന്നു
- ഹോണ്ടക്ക് തിരിച്ചടിയുമായി കവാസാക്കി
ഇതിനൊപ്പം യമഹ ഇ ഐ സി എം എ 2023 ൽ വലിയ നീക്കങ്ങൾക്ക് നടത്താൻ സാധ്യതയുണ്ട്. കാരണം യൂറോപ്പിലെ വില്പന തിരിച്ചു പിടിക്കാനായി. വില അധികം ഉയർത്താതെ കൂടുതൽ ഇലക്ട്രോണിക്സ് എം ട്ടി 07 ൽ ഉൾപ്പെടുത്തിയേക്കാം.
Leave a comment