2019 ലാണ് എം ട്ടി 15 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നേക്കഡ് മോഡലായിട്ടും അന്ന് മുതൽ ഇന്നുവരെ ആർ 15 ൻറെ താഴെ ആയിരുന്നു സ്ഥാനം. എന്നാൽ എം ട്ടി യുടെ മാർക്കറ്റ് മനസിലാക്കി കൂടുതൽ ഫീച്ചേഴ്സ് എത്തിയതോടെ കളി മാറി.
കഴിഞ്ഞ വർഷം വേർഷൻ 2 അവതരിപ്പിച്ചതോടെ കുഞ്ഞൻ സൂപ്പർ സ്പോർട്ടിൻറെ തൊട്ട് താഴെയാണ് വില്പന നടത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ എത്തിയപ്പോൾ തന്നെ കുഞ്ഞൻ ആറിനെ ഒന്ന് വിറപ്പിച്ചിരുന്നു. 2023 ഏപ്രിലിൽ 1280 യൂണിറ്റിൻറെ ലീഡ് ആണ് അന്ന് കിട്ടിയത്. പിന്നെ അങ്ങോട്ട് ലീഡ് ചെയ്യാൻ സാധിച്ചില്ലെങ്കിലും തൊട്ട് പിന്നാലെ തന്നെ ഉണ്ടായിരുന്നു.

എന്നാൽ 2023 ജനുവരിയിൽ എം ട്ടി 15 – 8,738 യൂണിറ്റ് വിറ്റപ്പോൾ. ആർ 15 ന് 7,925 യൂണിറ്റ് വിൽക്കാനെ കഴിഞ്ഞൊള്ളു. ഏകദേശം 813 യൂണിറ്റിൻറെ ലീഡാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പുതിയ അപ്‌ഡേഷൻ വരുന്നതിലും മുൻപത്തെ കഥയാണ് ഇത്.
2023 ൽ ഇത് എം ട്ടി സാമ്പിൾ വെടിക്കെട്ട് ആകാനാണ് സാധ്യത. കാരണം കൂടുതൽ ഫീച്ചേഴ്‌സുമായി എം ട്ടി എത്തിയിരിക്കുന്നത് ഈ മാസം ആണല്ലോ. വന്നിരിക്കുന്ന പ്രധാന മാറ്റങ്ങളും ഓൺ റോഡ് വിലയും നേരത്തെയുള്ള എപ്പിസോഡുകളിൽ പറഞ്ഞിരുന്നു.
ഇതിൽ ഒന്നും കുലുങ്ങാത്ത ആൾ കൂടി യമഹ നിരയിലുണ്ട്. നമ്മുടെ എഫ് സി സീരീസ് തന്നെ. 12,822 യൂണിറ്റാണ് ബെസ്റ്റ് സെല്ലറിൻറെ ഈ മാസത്തെ സമ്പാദ്യം. എം ട്ടി 15 ഓരോ പടിയായി കയറുമ്പോൾ ഓരോ പടിയായി ഇറങ്ങുകയാണ് പ്രധാന എതിരാളിയായ കെ ട്ടി എം 125 സീരീസ്.
Leave a comment