ഇന്ത്യയിൽ വലിയ സ്രാവുകൾ ഒന്നും ഓട്ടോ എക്സ്പോ 2023 എത്തുന്നില്ലെങ്കിലും ഇത്തവണയും ചൈനീസ് കമ്പനികളുടെ സാന്നിദ്യം അവിടെയും കാണാം. ഇരുചക്ര വിപണിയിലേക്ക് 2022 ൽ ഉണ്ടായ ചൈനീസ് കുത്തൊഴുക്ക് 2023 ലും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കീവേയുടെ 250 സിസി സ്ക്രമ്ബ്ലെർ ഒരുങ്ങുന്നുണ്ട്. അതിനൊപ്പം ഒരു പുതിയ കമ്പനി കൂടി ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്നാണ് ഇന്ത്യയിലെ ചൈനീസ് ബ്രാൻഡുകളുടെ മൊത്ത വ്യാപാരി ആദിസ്വർ ഓട്ടോ റൈഡ് പറയുന്നത്.
കഴിഞ്ഞ ദിവസം നമ്മൾ പരിചയപ്പെട്ട ഇന്റർനാഷണൽ വിപണിയിൽ എത്തിയ മൂന്ന് സൂപ്പർ താരങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച സി 650 വി ക്രൂയ്‌സർ അവതരിപ്പിച്ച എം ബി പി യാണ് ഇനി ഇന്ത്യയിൽ ഊഴം കാത്ത് നിൽക്കുന്നത്. ബെനെല്ലിയുടെ പോലെ ക്യു ജെ മോട്ടോർസ് ഇറ്റലിയിൽ നിന്നാണ് ഇവനെയും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ക്യു ജെ യുടെ കൈയിൽ കിട്ടിയതോടെ വലിയ കാപ്പാസിറ്റിയുള്ള ബെനെല്ലി മോഡലുകൾ മയുകയാണ് ഉണ്ടായത്. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. 125 മുതൽ 1000 സിസി താരങ്ങൾ അടങുന്നതാണ് എം ബി പി യൂറോപ്യൻ ഫാമിലി.
അതിൽ ഇന്ത്യയിൽ ആദ്യം എത്തുന്നത് നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ആയ എം 502 എൻ ആണ്. ബെനെല്ലിയുടെ അതേ കപ്പാസിറ്റിയുള്ള എൻജിനാണ് എത്തുന്നതെങ്കിലും ബെനെല്ലിയുടെ നിരയിൽ ഇല്ലാത്ത നേക്കഡ് വേർഷനാണ് ഇവൻ. 486 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. 51 എച്ച് പി കരുത്തും 45 എൻ എം ടോർക് ഉല്പാദിപ്പിക്കുന്ന ഇവൻ. 6 സ്പീഡ് ട്രാൻസ്മിഷൻ, കെ വൈ ബി യുടെ സസ്പെൻഷൻ, 120 / 160 സെക്ഷൻ ടയറുകൾ, ഇരട്ട ഡിസ്ക് ബ്രേക്ക്, 4.2 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ, 790 എം എം സീറ്റ് ഹൈറ്റ്, 198 കെജി ഭാരം എന്നിങ്ങനെയാണ് 502 വിൻറെ ഹൈലൈറ്റുകൾ.
ബെനെല്ലി കീവേ ഷോറൂമുകൾക്ക് പകരം സോൺറ്റെസ്, ക്യു ജെ മോട്ടോർസ് , മോട്ടോ മോറിനി മോഡലുകൾ വിൽക്കുന്ന മോട്ടോർ വാൾട്ട് ഷോറൂമുകൾ വഴിയാണ് ഇവനും ഇന്ത്യൻ വിപണിയിൽ എത്തുന്നത്.
Leave a comment