തിങ്കളാഴ്‌ച , 5 ജൂൺ 2023
Home latest News ഫ്ലാഗ്ഷിപ് താരങ്ങളുടെ വില്പന
latest News

ഫ്ലാഗ്ഷിപ് താരങ്ങളുടെ വില്പന

പ്രമുഖരുടെ എല്ലാം

ഫ്ലാഗ്ഷിപ് താരങ്ങളുടെ വില്പന
ഫ്ലാഗ്ഷിപ് താരങ്ങളുടെ വില്പന

ഇന്ത്യയിലെ ബൈക്ക് കമ്പനികളുടെ ഏറ്റവും വില കൂടിയ താരങ്ങളുടെ ഫെബ്രുവരിയിലെ വിൽപ്പനയാണ് താഴെ കൊടുക്കുന്നത്. അതിൽ ചില ബ്രാൻഡുകളുടെ വില്പന ലഭ്യമല്ല അവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആദ്യം ബജാജിൽ നിന്ന് തുടങ്ങിയാൽ ഏറ്റവും വില കൂടിയ താരം ഡൊമിനർ സീരീസ് ആണ്. അതിൽ 250 യെക്കാളും മികച്ച വിൽപ്പനയാണ് 400 നേടിയിരിക്കുന്നത്. 580 യൂണിറ്റുകൾ 250 ഇന്ത്യൻ റോഡുകളിൽ എത്തിച്ചപ്പോൾ 701 യൂണിറ്റ് ആണ് 400 ന്റെ വില്പന. കെ ട്ടി എം നിരയിൽ 390 യാണ് ഈ സെക്ഷനിലെ താരം, 629 യൂണിറ്റോളമാണ് 390 സീരിസിൻറെ ഷെയർ.

ഹോണ്ട ഷൈൻ 100 അതരിപ്പിച്ചു

അടുത്ത ആളുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാവായും ആളെ മറികടക്കാൻ നോക്കുന്ന ഹോണ്ടയുമാണ്. ഹീറോ നിരയിൽ ഇന്ത്യയിലെ അഫൊർഡബിൾ സാഹസികനാണ് ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലായി വരുന്നത്. 1640 യൂണിറ്റുകളാണ് ഫെബ്രുവരിയിലെ സമ്പാദ്യം.

ഹോണ്ടക്ക് ആകട്ടെ സാധാ പ്രീമിയം എന്നിങ്ങനെ രണ്ടു തട്ടിലാണ് ഷോറൂമുകൾ. സാധാ ഷോറൂമിലെ ഏറ്റവും വില കൂടിയ താരമായ സി ബി 200 എക്സിന് ഒരു യൂണിറ്റ് പോലും വിൽക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രീമിയം നിരയിലെ കൊമ്പനായ ഗോൾഡ് വിങ് ഒരു യൂണിറ്റ് വില്പന നടത്തിയിട്ടുമുണ്ട്.

kawasaki zh2 2023 edition

അടുത്തത് എത്തിയിരിക്കുന്നത് ജപ്പാൻ നിരയിലെ പ്രീമിയം കമ്പനിയായ കവാസാക്കിയുടെ അടുത്തേക്കാണ്. ഇസഡ് എച്ച് 2 ആണ് ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കൂടിയ താരം. 27.22 ലക്ഷം വിലയുള്ള ഇവൻ ഒരു യൂണിറ്റ് പോലും കവാസാക്കിക്ക് വിൽക്കാൻ കഴിഞ്ഞിട്ടില്ല.

അടുത്തതും ഡക്കടിച്ച കഥയാണ്. അപ്രിലിയ നിരയിൽ ഭീകര മോഡലുകൾ ഫ്ലാഗ്ഷിപ്പ് ആയി ഉണ്ടെങ്കിലും അവിടെയും വില്പന ഒന്നും നടന്നിട്ടില്ല. ട്രിയംഫ് റോക്കറ്റ് 3 യുടെയും കാര്യം അങ്ങനെ തന്നെ.

എന്നാൽ സൂപ്പർ താരങ്ങളെ പാടെ ഒഴിവാക്കിയ യമഹയുടെ ഇപ്പോഴത്തെ ഫ്ലാഗ്ഷിപ്പ് താരം ആർ 15 സീരീസ് ആണ്. ഈ ലിസ്റ്റിലെ തന്നെ ഏറ്റവും വില്പനയുള്ള മോഡൽ. ഫെബ്രുവരിയിൽ 7,697 യൂണിറ്റുകളാണ് ആർ 15 ന്റേത് മാത്രമായി റോഡിൽ എത്തിയത്.

yamaha r15 outsells fz in December 2022

അടുത്തതും ജപ്പാൻ തന്നെ. ഇന്ത്യയിൽ ബൈക്കുകളോട് അത്ര ഇഷ്ടമില്ലാത്ത സുസൂക്കിയുടെ ഫ്ലാഗ്ഷിപ്പ് താരം സൂപ്പർ ബൈക്കുകളിലെ വികാരമായ ഹയബൂസയാണ്. 34 യൂണിറ്റുകളാണ് ഹയബൂസയുടെ വില്പന.

എന്നാൽ സാധാ ഷോറൂമിലെ ഫ്ലാഗ്ഷിപ് മോഡൽ വി സ്‌ട്രോം 250 യുടെ വില്പന 0 യാണ്. അതിന് കാരണം ബി എസ് 6.2 മോഡൽ എത്തിയിട്ടില്ല എന്നുള്ളതാണ്. എന്നാൽ പുതിയ എൻജിൻ എത്തിയ ജിക്സർ സീരിസിൽ വില്പനയിൽ ചെറിയ വർദ്ധനയുണ്ട്.

അവസാനമായി എത്തുന്നത് എൻഫീൽഡ് ആണ്. 650 ട്വിൻസ് 500 സിസി + ലെ രാജാവായി വാഴുന്ന ഇവൻറെ വില്പന 1170 ആണ്.

ഇത് മാത്രമല്ല ഇനിയും ഇരുചക്ര ബ്രാൻഡുകൾ ഇന്ത്യയിൽ ഉണ്ട്. പക്ഷേ അവരുടെ വില്പന ലഭ്യമല്ല.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...