കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ റോയൽ എൻഫീൽഡ് ആണ് വാർത്തകളിൽ നിറഞ്ഞു നിന്നത്. പുതിയ മോഡലുകളുടെ വരവ് തീ പടർത്തിയപ്പോൾ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ചതക്കാട്ടെ. ഇന്റർനാഷണൽ വാർത്തകൾക്കാണ് അതിൽ ഹോണ്ടയും ട്ടി വി എസുമാണ് ആ വിദേശ വാർത്തകൾക്ക് പിന്നിൽ.
ഹൈ ഏൻഡ് ഹിമാലയൻ

എന്നത്തേയും പോലെ ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ എൻഫീൽഡിൻറെ പുതിയ തലമുറ മോഡൽ ഹിമാലയൻ 450 യാണ് ഏറ്റവും താഴെ നിൽക്കുന്നത്. കുറച്ചധികം തവണ കണ്ണിൽ പെട്ടതിനാൽ വിവരങ്ങൾ എല്ലാം ഇതിനോടകം തന്നെ കാണാ പാഠമായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഫ്രഷ് ആയി വന്നിരിക്കുന്നത് മീറ്റർ കൺസോൾ ആണ്. ക്ലാസ്സിക് ട്ടച്ച് വിടാതെയാണ് മീറ്റർ കൺസോൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഹൈ ഏൻഡ് മോഡലുകൾ കാണുന്ന ചില കാര്യങ്ങളും എൻഫീൽഡ് ഇവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബി എസ് 6.2 വിൽ ഫുൾ പാസ്സ്

നാലാമത്തെ വാർത്തയും റോയൽ എൻഫീൽഡിൽ നിന്ന് തന്നെ. കെ ട്ടി എം പോലെ തങ്ങളുടെ എല്ലാ സിംഗിൾ സിലിണ്ടർ മോഡലുകളെയും ബി എസ് 6.2 വിലേക്ക് മാറ്റിയിരിക്കുകയാണ് എൻഫീൽഡ്. വലിയ മാറ്റങ്ങളൊന്നും ഒരാൾക്കും നൽകിയിട്ടില്ല ആകെ അപ്‌ഡേഷൻ വന്നത് വിലയിലാണ്. എന്നാൽ ചിലരുടെ വില ഉയർത്തിയതുമില്ല.
റെഡി ട്ടു റൈസ് എൻഫീൽഡ്

മൂന്നാത്തെ വാർത്ത എൻഫീൽഡിൽ നിന്ന് തന്നെ, ഹിമാലയൻ 450 യുടെ റോഡ് വേർഷൻ ഹണ്ടർ 350 യുടെ പരീക്ഷണ ഓട്ടമാണ്. ഇത്തവണ അക്‌സെസ്സറിസുമായാണ് ഇവൻറെ കറക്കം. എതിരാളികൾ ഇല്ലാതെ വിലസുന്ന 390 യുടെ ഒപ്പം പിടിക്കാനാണ് ഇവൻറെ വരവ്.
സി ബി 200 എക്സിൻറെ സഹോദരൻ

കഴിഞ്ഞ ആഴ്ചയിലെ എൻഫീൽഡ് വിശേഷങ്ങൾ കഴിഞ്ഞാൽ എത്തുന്നത് ഹോണ്ടയുടെ അടുത്തേക്കാണ്. ചൈനയിൽ തങ്ങളുടെ കുഞ്ഞൻ സാഹസികൻ സി ബി 190 എക്സിന് പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഫീച്ചേഴ്‌സ്, ഡിസൈൻ എന്നിങ്ങനെ മൊത്തത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സി ബി 200 എക്സിൻറെ ഉത്ഭവം ഈ മോഡലിൽ നിന്നാണ്.
ടെറർ ട്ടു ടൂറെർ

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ന്യൂസ് ട്ടി വി എസിൻറെ അടുത്ത് നിന്ന് ആയിരുന്നു. അതും ഒരു ഇന്റർനാഷണൽ ന്യൂസ് ആണ്. ട്ടി വി എസിൻറെ നാലാം തലമുറ അപ്പാച്ചെ മോഡലുകൾക്ക് കൊളംബിയയിൽ ഒരു മൈക്ക് ഓവർ. ടൂറിംഗ് മോഡലായാണ് അവിടെ പ്രൊമോഷൻ ലഭിച്ചിരിക്കുന്നത്. മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
Leave a comment