ഇന്ത്യയിൽ കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിൽ അളവുകോലായി നിൽക്കുന്നത് നമ്മുടെ പേജിൽ ലഭിച്ചിരിക്കുന്ന ലൈക്കുകളാണ്.

ആദ്യം ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ, ഹോണ്ട തങ്ങളുടെ ഏറ്റവും ബഡ്‌ജറ്റ് മോഡലിനെ അവതരിപ്പിച്ചു. ഹീറോയുടെ ഒന്നാം സ്ഥാനം പിടിച്ചെടുക്കുന്നതിനായി ഇറക്കുന്ന ഇവന് എൻട്രി ലെവൽ മോട്ടോർസൈക്കിളുകളുടെ സ്വഭാവങ്ങൾക്കൊപ്പം വിലയിലും മത്സരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

തൊട്ട് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് എൻ എസ് 200, 160 മോഡലുകളുടെ 2023 എഡിഷനാണ്. ബ്രസീലിയൻ മോഡലുകളുടേത് പോലെ യൂ എസ് ഡി ഫോർക്ക്, പുതിയ നിറങ്ങൾക്കൊപ്പം ഒരുപിടി മാറ്റങ്ങളുമായാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. വിലയിലും ചെറുതായി ഞെട്ടിച്ചിട്ടുണ്ട് എൻ എസ് മോഡലുകൾ.

അടുത്തതായി എത്തുന്നത്, ബഡ്‌ജറ്റ് മോഡലുകളുടെ സുരക്ഷാസംവിധാനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഒരു ടെക്നോളോജിയാണ്. ചെറിയ മോഡലുകളിലും എയർ ബാഗ് വരുന്നു എന്ന വാർത്തയാണ്. ഞെട്ടിക്കുന്ന ഈ പദ്ധതിക്ക് പിന്നിൽ ഹോണ്ടയുടെ കരങ്ങളാണ്.

രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ബേബി ട്രിയംഫ് ആണ്. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ മോഡലുകൾക്ക് ഈ നിരയിൽ നിന്ന് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതിന് പുറമേ ഒരു സാഹസികനും ഈ കൂട്ടുകെട്ടിൽ പിറവി എടുക്കാൻ ഒരുങ്ങുന്നു. ഒപ്പം റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ മോഡലുകളുടെ ലോഞ്ച് കുറച്ചു കൂടി നീട്ടിയിട്ടുണ്ട്.

അടുത്തതാണ് കഴിഞ്ഞ ആഴ്ചയെ ഇളക്കി മറിച്ച സംഭവം. ഇന്ത്യയിൽ സി ബി 300 എഫിനെ അടിസ്ഥാനപ്പെടുത്തി ഒരു സാഹസികൻ വരുന്നു. വരും വർഷങ്ങളിൽ ഏറ്റവും മത്സരം നടക്കുന്ന ഈ സെഗ്മെന്റിലേക്ക് ഹോണ്ടയുടെ വക എത്താൻ പോകുന്നത് എക്സ് ആർ ഇ 300 ആകാനാണ് സാധ്യത. അതിനുള്ള രണ്ടു തെളിവുകളും ഹോണ്ട ഇന്ത്യയിൽ ഈ അടുത്ത് തന്നെ കാണിച്ചു തന്നിട്ടുണ്ട്.
ഇതിനൊപ്പം ഇന്റർനാഷണൽ വാർത്തകളും ഇന്ത്യയിലെ വാർത്തകളും ഉണ്ടായിട്ടുണ്ട്.
Leave a comment