കഴിഞ്ഞ രണ്ടാഴ്ചകളായി ഹീറോയുടെ തേരോട്ടമായിരുന്നു വാർത്തകളുടെ നിരയിൽ. എന്നാൽ ഈ ആഴ്ചയിലും ഹീറോ പുതിയൊരു വാർത്തയുമായി എത്തിയെങ്കിലും. അവരെ കാഴ്ചവെക്കുന്ന പ്രകടനമാണ് യമഹ നടത്തിയത്. അതിനൊപ്പം ബജാജ്, ഹോണ്ട തുടങ്ങിയവരുടെ വാർത്തകളിലും ടോപ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ഏതൊക്കെയാണ് ആ വാർത്തകൾ എന്ന് നോക്കിയല്ലോ. നമ്മുടെ സ്റ്റൈലിൽ താഴെ നിന്ന് തുടങ്ങാം
നാലാം തവണയും ഹോണ്ട

5 ആം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഹോണ്ടയാണ്. അതും മികച്ച ഡിസൈന് അതും നാലാം തവണ. ഡിസൈൻ ഇൻഡസ്ടറിയിലെ റെഡ് ഡോട്ട് അവാർഡ്‌സ് തുടർച്ചയായി വാങ്ങുന്ന ബ്രാൻഡായി ഹോണ്ട. ഇത്തവണ യൂറോപിനെ ആകെ വിറപ്പിച്ച 750 ട്വിൻസിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
ആർ 15 വി4, എം ട്ടി 15 നെ പിന്തള്ളി എസ്

നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് യമഹയാണ്. യമഹയുടെ 155 സിസി മോഡലുകളെല്ലാം പുതിയ മാറ്റങ്ങൾ നൽകിയിരിക്കുകയാണ് യമഹ. ആർ 15 വി 4 ന് പുതിയ നിറം, വില കുറച്ച് എം ട്ടി 15 എന്നിവർ എത്തിയെങ്കിലും. ഇവരെ പിന്തള്ളി മുന്നിൽ ആർ 15 എസ് ആണ്.
ബജാജിൽ നിന്ന് സ്പോർട്സ് ബൈക്ക്

മൂന്നാം സ്ഥാനം ബജാജിനാണ്. തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളുടെ പേരും ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തിരുന്നു. അതിൽ ഒരാളുടെ പേര് കുറച്ച് പ്രേശ്നമാണ്. അത് റൈസർ എന്നാണ്. ബജാജ് നിറത്തിൽ നിന്ന് ഒരു സ്പോർട്സ് ബൈക്ക് ഒരുങ്ങുന്നു എന്ന വാർത്തയും ഇതിലൂടെ ശക്തിപ്രാപിക്കുകയാണ്. ഇതിനൊപ്പം രണ്ടു പേരുകൾ കൂടി റെജിസ്റ്റർ ചെയ്തിട്ടുണ്ട്.
വീണ്ടും ഒരാളെ തിരിച്ചു വിളിക്കുന്നു

ഇനിയാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഹീറോ തങ്ങളുടെ പുതിയ 200 സിസി മോഡലിൻറെ ഡിസൈൻ പേറ്റൻറ്റ് ചെയ്തു. പ്രീമിയം കമ്യൂട്ടർ സെഗ്മെന്റിലേക്കാണ് പുത്തൻ മോഡലിന് വരവ്. ഒപ്പം കുറച്ച് നൊസ്റ്റു തരുന്ന പേരും കൂടി ഹീറോ ഇവന് നൽകിയിട്ടുണ്ട്.
സൂപ്പർ താരങ്ങൾ

ഇനി ഒന്നാമൻറെ വരവാണ്. ഇന്ത്യക്കാർ ഏറെ ആഗ്രഹിച്ച വാർത്തയാണ് യമഹ പുറത്ത് വിട്ടിരിക്കുന്നത്. 150 – 250 സിസി സെഗ്മെന്റിൽ ശ്രെദ്ധ കേന്ദ്രികരിച്ച യമഹ. തങ്ങളുടെ ബിഗ് ബൈക്കുകളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ ആ ക്ഷിണം മാറ്റാനായി. 300 മുതൽ 900 സിസി മോഡലുകളാണ് ഈ വർഷം വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.
Leave a comment