ശനിയാഴ്‌ച , 9 ഡിസംബർ 2023
Home Top 5 കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
Top 5

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ

സ്പെഷ്യൽ മുതൽ അണുബോബ് വരെ.

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലുണ്ട് പറയാൻ പോകുന്നത്. ആദ്യ 5 വാർത്തകൾ ഏതൊക്കെ എന്ന് നോക്കാം.

സ്പെഷ്യൽ എഡിഷൻ

അതിൽ ഏറ്റവും അവസാനത്തേത് ആദ്യം പറയാം രണ്ടു വാർത്തകളാണ്, അതും ജപ്പാനിൽ നിന്നാണ്. എം ട്ടി, എക്സ് എസ് ആർ എന്നിവരുടെ ചെറിയ മോഡലുകളുടെ സ്പെഷ്യൽ എഡിഷൻ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എം ട്ടി ക്ക് കൂടുതൽ ആകർഷണീയമായ സാധന സമഗരികൾ കിട്ടിയപ്പോൾ എക്സ്
എസ് ആറും മോശമാക്കിയില്ല.

കൂടുതൽ അറിയാൻ

പുതിയ വഴികൾ തേടി കെ ട്ടി എം

അങ്ങനെ രണ്ടു ന്യൂസ് കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തേക്ക് എത്തിയത് കെ ട്ടി എം ആണ്. ഇന്റർനാഷണൽ മാർക്കറ്റിൽ ഒരു പുതിയ ജനുസ് സാഹസികൻ എത്തിയിരിക്കുന്നു. സൂപ്പർ മോട്ടോ സാഹസികനായാൽ എങ്ങനെ ഇരിക്കും അതാണ് വരാനിരിക്കുന്ന സാഹസികൻറെ അവസ്ഥ.

കൂടുതൽ അറിയാൻ

മൊത്തത്തിൽ എല്ലാം കൂടി

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് നമ്മുടെ സ്വന്തം റോയൽ എൻഫീൽഡ് ആണ്. തങ്ങളുടെ വരാനിരിക്കുന്ന ഷേർപ 650 യുടെ കൂടുതൽ ഫീച്ചേഴ്‌സ് കണ്ടുമുട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോഴുള്ളതും വരാനിരിക്കുന്ന മോഡലുകളുടെയും പല ഘടകങ്ങളും ഷേർപയിൽ കാണാൻ സാധിക്കും.

കൂടുതൽ അറിയാൻ

ഹീറോയുടെ അണുബോംബ്

ഇവരെയൊക്കെ പിന്തളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഹീറോ ആണ്. ശരിക്കും ഒരു അണുബോംബ് തന്നെയാണ് ഇന്ത്യയിൽ ഹീറോ കഴിഞ്ഞ ആഴ്ച പൊട്ടിച്ചത്. ഇന്ത്യക്കാർ ഏറെ കാലമായി ആഗ്രഹിച്ച വാർത്ത. കരിസ്‌മ ആർ ഈ വർഷം വിപണിയിൽ എത്തും. ഡിസൈൻ തുടങ്ങിയ കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും. പുതിയ കാല മോഡലുകളെ കശക്കി എറിയുന്ന എൻജിൻ സ്പെക്കുകമായാണ് പുത്തൻ മോഡൽ ഈ വർഷം വരാൻ ഇരിക്കുന്നത്.

കൂടുതൽ അറിയാൻ

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹയുടെ കുഞ്ഞൻ സ്ക്രമ്ബ്ലെറിന് ഒന്നാം സ്ഥാനം

ഇരുചക്ര ലോകത്ത് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ വിശേഷങ്ങൾ നോക്കാം. ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ ബുള്ളറ്റ്...

എൻഫീൽഡ് ആണ് കഴിഞ്ഞ ആഴ്ച്ചയിലെ കേമൻ

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഇരുചക്ര വിപണി കുറച്ചു സംഭവ ബഹുലമായിരുന്നു. റോയൽ എൻഫീൽഡ് ന്യൂസ് മേക്കർ...

ഹോട്ട് ന്യൂസ് ഹോട്ട് ന്യൂസ്

ഇരുചക്ര വാഹന ലോകത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രധാനപ്പെട്ട വിശേഷങ്ങൾ ഏതൊക്കെ എന്ന് നോക്കാം. അതിൽ...

ട്ടി വി എസ് തന്നെ താരം

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് താഴെ കൊടുക്കുന്നത്. അതിൽ ഈ ആഴ്ചയിലെ ബ്രാൻഡ് ഓഫ്...