ശനിയാഴ്‌ച , 9 ഡിസംബർ 2023
Home international വെസ്പയിലെ ഏറ്റവും കരുത്തൻ
internationalWeb Series

വെസ്പയിലെ ഏറ്റവും കരുത്തൻ

ക്ലാസ്സിക് രൂപഭംഗി കൈവിടാതെ.

most powerful vespa ever

ലൈഫ് സ്റ്റൈൽ സ്കൂട്ടറുക്കൾ നിർമിക്കുന്ന ഇറ്റാലിയൻ ബ്രാൻഡാണ് വെസ്പ. ഇന്ത്യയിൽ 125, 150 സിസി മോഡലുകളിൽ ഒതുങ്ങി നിൽകുമ്പോൾ വികസിത രാജ്യങ്ങളിൽ കുറച്ച് വലിയ എൻജിനുകളും വെസ്പയുടെ പക്കലുണ്ട്. അതിൽ ഏറ്റവും കരുത്തന്നെയാണ് ഇ ഐ സി എം എ 2022 ൽ അവതരിപ്പിച്ചിരിക്കുന്നത്.  

2006 ൽ വിപണിയിൽ എത്തിയ ജി ട്ടി വി 2022 ൽ എത്തി നിൽകുമ്പോൾ അടിസ്ഥാന ഡിസൈനിൽ വലിയ മാറ്റമില്ല.  ഇന്ത്യക്കാർക്ക് കുറച്ച് ഗൃഹാതുരത്വം തോന്നുന്ന ഡിസൈനാണ് ഇവന് വെസ്പ നൽകിയിരിക്കുന്നത്. നമ്മുടെ പഴയ ഓട്ടോറിക്ഷക്കളിൽ കാണുന്നത് പോലെ മുന്നിലെ മഡ്ഗാർഡിൽ ഉറപ്പിച്ച റൌണ്ട് ഹെഡ്‍ലൈറ്റ്, മുൻവശം നമ്മുടെ വെസ്പയുടെ തനി പകർപ്പ് തന്നെ, മുകളിലെ ഹാൻഡിൽ ബാറിൽ കൊടുത്തിരിക്കുന്ന പാനൽ കുറച്ചു സ്പോർട്ടിയാണ്. പിന്നിലോട്ട് നീങ്ങിയാൽ ഫൂട്ട് ബോർഡിലെ സെന്റര് ട്ടണ്ണൽ, കഫേ റൈസറിൻറെത് പോലുള്ള പിൻവശം ഉയർന്നിരിക്കുന്ന പിൻ സീറ്റ്, തടിച്ച സൈഡ് പാനൽ, ടൈൽ സെക്ഷൻ പിന്നെയും നമ്മുടെ ഇന്ത്യൻ മോഡലുകളെ ഓർമ്മ വരും.  

ഡിസൈനെ പോലെ പഴമയുടെ കൂട്ടുപിടിച്ചല്ല സ്പെസിഫിക്കേഷൻ എത്തുന്നത്. ആധുനിക ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 276 സിസി, എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. വെസ്പ സ്കൂട്ടറുകളിൽ ഏറ്റവും കരുത്തുറ്റ ഈ എൻജിന് 23.9 എച്ച് പി പുറപ്പെടുവിക്കാൻ കഴിവുണ്ട്. ട്രാക്ഷൻ കണ്ട്രോൾ, ഡ്യൂവൽ ചാനൽ എ ബി എസ്, ബ്ലൂ ട്ടുത്ത് കണക്റ്റ്വിറ്റിയോട് കൂടിയ എൽ സി ഡി മീറ്റർ കൺസോൾ, മുന്നിലും പിന്നിലും സിംഗിൾ ഷോക്ക്, സിംഗിൾ ഡിസ്ക് എന്നിങ്ങനെ നീളുന്നു ഹൈലൈറ്റുകളുടെ ലിസ്റ്റ്.  

ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയില്ലാത്ത ഈ മോഡലുകൾ വരും കാലങ്ങളിൽ ഇന്ത്യയിൽ എത്താൻ ചെറിയൊരു വഴി തെളിയുന്നുണ്ട്. കീവേയുടെ 300 സിസി ക്ലാസ്സിക്, മാക്സി സ്കൂട്ടറുകളുടെ വരവ് ഇവന് വഴി കാട്ടി ആയേക്കാം.   

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹിമാലയനെ തളക്കാൻ പുതിയ എ ഡി വി 390

യൂറോപ്പിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാക്കളിൽ ഒന്നാണ് കെ ട്ടി എം. തങ്ങളുടെ അവിടെത്തെ എൻട്രി...

ആദ്യ ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തിയ ബൈക്ക്

ലോകത്തിൽ ആദ്യമായി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തിയ ബൈക്ക് ഏതാണെന്നു നോക്കുകയാണ് ഇന്ന്. ഇപ്പോൾ ഇന്ത്യയിൽ...

യൂറോപ്പിൽ ന്യൂ ഹിമാലയൻറെ വില

ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ ഇ ഐ സി എം എ 2023 ലാണ് ന്യൂ...

ആദ്യമായി എ ബി എസുമായി എത്തിയ ബൈക്ക്

ഇന്ത്യയിൽ ആദ്യമായി ഒരു സുരക്ഷാ സംവിധാനം നിർബന്ധമാകുന്നത് എ ബി എസ് ആയിരിക്കും. 125 സിസി...