ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ ഏറ്റവും കരുത്തുറ്റ മോഡൽ ഏതാണ്. ഭൂരിഭാഗം പേരുടെയും ഉത്തരം ഡ്യൂക്ക് 390 എന്നാകും. എന്നാൽ ശരിക്കും അതല്ല ഇന്ത്യൻ റോഡുകളിൽ ഒഫീഷ്യൽ ആയി എത്തിയ സിംഗിൾ സിലിണ്ടർ റോക്കറ്റ്.
അത് നമ്മുടെ ഈ സീരിസിൽ ആദ്യം പരിചയപ്പെട്ട കോമേറ്റിന് മറന്നിട്ടില്ലല്ലോ. അന്ന് സൂചിപ്പിച്ച മൾട്ടി ബ്രാൻഡ് ഷോറൂം ആയ മോട്ടോറോയൽ. ഷോറൂമുകളുടെ സൂത്രധാരൻ കൈനറ്റിക്കിൻറെ കൈപിടിച്ച് എത്തിയ ഇറ്റാലിയൻ ഇരുചക്ര നിർമ്മാതാവായ എസ്. എം. ഡബിൾ യൂവിൻറെ സൂപ്പർ ഡ്യൂവൽ ട്ടിയാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ റോഡിലും ഓഫ് റോഡിലും ഒരേ കഴിവുള്ള ഇവന്. 600 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് 55 എച്ച് പി യും ടോർക് 55 എൻ എം ആയിരുന്നു. ഓഫ്, ഓൺ റോഡുകൾക്കായി ഒരുക്കിയ ഇവൻറെ ഗ്രൗണ്ട് ക്ലീറൻസ് 180 മുതൽ 230 എം എം വരെ ആണ്.
കേരളത്തിൽ ഇനി വരാൻ പോകുന്ന റോഡുകൾക്ക് അത് ഗുണം ആണെങ്കിലും. അപ്പുറത്ത് ഇതിനനുസരിച്ച് സീറ്റ് ഹൈറ്റ് കൂടുതൽ ആണെന്നതാണ് മറ്റൊരു പ്രേശ്നമായിരുന്നത്. ഏകദേശം 890 എം എം ആണ് ഇവൻറെ സീറ്റ് ഹൈറ്റ് ആയിരുന്നത്. ഇന്ത്യയിൽ കണ്ടതിൽ വച്ച് ഏറ്റവും വലിയ സീറ്റ് ഹൈറ്റുകളിൽ ഒന്ന്.
168 കെ ജി ഭാരമാണ് മേന്മയായിപറയേണ്ടതെങ്കിൽ. വിലയുടെ കാര്യത്തിൽ ട്വിൻ സിലിണ്ടർ മോഡലുകളുടെ ഒപ്പം നിൽക്കുന്ന വിലയാണ് മറ്റൊരു പ്രേശ്നം . പ്രധാന എതിരാളിയായ വേർസിസ് 650 ക്ക് അന്നത്തെ വില 6.69 ലക്ഷം രൂപയും. ഇവൻറെ വില 7.3 ലക്ഷം രൂപയുമാണ്.
വിലയും ഷോറൂം ശൃംഖലകളുടെ കുറവും കാരണം. അധികം മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ കാണാനാവില്ല. 2018 ൽ ഇന്ത്യയിൽ ഓപ്പറേഷൻ തുടങ്ങി 2020 ഓടെ തന്നെ മോട്ടോ റോയൽ പ്രവർത്തനം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.
നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകാം ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്
Leave a comment