കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ 150 സിസി യിലെ കരുത്ത് പരിശോധിച്ചുവല്ലോ???. ഇനി എത്തുന്നത് ഈ നിരയിലെ സ്‌പോർട്ടി കമ്യൂട്ടറുകളാണ്. ഇന്ത്യയിൽ 150 സിസി മോഡലുകൾക്ക് തുടക്കം കുറിച്ചത് ഹീറോ ഹോണ്ടയാണ്. തങ്ങളുടെ 150 സിസി, സി ബി സി ഇന്ത്യയിൽ വലിയ വിജയമായെങ്കിലും വർഷങ്ങൾ കഴിയും തോറും ആ ശോഭ മങ്ങുകയാണ് ഉണ്ടായത് എന്നാൽ.
വളരെ കാലങ്ങൾക്ക് ശേഷമാണ് 150 സിസി നിരയിൽ ഹീറോ വലിയ തിരുച്ചുവരവ് നടത്തിയത് എക്സ്ട്രെയിം 160 ആറിലുടെയാണ്. 15 പി എസ് കരുത്തും 14 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇവൻറെ മെയിൻ ഹൈലൈറ്റ് എന്നത് ഇവയൊന്നുമല്ല. കാലത്തിന് ഒപ്പം കോലം മാറിയ ഡിസൈനാണ്. ഒപ്പം വിലയിലും വലിയ തോതിൽ ശ്രദ്ധിച്ചിട്ടുണ്ട് ഹീറോ. 1.18 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില.

ഇനിയാണ് ബജാജിൻറെ രണ്ടാം വരവ്. പി മാറ്റി എൻ എന്നാണ് 160 സിസി പൾസറിന് പേരിട്ടിരിക്കുന്നത്. പേരിൽ മാത്രമല്ല, ഡിസൈനിലും ഫീച്ചേഴ്സിലും ഈ മാറ്റങ്ങളുണ്ട്. തടിച്ച ടയർ, സ്‌പോർട്ടി ആയ ഹെഡ്‍ലൈറ്റ് എന്നിവ ഇവന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. ഇതുവരെ പറഞ്ഞ മോഡലുകൾ എയർ കൊണ്ട് മാത്രമാണ് തണുപ്പിക്കുന്നതെങ്കിൽ. 162.82 സിസി എൻജിന് ഓയിൽ കൂൾഡ് കൂടിയുണ്ട്. 16 പി എസ് കരുത്തും, 14.65 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത് . വില വരുന്നത് 1.29 ലക്ഷവുമാണ്.

ഇനിയാണ് കരുത്തൻമാരുടെ വരവ്. ഇന്ത്യയിൽ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ വർഷങ്ങളായുള്ള കരുത്തൻമാർ അപ്പാച്ചെ ആർ ട്ടി ആർ 160. മൂന്നാം തലമുറയും നാലാം തലമുറയും ഇപ്പോഴും വിപണിയിലുണ്ട്. കാഴ്ചയിൽ കുറച്ച് അപ്ഡേഷൻ വരുത്തി മൂന്നാം തലമുറ കഴിഞ്ഞ വർഷം എത്തിയിരുന്നു. റീഡിസൈൻ ചെയ്ത എൽ ഇ ഡി ഹെഡ്‍ലൈറ്റ്, 4 വി യിലെ മീറ്റർ കൺസോളിൽനൊപ്പം റൈഡിങ് മോഡുമായി എത്തിയ മൂന്നാം തലമുറയുടെ ഇപ്പോഴത്തെ കരുത്ത് 16.04 പി എസ് ആണ്. എന്നാൽ ടോർക് നോക്കുമ്പോൾ എൻ 160 ക്കാണ് മുൻതൂക്കം. 13.85 എൻ എം മാത്രമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. വിലയിൽ ചെറിയ മുൻതൂക്കം ആർ ട്ടി ആറിന് തന്നെ 1.17 ലക്ഷം രൂപയാണ് 3 വി യുടെ വില.
എന്നാൽ റിയൽ ഹീറോ എത്തുന്നതോടെ ഇതെല്ലാം കാറ്റിൽ പറക്കും. അല്ലെങ്കിൽ 4 വി പറത്തും. 159.7 സിസി എൻജിൻ 3 വിയിൽ നിന്നുമാണ്. പക്ഷേ 2 വാൽവിന് പകരം 4 വാൽവ് ടെക്നോളോജിയാണ് ഇവന് ട്ടി വി എസ് നൽകിയിരിക്കുന്നത്. ഈ എൻജിൻ പുറത്തെടുക്കുന്ന പരമാവധി കരുത്ത് 17.55 പി എസും ടോർക് 14.73 എൻ എം വുമാണ്. വില 1.21 ലക്ഷം രൂപ മാത്രം.
Leave a comment